Pages

Thursday, November 24, 2016

കേന്ദ്രസർക്കാർ സഹകരണമേഖലയെ തകർക്കരുത്

കേന്ദ്രസർക്കാർ സഹകരണമേഖലയെ തകർക്കരുത്
ഭാരതത്തിലെ സഹകരണ മേഖല വളരുന്നതിനു പകരം തകരുകയാണ് .2016 നവംബർ 8 ന്പ്രധാനമന്ത്രി പ്രഖ്യാപിച്ച 500, 1000 കറൻസി നോട്ടുകളുടെ പിൻവലിക്കൽ നടപടിക്കുശേഷം ഇന്ത്യയുടെ സാമ്പത്തിക രംഗം തകരുന്ന സ്ഥിതിയാണ് കണ്ടുവരുന്നത് .അനുദിനം രൂപയുടെമൂല്യം കുറഞ്ഞുവരുന്നു .. എല്ലാ മേഖലകളിലും സാമ്പത്തിക മുരടിപ്പ്അനുഭവപ്പെട്ടിരിക്കുന്നു. .ആദ്യമായി സഹകരണ നിയമം നടപ്പിലാക്കിയ 1912 കാലം മുതൽ ജനജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ പുരോഗതിയുടെ നിസ്തുലമായ പങ്കാണ്സഹകരണ പ്രസ്ഥാനം നിർവ്വഹിച്ചുക്കൊണ്ടിരിക്കുന്നത്‌.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽനെഹ്റു ഗ്രാമീണസാമ്പത്തികമേഖലയിൽ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ അനിവാര്യതയ്ക്കുവേണ്ടി ആവേശപൂർവ്വം പ്രവർത്തിക്കുകയും ചെയ്തു. ജനങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക്സഹകരണ പ്രസ്ഥാനം, സാംസ്കാരിക ഉന്നമനത്തിന്വിദ്യാഭ്യാസം, പ്രാദേശിക സ്വയം ഭരണത്തിന്പഞ്ചായത്ത്രാജ്എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്‌. നെഹ്റൂവിൻറെ  വീക്ഷണത്തിലൂടെ കുതിച്ചുമുന്നേറിയ സഹകരണ പ്രസ്ഥാനം രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറി. രാജ്യത്തെ പിടിച്ചുലയ്ക്കുമെന്നു കരുതിയ സാമ്പത്തിക മാന്ദ്യത്തെ പിടിച്ചു നിർത്താൻ പൊതുമേഖല സ്ഥാപനങ്ങളോടൊപ്പം സഹകരണപ്രസ്ഥാനത്തിന്റെ ശക്തിക്കൊണ്ടും കഴിഞ്ഞു.
ലോകത്തിന്റെ സഹകരണപ്രസ്ഥാനത്തിന്മാതൃകയാകുന്ന പങ്ക്വഹിക്കാൻ ഇന്ത്യൻ സഹകരണമേഖലയ്ക്ക്സാധിച്ചിട്ടുണ്ട്‌. രാജ്യത്തിൻറെ പുരോഗതി ഗ്രാമങ്ങളുടെ പുരോഗതിയിൽ അധിഷ്ഠിതമാണ് . ഇന്ന്ഇന്ത്യയിൽ അഞ്ചരലക്ഷത്തോളം സഹകരണസ്ഥാപനങ്ങളുണ്ട്‌. അഞ്ച്ലക്ഷത്തിലധികം വരുന്ന ഗ്രാമങ്ങൾകൊണ്ട്സമ്പന്നമായ രാജ്യത്തെവിടേയും സഹകരണമേഖല സജീവമാണ്‌. 25 കോടിയിലധികം അംഗങ്ങൾ മഹാപ്രസ്ഥാനത്തിലുണ്ട്‌. ഇന്ത്യയിൽ സഹകരണപ്രസ്ഥാനത്തിന്മഹനീയ മാതൃകയായി പ്രവർത്തിച്ചിട്ടുള്ള സംസ്ഥാനമാണ്കേരളം. സഹകരണപ്രസ്ഥാനം ഇടപെടാത്ത ഒരു മേഖലയും ഇവിടെയില്ല. കേരള വികസനമോഡലിന്ശക്തിപകർന്നിട്ടുള്ളത്സംസ്ഥാനത്തെ സഹകരണപ്രസ്ഥാനമാണ്‌, സാമ്പത്തിക സമാഹരണത്തിലും ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുന്നതിനും മുഖ്യ പങ്കുവഹിക്കാൻ സഹകരണ ധനകാര്യസ്ഥാപനങ്ങൾക്ക്കഴിഞ്ഞു.
