Pages

Saturday, November 5, 2016

രാജ്യസ്നേഹ പ്രകടനവും സൈനികരുടെ വേദനകളും

രാജ്യസ്നേഹ പ്രകടനവും 
സൈനികരുടെ വേദനകളും

കേന്ദ്ര സര്ക്കാര്ഒരു റാങ്ക് ഒരു പെന്ഷന്‍ (ഒആര്ഒപി) പദ്ധതി ഫലപ്രദമായി നടപ്പാക്കാത്തതില്പ്രതിഷേധിച്ച് എഴുപതുകാരനായ രാംകിഷന്ഗ്രെവാള്‍  എന്ന  വിമുക്തഭടന്തലസ്ഥാന നഗരിയില്ജീവനൊടുക്കിസ്തുത്യര് സൈനികസേവനത്തിന് മെഡലുകള്നേടിയ വ്യക്തിയാണിദ്ദേഹം . മൂന്നരപ്പതിറ്റാണ്ട് കാലം സൈനികസേവനം നടത്തിയ ഗ്രെവാള്‍ 'സൈനികര്ക്കെതിരെയുള്ള അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആത്മാഹുതി ചെയ്തത്. ഒരു റാങ്ക് ഒരു പെന്ഷന്‍ (ഒആര്ഒപി) പദ്ധതി
 നരേന്ദ്ര മോഡി ആദ്യം പ്രഖ്യാപിക്കുന്നത് 2013 സെപ്തംബര്‍ 13ന് ഹരിയാനയിലെ റിവാരിയിലായിരുന്നു. കഴിഞ്ഞവര്ഷം സിയാച്ചിനിലെ സൈനികര്ക്കൊപ്പം ദീപാവലി ആഘോഷിച്ചപ്പോള്ഒആര്ഒപി നടപ്പാക്കിയതില്അഭിമാനംകൊള്ളുന്നതായി മോഡി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞദിവസം ഹിമാചല്പ്രദേശില്സൈനികര്ക്കൊപ്പംതന്നെ ദീപാവലി ആഘോഷിക്കുമ്പോഴും മോഡി ഇക്കാര്യം ആവര്ത്തിച്ചുഎന്നാല്‍, മോഡിയുടെ പ്രഖ്യാപനം യാഥാര്ഥ്യമായില്ലെന്നാണ് സൈനികന്റെ ആത്മഹത്യ  വ്യക്തമാക്കുന്നത് .
ഒആര്ഒപിയിലെ അപാകം മാത്രമല്ല സൈനികരെ വേദനിപ്പിക്കുന്നത്. അംഗഭംഗംവന്ന സൈനികര്ക്കുള്ള പെന്ഷനും സര്ക്കാര്വെട്ടിക്കുറച്ചതായും പറയുന്നു .സൈനികരെ ഉയര്ത്തിക്കാട്ടി രാജ്യസ്നേഹം പ്രകടിപ്പിക്കുമ്പോഴും  സൈനികർ  സന്തുഷ്ടരല്ല .ഏറ്റവും കൂടുതല്സൈനികരെ സംഭാവനചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായ ഹരിയാനയില്നിന്ന് ഒരു സൈനികന്അര്ഹമായ ആനുകൂല്യം നേടുന്നതിനായി എല്ലാവാതിലുകളിലും മുട്ടിയിട്ടും സാധിക്കാതെ ജീവനൊടുക്കിയത് രാജ്യത്തിനു  ഒരു തീരാകളങ്കം തന്നെയാണ് ..  സൈനികര്അവര്ക്ക് അര്ഹതപ്പെട്ടത് നേടിയെടുക്കാനായി തെരുവിലിറങ്ങുന്നത് ഇന്ത്യപോലുള്ള ഒരു ജനാധിപത്യരാജ്യത്തിന് ഒട്ടും ഭൂഷണമല്ല. സൈനികരുടെ പ്രശ്നങ്ങൾ  എത്രയും വേഗം പരിഹരിക്കാൻ  സർക്കാർ തയാറാകണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: