സഹകരണബാങ്കുകളെ ആര് രക്ഷിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പിൻവലിച്ചതുകൊണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മുറിവേൽക്കാൻ പോകുന്നത് കേരളത്തിനാണ്. സഹകരണബാങ്കുകൾ തകർന്നു കൊണ്ടിരിക്കയാണ് . ഇപ്പോൾ ദിവസങ്ങളായി പലയിടത്തും ഇടപാടുകൾ ഒന്നും തന്നെയില്ല .കേരളത്തിൽ മാത്രമല്ല സഹകരണ ബാങ്കുകളുള്ളത്. ‘സഹകരണ പ്രസ്ഥാനത്തെ കൊല്ലരുതേ’ എന്ന നിലവിളി മഹാരാഷ്ട്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒഡിഷയിൽ നിന്നുമൊക്കെ ഉയരുന്നുണ്ട്. എന്നാൽ, ഈ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഭിന്നമായി, കേരളത്തിന്റെ ജീവനാഡിയാണ് ഈ മേഖല. ഇവിടെ വാണിജ്യ ബാങ്കുകൾക്കെല്ലാമായി 6213 ശാഖകളുള്ളപ്പോൾ സഹകരണബാങ്കുകൾക്ക് ഇതിലുമെത്രയോ ശാഖകളുണ്ട്. വാണിജ്യ ബാങ്കുകളിൽ 3.7 ലക്ഷം കോടിയുടെ നിക്ഷേപമുള്ളപ്പോൾ അടിസ്ഥാന, സാങ്കേതിക സൗകര്യങ്ങളിൽ പിന്നിൽ നിൽക്കുന്ന സഹകരണ ബാങ്കുകൾക്ക് 1.8 ലക്ഷം കോടിയുടെ നിക്ഷേപം സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദിവസം 25,000 കോടിയുടെ ക്രയവിക്രയമാണ് ഈ മേഖലയിൽ നടക്കുന്നത്
കള്ളപ്പണത്തിന്റെ ഇരിപ്പിടമാണെന്ന് സംശയിച്ചാണ് പഴയ നോട്ട് മാറാനും നിക്ഷേപം സ്വീകരിക്കാനും ജില്ലാ-പ്രാഥമിക സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നിഷേധിച്ചത്. ഇതോടെ ഇവയുടെ പ്രവർത്തനം ഏറെക്കുറെ നിലച്ചു. ഈ പ്രതിസന്ധി ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. ബാങ്കുകൾക്ക് സമാനമായി പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ റിസേർവ്ബാങ്കിന്റെ നിയമം അനുസരിക്കാൻ തയാറാകണം .. റിസർവ് ബാങ്കിന്റെ നിർദേശങ്ങൾക്ക് വഴങ്ങിയാൽ സേവനമേഖലയിൽ ഇടപെടാനും സാധാരണക്കാരന്റെ വായ്പ-നിക്ഷേപ മേഖലയായി സഹകരണ മേഖലയെ നിലനിർത്താനും കഴിയില്ലെന്നാണ് കേരളം കരുതുന്നത് .സഹകരണ ബാങ്കുകൾ കള്ളപ്പണത്തിന്റെ കൂടാരങ്ങളാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല .സഹകരണ മേഖലയെ രക്ഷിക്കാൻ കേരളസർക്കാരും കേന്ദ്രസർക്കാരും തയാറാകണം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment