TRIBUTE PAID TO JUKO TABEI, FIRST WOMEN
TO CLIMB MOUNT EVEREST
എവറസ്റ്റ കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ അന്തരിച്ചു
Mountaineer Junko Tabei, who in 1975 became
the first woman to conquer Mount Everest, died of peritoneal cancer at a
Saitama hospital Thursday(23 October,2016) morning, her family said. She was
77.Even after summiting the world’s highest peak (8,848 meters) at the age of
35, the Fukushima native continued to climb into her 70s, scaling mountains in
over 60 countries and regions. In 1992, she became the first woman to complete
the “Seven Summits,” the ascension of the highest point on each of the seven
continents.Before attaining fame, Tabei, a graduate of Showa Women’s
University, trained as a member of a mountaineers’ club that was established to
promote climbing abroad by women.
In 1995, she was honored by Japan’s prime
minister, and in 2008, she was awarded the 2008 Mountain Hero Award by the
Mountain Institute in Washington, according to her website.To help lift the
spirits of survivors of the March 2011 earthquake and tsunami, Tabei promoted
climbing in the mountains of Fukushima Prefecture, one of the hardest hit areas
in the disaster.She authored a number of books including one on aging and an
autobiography in which she wrote about her quest to conquer mountains as a
housewife.
എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായ ജാപ്പനീസ് പര്‍വതാരോഹക ജുങ്കോ താബേ(77)
അന്തരിച്ചു. ജപ്പാനിലെ വടക്കന്‍ ടോക്കിയോയില്‍ സായിത്മാ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്നു.
1975 ലാണ് താബേ എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റിനു പുറമേ താന്‍സാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിന്‍ലേ, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് എന്നിങ്ങനെ നിരവധി കൊടുമുടികള്‍ കീഴടക്കി. കഴിഞ്ഞ ജൂലൈയില്‍ കുട്ടികള്‍ക്കൊപ്പം മധ്യജപ്പാനിലെ ഫ്യൂജി കൊടുമുടി കയറിയതാണ് അവസാനദൗത്യം.
തന്റെ പത്താമത്തെ വയസ്സിലാണ് ജുങ്കോ ആദ്യത്തെ പര്‍വതാരോഹണം നടത്തിയത്. തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ അധ്യാപികയുടെ സഹായത്തോടെ 6289 അടി ഉയരമുള്ള നാസു പര്‍വ്വതമാണ് ജുങ്കോ കീഴടക്കിയത്. ഷോവ വിമന്‍സ് സര്‍വ്വകലാശാലയില്‍ ബിരുദപഠന കാലത്ത് അവിടെയുള്ള പര്‍വതാരോഹക ക്ലബ്ബില്‍ ജുങ്കോ അംഗമായിരുന്നു. 1969 ല്‍ അവര്‍ ലേഡീസ് ക്ലൈംബിംഗ് ക്ലബ് സ്ഥാപിച്ചു. ആല്‍പ്‌സ് പര്‍വ്വതനിരകളിലെ, ഫ്യൂജി ഉള്‍പ്പടെയുള്ള രണ്ടു പര്‍വ്വതങ്ങള്‍ ജുങ്കോ വൈകാതെ കീഴടക്കി. 1972 ഓടെയാണ് ജുങ്കോ, ജപ്പാനിലെ അറിയപ്പെടുന്ന ഒരു പര്‍വ്വതാരോഹകയായി മാറിയത്.
1975 മേയ് നാലാം തീയതിയാണ് ജുങ്കോ നേതൃത്വം നല്‍കിയ സംഘം എവറസ്റ്റ് പര്യവേഷണം ആരംഭിച്ചത്. 6,500 അടി മുകളിലാണ് പര്യവേഷണ സംഘം തങ്ങളുടെ ആദ്യത്തെ ക്യാംമ്പ് പടുത്തുയര്‍ത്തിയത്. പെട്ടെന്നുണ്ടായ കനത്ത ഹിമപാതം, അവരുടെ ടെന്റുകളെ ആകെ തകര്‍ത്തുകളഞ്ഞു. എന്നിരുന്നാലും, പര്യവേഷണ സംഘത്തിലെ ആര്‍ക്കും ആളപായമുണ്ടായില്ല. 1975 മേയ് പതിനാറാം തീയതി ജുങ്കോയുടെ കാല്‍പാടുകള്‍ എവറസ്റ്റ് കൊടുമുടിയുടെ നെറുകയില്‍ പതിഞ്ഞു.
Prof. John Kurakar
No comments:
Post a Comment