 ജനങ്ങളിൽനിന്ന്സമാഹരിച്ചെടുത്ത ഒരു ലക്ഷത്തിലധികം കോടിരൂപയുടെ നിക്ഷേപംകൊണ്ട്രാജ്യത്തിനുമുന്നിൽ തലയുയർത്തിനിൽക്കുകയാണ്കേരളത്തിലെ സഹകരണ ശൃംഖല. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പൊതുവിതരണം, കാർഷിക വികസനം, അടിസ്ഥാനപശ്ചാത്തല വികസനം തുടങ്ങിയ എല്ലാ മേഖലകളിലും വികസനത്തിന്റേയും സേവനത്തിന്റെയും പാതയിലൂടെ മുന്നേറുന്ന പ്രസ്ഥാനമാണ്കേരളത്തിലെ സഹകരണമേഖല. കേരളത്തിൽ സഹകരണമേഖലയിൽ ആശുപത്രികൾ ഉൾപ്പെടെ  ധാരാളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു . എല്ലാ നിലയിലും നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകർക്കരുത് . കേരളത്തിലെ സഹകരണബാങ്കുകളിലെല്ലാം ഉള്ളത്കണ്ണപ്പണമാണെന്നാണ്ആരോപണം. ഇതു ശരിയല്ല സാധാരണക്കാരായ ജനങ്ങളുടെ നിക്ഷേപത്തിനുനേരെ ഉയർത്തുന്ന ആരോപണം സാധാരണജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ് . കള്ളപ്പണം  കണ്ടെത്തി പുറത്തുകൊണ്ടുവരികതന്നെ വേണം .കേന്ദ്രസര്ക്കാരിന്റെ ഇൻകം ടാക്സ് നിയമങ്ങൾ അനുസരിക്കാൻ സഹകരണ ബാങ്കുകൾ തയാറാകുകയും ചെയ്യണം . സാധാരണക്കാരൻറെ  ജീവല്പ്രശ്നങ്ങള്ക്ക് പരിഹാരമായി നില്ക്കുന്ന ഒരു പ്രസ്ഥാനത്തെ തകര്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ കേന്ദ്ര ഭരണകൂടം കരുക്കള്നീക്കുന്നതെന്ന് സംശയങ്ങള്ഉയർന്നുവരുന്നു .
നവസ്വകാര്യ ബാങ്കുകള്ക്ക് നല്കിയ അവകാശങ്ങള്പോലും സഹകരണബാങ്കുകൾക്ക് നിഷേധിച്ചിരിക്കുകയാണ് റിസര്വ് ബാങ്കും കേന്ദ്ര സര്ക്കാരും. ഇതിന് കാരണമായി അവര്പറയുന്ന ഒരു കാര്യം, പശ്ചിമ ബംഗാളില്നിന്നുള്ള സി.പി.എം നേതാവ് നല്കിയ പരാതിയാണ്. പരാതി പരിശോധിക്കുന്നതിന് പകരം കേരളത്തിലെ മാത്രമല്ല, രാജ്യത്തെയാകെ സഹകരണ ബാങ്കുകളില്നിന്നും നോട്ടുമാറ്റി എടുക്കാനുള്ള അവകാശം എടുത്തു മാറ്റുകയാണ് കേന്ദ്ര സര്ക്കാര്ചെയ്തത്. പുതുതലമുറ സ്വകാര്യ ബാങ്കുകള്ക്ക് നോട്ടുമാറാനുള്ള അവകാശം നല്കുകയും സഹകരണ മേഖലയെ മാറ്റിനിര്ത്തുകയും ചെയ്തതിന് പിന്നില്വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.കേരളത്തിന്റെ വികാരം അറിയിക്കാനുള്ള സര്വകക്ഷി സംഘത്തെ കാണാനുള്ള അവസരം നിഷേധിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തത്. നടപടി ജനാധിപത്യത്തിനു ചേർന്നതല്ല .ജനാധിപത്യ മൂല്യങ്ങള്കാറ്റിൽ പറത്തരുത് .ഒരു  ജനതയുടെ പൊതു വികാരത്തെ  അവഗണിക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല


പ്രൊഫ്. ജോൺ കുരാക്കാർ

No comments: