Pages

Wednesday, November 30, 2016

AZERBAIJANI PAINTER WRITES QURAN ON TRANSPARENT SILK PAGES OF GOLD AND SILVER INKS

AZERBAIJANI PAINTER WRITES QURAN ON TRANSPARENT SILK PAGES OF GOLD AND SILVER INKS
സ്വര്ണമഷി കൊണ്ട് പട്ടില് ഖുറാന് രചിച്ച് ചിത്രകാരി
Azerbaijani painter and decorative artist Tünzale Memmedzade has transcribed the Quran onto transparent silk pages.Memmedzade, a 33-year-old artist, used 50 meters of transparent black silk, and 1,500 milliliters of gold and silver inks in the project, which has taken three years to complete.She reports that she transcribed the Quran based on the official version released from the Diyanet, the Turkish Presidency of Religious Affairs, on silk sheets each measuring 29 x 33 cm.
Memmedzade stated that after investigating further she realized that the Quran had been transcribed onto various materials but never onto silk before, and this was her driving motivation for the project. She considers the work to be her chef d'oeuvre, while also noting that it does not infringe on religious law since silk is a material referred to in the Quran.Having studied art history at the Marmara University in Turkey, Memmedzade thanks God for having completed her masterpiece after three years of work and expressed her happiness to be the first person to have undertaken such a project.
ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് ഖുറാന്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും മനഃപാഠമാക്കുന്നതുമായ ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഖുറാന്‍. പല പല രീതികളില്‍ ഖുറാന്‍ മാറ്റിയെഴുതപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായി ഖുറാന്‍ പട്ടില്‍ തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതും സ്വര്‍ണമഷി കൊണ്ട്.
നിരീശ്വരവാദികള്‍ പോലും അദ്ഭുതപ്പെട്ടുപോകും പട്ടില്‍ സ്വര്‍ണമഷി കൊണ്ട് മാറ്റിയെഴുതപ്പെട്ട ഖുറാന്‍ കണ്ടാല്‍. അസര്‍ബൈജാനി ചിത്രകാരിയായ ടുന്‍സാല്‍ മെമ്മഡ്‌സേഡ് ആണ് അതീവശ്രദ്ധയോടെ മൂന്ന് വര്‍ഷമെടുത്ത് പട്ടില്‍ സ്വര്‍ണമഷി കൊണ്ട് ഖുറാന്‍ രചിച്ചത്. തന്റെ കൈവിരലുകള്‍ കൊണ്ട് മാത്രം 164അടി നീളമുള്ള നേര്‍ത്ത കറുത്ത പട്ടുതുണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മൂന്ന് പൈന്റ് ദ്രാവകമാണ് ഖുറാന്‍ രചിക്കാന്‍ ടുന്‍സാല്‍ ഉപയോഗിച്ചത്.
വിശദമായ പഠനം നടത്തിയ ശേഷമാണ് ടുന്‍സാല്‍ പട്ടില്‍ ഖുറാന്‍ തയ്യാറാക്കാന്‍ ഒരുങ്ങിയത്. ടര്‍ക്കിഷ് പ്രസിഡന്‍സി ഓഫ് റിലീജിയസ് അഫയേഴ്‌സായ ഡിയാനറ്റ് പുറത്തിറക്കിയ ഔദ്യോഗിക ഖുറാന്‍ പതിപ്പാണ് ടുന്‍സാല്‍ ഖുറാന്‍ രചനക്കായി ആശ്രയിച്ചത്. ഈ ഖുറാന്‍ രചന തന്റെ ഏറ്റവും ശ്രേഷ്ഠമായ കലാസൃഷ്ടിയെന്നാണ് ടുന്‍സാല്‍ പറയുന്നു. മതവിശ്വാസത്തെ യാതൊരുതരത്തിലും തന്റെ സൃഷ്ടി ലംഘിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
Prof. John Kurakar



No comments: