Pages

Tuesday, October 4, 2016

NATIONAL ELEPHANT DAY (ഇന്ത്യയിൽ ഒരു ആന ദിനം)

ഇന്ത്യയിൽ  ഒരു ആന ദിനം
ഒക്ടോബർ  നാല് ഇന്ന് ദേശീയ ആനദിനം.എന്നാല് കേരളത്തില് ആരും അറിയാതെ ഈ ദിനം കടന്നു പേകുകയാണ്.ലോക ആനദിനം  ഓഗസ്റ്റ്  12 നാണ് . ഒക്ടോബര് നാല് ദേശീയ ആനദിനമായി ആചരിക്കാന് 2004ല് കേന്ദ്ര എലിഫെന്റ് പ്രോജക്ടാണ് ഉത്തരവിട്ടത്. .അതിന്റെ ഉദ്ഘാടനം തൃശൂരില് നടക്കുകും ചെയ്തു. എന്നാല് 2005 ലെ ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങില് അഴിമതി കാണിച്ചു എന്ന പരാതിയില്മേയല് വിജിലന്സ്ട കേസായതോടെ ദിനാചരണം അവസാനിച്ചു. അന്നത്തെ ചടങ്ങില് 8 ലക്ഷം രൂപയുടെ അഴിമതി കാണിച്ചു എന്നതായിരുന്നു കേസ്.
ഈ വര്ഷനത്തെ ആനദിനം ജില്ലയിലെ സോഷ്യല് ഫോറസ്ട്രി വിഭാഗം ആചരിക്കുമെന്ന അറിയിച്ചിട്ടുണ്ടെങ്കിലും ആചരണം സംബന്ധിച്ച് വനംവകുപ്പ് മാര്ഗചരേഖയൊന്നും നല്കിുയിട്ടില്ല. ആനകള്ക്ക  പ്രകൃതിദത്ത സൗകര്യങ്ങള് ഒരുക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്ഡ്പ പ്രത്യേക ഉത്തരവ് ഇറക്കിയെങ്കിലും ഒറ്റ ദേവസ്വവും ആനയുടമകളും അത് പാലിച്ചിട്ടില്ല.
സെപ്റ്റംബര് 15 വരെ സംസ്ഥാനത്ത് 10 പേര് നാട്ടാനകളുടെ ആക്രമണത്തില് മരിച്ചതായും 17 നാട്ടാനകള് ചെരിഞ്ഞതായുമാണ് കണക്ക്. ഇന്ന് ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും ആനകളെ കൊണ്ടു വരുന്നത് നിയന്ത്രണങ്ങള്ക്കുല വിധേയമാക്കിയാണ്. അത് ഒരു പരിധിവരെ ആനകള്ക്ക്  അനുഗ്രഹവുമാണ്.

Prof. John Kurakar


No comments: