ജീവരക്തം കൊണ്ട് ഭാരതചരിത്രം രചിച്ച ഇന്ദിരാ ഗാന്ധിയുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പൂക്കൾ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-g-3MboEIk7KB6okQA0QJpZL2ibzjL4xTHt_Vwxb33x8LvJhBKm0ubQTwQ3858FWinZ_al_E12pqki4hoj5-mLRwbFOndG-vZ8-LzHKAoAogQdSM_OY2DcTMSWY_L7TKwNfCIKv5Kj_Tw/s320/indira.jpg)
ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു
മകളായിരുന്നു ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി
പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തിൽ
അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു.
1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
നെഹ്രുവിന്റെ മരണശേഷം, തനിക്കു വച്ചു
നീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച് ലാൽബഹാദൂർ ശാസ്ത്രി
മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി
ഇന്ദിര ചുമതലയേറ്റു. 1966 ൽ
ലാൽ ബഹാദൂർ ശാസ്ത്രിക്കു
ശേഷം ഇന്ത്യയുടെ അഞ്ചാമത്
പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു.
ഒരു പ്രധാനമന്ത്രി
എന്ന നിലയിൽ അധികാരകേന്ദ്രീകരണത്തിന്റേയും,
കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു
ഇന്ദിര. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ,
ദക്ഷിണേഷ്യയിലെ ഒരു പ്രധാന
ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും,
രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി. 1975 മുതൽ 1977 വരെ
ഇന്ദിര ഇന്ത്യയിൽ അടിയന്തരാവസ്ഥ
പ്രഖ്യാപിച്ചു . ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന
നടപടിയുടെ പരിണതഫലമായി 1984 ഒക്ടോബർ 31 ന് തന്റെ
തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര മൃതിയടഞ്ഞു ആയിരം
കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ
കണ്ടെത്താനായി ബി.ബി.സി നടത്തിയ
തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി
ക്യൂറി, മദർ തെരേസ
എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു
തിരഞ്ഞെടുക്കപ്പെട്ടത് .
Prof. John Kurakar
No comments:
Post a Comment