Pages

Tuesday, October 4, 2016

NOBEL PRIZE IN PHYSICS-2016

NOBEL PRIZE IN PHYSICS-2016
ഊര്ജതന്ത്രത്തിനുള്ള
നൊബേല് പുരസ്കാരം മൂന്ന് പേര്ക്ക്
David Thouless, Duncan Haldane and Michael Kosterlitz will share prize for work on exotic states of matter. The 2016 Nobel prize in physics has gone to David Thouless, Duncan Haldane and Michael Kosterlitz for their work on exotic states of matter. The work helps explain why some materials have unexpected electrical properties, such as superconductivity, and in future the work could pave the way for quantum computers.
2016 ലെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബ്രിട്ടീഷുകാരായ മൂന്ന് ശാസ്?ത്രജ്ഞര്‍ക്ക്. ഡേവിഡ് തൊലസ്, ദുന്‍കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ഖര പദാര്‍ഥത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ച് നടത്തിയ പഠനത്തിനാണ് അംഗീകാരം.ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നു പേര്‍ക്കാകും ഇത്തവണ ഭൗതികശാസ്ത്ര നൊബേല്‍ എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം പ്രവചനങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് നൊബേല്‍ പ്രഖ്യാപനം വന്നത്.
മെറ്റീരിയല്‍സ് സയന്‍സിലും ഇലക്ട്രോണിക്‌സിലും പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ വഴിതുറക്കുന്ന മുന്നേറ്റമാണ് ഇത്തവണ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായവര്‍ നടത്തിയതെന്ന് നൊബേല്‍ കമ്മറ്റി വിലയിരുത്തി.6.1 കോടി രൂപയാണ് സമ്മാനത്തുക. അതില്‍ പകുതി വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഡേവിഡ് തൊലസിന് ലഭിക്കും. ബാക്കി പകുതി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ദുന്‍കന്‍ ഹാല്‍ഡേനും ബ്രൗണ്‍ സര്‍വകലാശാലയിലെ മൈക്കള്‍ കോസ്റ്റര്‍ലിറ്റ്‌സും പങ്കിടും.
ഇത്തവണത്തെ രണ്ടാമത്തെ നൊബേല്‍ പ്രഖ്യാപനമാണ് ചൊവ്വാഴ്ചത്തേത്. ജാപ്പനീസ് ഗവേഷകനായ യോഷിനോരി ഒസുമിക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ തിങ്കളാഴ്ച ലഭിച്ചിരുന്നു.
Prof. John Kurakar

No comments: