Pages

Friday, November 4, 2016

ഡേ കെയറിലാക്കിയ കുഞ്ഞ് മരിച്ച സംഭവത്തില്‍ കന്യാസ്ത്രീകള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ഡേ കെയറിലാക്കിയ കുഞ്ഞ് മരിച്ച സംഭവത്തില്കന്യാസ്ത്രീകള്അടക്കം മൂന്നുപേര്അറസ്റ്റില്
ഡേ കെയറില്പരിചരണത്തിന് ഏല്പ്പിച്ച രണ്ട് വയസ്സുകാരന്പുഴയില്വീണ് മരിക്കാനിടയായ സംഭവത്തില്ഡേ കെയര്നടത്തിപ്പുകാരായ കന്യാസ്ത്രീകള്ഉള്പ്പടെ മൂന്നു പേര്അറസ്റ്റില്‍. സിസ്റ്റര്രമ്യ, സിസ്റ്റര്മേരി തങ്കം ഡേ കെയറിലെ ജീവനക്കാരിയായ കുഞ്ഞമ്മ എന്നിവരാണ് അറസ്റ്റിലായത്..
കൈന്റിക്കര വലിയമാക്കല്വീട്ടില്രാജേഷിന്റെ ഏക മകന്ആദവാണ് (അമ്പാടി - 2) മരിച്ചത്. കളമശ്ശേരി കുറ്റിക്കാട്ടുകരയില്പ്രവര്ത്തിക്കുന്ന സ്റ്റെല്ല മേരീസ് എന്ന ഡേ കെയറില്ഏല്പ്പിച്ച കുഞ്ഞിനെ  ബുധനാഴ്ച ഉച്ചയോടെ പെരിയാറില്മരിച്ചനിലയില്കണ്ടെത്തുകയായിരുന്നു. ഭാര്യ രശ്മി തയ്യല്പഠിക്കാന്പോകുന്നതിനാല്മൂന്ന് ദിവസം മുമ്പാണ് രാജേഷ് കുട്ടിയെ ഡേ കെയറില്ചേര്ത്തത്. രാവിലെ 10 മണിക്ക് ഡേ കെയറില്ഏല്പ്പിക്കുകയും വൈകീട്ട് 3.30ന് തിരിച്ച് കൊണ്ടുവരികയുമാണ് ചെയ്യുന്നത്. ഡേ കെയര്ജീവനക്കാരുടെ അശ്രദ്ധമൂലമാണ് കുട്ടി പുഴയില്വീണതെന്ന് അശ്രദ്ധമൂലമാണ് കുട്ടി പുഴയില്വീണതെന്ന് ആക്ഷേപമുണ്ടായിരുന്നു.
കുട്ടിയെ ആസ്പത്രിയില്പ്രവേശിപ്പിച്ചതായി ബുധനാഴ്ച ഉച്ചയോടെ ഡേ െകയറില്നിന്ന് ഫോണ്സന്ദേശം വന്നതിനെ തുടര്ന്ന് ഏലൂര്.എസ്.. ആസ്പത്രിയിലെത്തിയപ്പോഴാണ് കുട്ടി മരിച്ച വിവരം മാതാപിതാക്കള്അറിയുന്നത്. പെരിയാറിന്റെ തീരത്തായാണ് ഡേ കെയര്പ്രവര്ത്തിക്കുന്നത്. ജീവനക്കാരുടെ ശ്രദ്ധയില്പ്പെടാതെ കുട്ടി ഗേറ്റ് തുറന്ന് പോയി പുഴയില്വീഴുകയായിരുന്നുവെന്നാണ് ഡേ കെയര്അധികൃതര്ഏലൂര്പോലീസിന് മൊഴി നല്കിയിരിക്കുന്നത്. എന്നാല്കുട്ടിക്ക് തനിയെ ഗേറ്റ് തുറന്ന് പോകുവാനോ താഴേയ്ക്കുള്ള പടികള്ഇറങ്ങിപ്പോകുന്നതിനോ കഴിയില്ലെന്നാണ് ബന്ധുക്കള്പറയുന്നത്. അതുകൊണ്ടുതന്നെ സംഭവത്തില്ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്ആരോപിക്കുന്നു.

Prof. John Kurakar

No comments: