Pages

Tuesday, November 1, 2016

പരുമലയിലേക്കുഭക്തജനപ്രവാഹം

പരുമലയിലേക്കുഭക്തജനപ്രവാഹം



"പമ്പതന് തീരെ വാഴും പരിശുദ്ധ നിന്നെ കാണാന്
പല നാട്ടില് നിന്നും എത്തും പലകോടി ഭക്തര് ഞങ്ങൾ"
പരിശുദ്ധനായ താത എത്തുന്നു നിന് കബറില്
ഏഴകള് ഞങ്ങള്ക്കെന്നും ആശ്രയം നീയെ താത...
സുകൃത ജീവിതത്താല് ദൈവത്തിനു പ്രീതികരനായി തീര്ന്ന പരിശുദ്ധ പരുമല തിരുമേനി, നിന്റെ കബരിങ്കലേക്ക് പദയാത്രികാരായി എത്തുന്ന നിന്റെ മക്കളെ നിന്റെ വിലയേറിയ മധ്യസ്ഥതയില് പേര് ചേര്ത്ത്, സ്വര്ഗീയ അനുഗ്രഹങ്ങളാല് നിറയ്ക്കണമേ...
നിന്റെ കബരിടതിലേക്ക് കടന്നു വരാന് ആഗ്രഹിക്കുന്ന എല്ലാ മക്കളെയും ബലപെടുതണമേ.. അവരുടെ പാദങ്ങള്ക്ക് ശക്തി നല്ക്കി ബലപെടുതണമേ.. കടന്നു വരാന് ആഗ്രഹിച്ചിട്ടും, പല വിധമായ കാരണങ്ങളാൽ അന്യനാടുകളിലും, ആശുപത്രി കിടക്കകളിലും ആയ നിന്റ മക്കളുടെ ഹൃദയ നൊമ്പരങ്ങളെ കാണണമേ... കാലാവസ്ഥയെ അനുകൂലമാക്കി തുണയ്ക്കനമേ...
ഭക്തിയോടും... ഹൃദയ വിശുധിയോടും, പദയാത്രയില് പങ്കെടുത്തു,, മംഗളമായി ഭാവിക്കാൻ ഈ പെരുന്നാള് സാധ്യമായി തീരണമേ....

പെരുന്നാൾ ആശംസകളോടെ,..

കുരാക്കാർ സാംസ്ക്കാരിക വേദി 

No comments: