Pages

Thursday, November 3, 2016

കുഞ്ഞിന് മുലപ്പാല് നിഷേധിച്ചവർ നല്ല ചികിത്സ ആവശ്യമുള്ളവര്:കലക്ടര്

കുഞ്ഞിന് മുലപ്പാല് നിഷേധിച്ചവർ നല്ല ചികിത്സ ആവശ്യമുള്ളവര്:കലക്ടര്

അഞ്ച് ബാങ്ക് വിളിക്ക് ശേഷമെ നവജാത ശിശുവിന് പാല്കൊടുക്കാന് പാടുള്ളുവെന്ന് പറഞ്ഞ് മുലപ്പാല് കൊടുക്കുന്നത് തടഞ്ഞ മുക്കത്തെ സംഭവത്തില് കുട്ടിയുടെ പിതാവിനെതിരെ നടപടിക്ക് നിര്ദേശം നല്കിയതായി ജില്ലാ കലക്ടര് എന്.പ്രശാന്ത്.നവജാത ശിശുവിനെ പട്ടിണിക്കിടാന് ഒരു മതവും പറയുമെന്ന് കരുതാന് വയ്യെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനോട് ക്രൂരത ചെയ്ത യുവാവിനും അതിന് പ്രേരിപ്പിച്ചവരും നല്ല ചികിത്സ ആവശ്യമുള്ളവരാണെന്നും എന്.പ്രശാന്ത് പറഞ്ഞു. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ഉച്ചയ്ക് രണ്ടുമണിയോടെയായിരുന്നു മുക്കം .എം.എസ് സഹകരണ ആസ്പത്രിയില് ഓമശ്ശേരി സ്വദേശിയായ അബൂബക്കര് സിദ്ദിഖിന്റെ ഭാര്യ ആണ്കുഞ്ഞിന് ജന്മം നല്കിയത്.
പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള് കുഞ്ഞിന് മുലപ്പാല് കൊടുക്കാന് ആസ്പത്രി അധികൃതര് ആവശ്യപ്പെട്ടു. എന്നാല് പിതാവ് ഇത് തടയുകയും. അഞ്ച് ബാങ്ക് വിളി കഴിയാതെ കുഞ്ഞിന് മുലപ്പാല് കൊടുക്കാന് പാടില്ലെന്ന് പറഞ്ഞ് അമ്മയെ തടയുകയായിരുന്നു. ഇത് പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മാത്രമാണ് കുഞ്ഞിന് കുഞ്ഞിന് മുലപ്പാല് നല്കിയത്.

ജനിച്ചയുടനെ കുഞ്ഞിന് മുലപ്പാല് നല്കിയില്ലെങ്കില് കുഞ്ഞിന് അപസ്മാരം അടക്കമുള്ള രോഗങ്ങള്ക്ക് കാരണമാകുമെന്ന് ഡോക്ടർമാരും  പോലീസും ഇയാളോട് പറഞ്ഞുവെങ്കിലും പാല് കൊടുക്കാന് ഇയാള് ഭാര്യയെ അനുവദിച്ചിരുന്നില്ല. തന്റെ മൂത്ത മകനും ഇതേ രീതിയിലാണ് പാല് കൊടുത്തതെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഇതിന് സിദ്ദിഖ് നല്കിയ മറുപടി. അവസാനം കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല് ആസ്പത്രി അധികൃതര് ഉത്തരവാദിയല്ലെന്ന് ഇയാള് ഒപ്പിട്ടുകൊടുക്കുകയായിരുന്നു. സംഭവത്തില് ഇന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര് വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ചുറ്റുപാടും നടക്കുന്ന ഇത്തരം കാര്യങ്ങൾ നമ്മളെ ചിന്തിപ്പിക്കണം,   ശാസ്ത്ര യുഗത്തിൽ കേരളത്തിൻറെ പോക്ക്എങ്ങോട്ടാണ് . ഇപ്പോഴും അന്ധവിശ്വാസങ്ങൾ കൊടികുത്തി വാഴുന്നു . ഒരു പരിധിവരെ വിദ്യാഭ്യാസത്തിൻറെ കുറവുതന്നെയാണ് . വ്യാജ സിദ്ധന്മാരാണ് ഇവനെ പോലെയുള്ള അന്ധവിശ്വാസികളെ സൃഷ്ടിക്കുന്നത് .വ്യാജ സിദ്ധന്മാരേയും  അവരുടെ മന്ത്രവാദങ്ങളെയും ഇല്ലാതാക്കാൻ  കഴിയണം

Prof. John Kurakar

No comments: