Pages

Friday, November 4, 2016

AIR POLLUTION IN KOCHI (അന്തരീക്ഷ മലിനീകരണം; കേരളത്തില്‍ കൊച്ചി തന്നെ മുന്നില്‍)

AIR POLLUTION IN KOCHI

അന്തരീക്ഷ മലിനീകരണം; കേരളത്തില്

കൊച്ചി തന്നെ മുന്നില്


ലോകം ഇന്ന് അന്തരീക്ഷ മലിനീകരണത്താല്‍ ശ്വാസം മുട്ടുകയാണ്. വലിയ തോതില്‍ അല്ലെങ്കിലും നമ്മുടെ കേരളത്തിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അത്ര ചെറുതല്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണം ഉള്ളത് കൊച്ചി നഗരത്തിലാണെന്നാണ് പുതിയ പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ക്ലൈമറ്റ് ആന്‍ഡ് ക്ലീന്‍ എയര്‍ കൊയലിഷനും ആരംഭിച്ച ബ്രെത്ത് ലൈഫ് ക്യാംപെയ്‌നിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
ലോകത്തെ മറ്റു മഹാനഗരങ്ങളെ അപേക്ഷിച്ചു കൊച്ചിയില്‍ മലിനീകരണം കുറവാണെങ്കിലും ജനസാന്ദ്രത പരിശോധിച്ചാല്‍ കൊച്ചിയുടെ നിരക്ക് ആശങ്കപ്പെടേണ്ടതാണ്. ഏറ്റവും പുതിയ കണക്കനുസരിച്ചു കൊച്ചിയിലെ വായു മലിനീകരണത്തിന്റെ നിരക്കു 38 മൈക്രോഗ്രാമാണ്. ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക കണക്കെടുപ്പു പ്രകാരമുള്ള അളവാണിത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് നഗരങ്ങള്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ കൊച്ചിക്കു പിന്നിലാണ്. തിരുവനന്തപുരത്ത് 29 മൈക്രോഗ്രാമാണു പൊടിയുടെ അളവ്. കൊല്ലത്ത് ഇത് 22 മൈക്രോഗ്രാമും ആലപ്പുഴയില്‍ 27 മൈക്രോഗ്രാമും കോഴിക്കോട് 30 മൈക്രോഗ്രാമും പത്തനംതിട്ടയില്‍ 12 മൈക്രോഗ്രാമുമാണ്. 14 മൈക്രോഗ്രാമാണ് ദേശീയ ശരാശരി.
ഇന്ത്യയിലെ കാര്യമെടുത്താല്‍ മുംബൈയിലും ഡല്‍ഹിയിലും മലിനീകരണത്തിന്റെ അളവ് വളരെ കൂടുതലാണ്. ഡല്‍ഹിയില്‍ 122 മൈക്രോഗ്രാമാണു വായു മലിനീകരണത്തിന്റെ നിരക്ക്. മുംബൈയിലും ബംഗളൂരുവിലും ഇതു 63 മൈക്രോഗ്രാമാണ്. കൊല്‍ക്കത്തയില്‍ 61 മൈക്രോഗ്രാമും ചെന്നൈയില്‍ 44 മൈക്രോഗ്രാമുമാണു വായു മലിനീകരണത്തിന്റെ നിരക്ക്.
പൊതുഗതാഗത സംവിധാനം, കാല്‍നട, സൈക്കിള്‍ യാത്ര എന്നിവ പ്രോത്സാഹിപ്പിച്ചാല്‍ തന്നെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം. വ്യവസായ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിച്ചാല്‍  അന്തരീക്ഷ മലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഓയിലും, ഗ്യാസും കത്തുന്നതിലൂടെ ഉണ്ടാകുന്ന മീഥെയ്ന്‍ ഗ്യാസിനേയും ഒഴിവാക്കാന്‍ സാധിക്കും. മലിനീകരം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഒത്തൊരുമിച്ച് ചെയ്യണം എന്നതിന്റെ ഓര്‍മ്മിപ്പിക്കലാണ് പുറത്തു വന്നിരിക്കുന്ന പഠനങ്ങള്‍.
Prof. John Kurakar

.

No comments: