Pages

Saturday, October 8, 2016

അയ്യോ’ ഇനി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്

അയ്യോ അറിഞ്ഞോ; ‘അയ്യോഇനി ഓക്സ്ഫോര്ഡ് ഡിക്ഷ്ണറിയില്
നമ്മുടെ പ്രിയ്യപ്പെട്ട ‘അയ്യോ’ ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടം നേടിയിരിക്കുകയാണ്. ആശ്ചര്യം ഉണ്ടായാലും സങ്കടമുണ്ടായാലും ഞെട്ടലുണ്ടായാലുമൊക്കെ അയ്യോ എന്ന് പറഞ്ഞു തുടങ്ങുന്നത് നമ്മുടെ ശീലമാണ്. എന്നാല്‍ ഇങ്ങനെ ഒരു വാക്ക് ഔദ്യോഗികമായി നിലവിലില്ലായിരുന്നു. എന്നാല്‍ ‘അയ്യോ’ യുടെ പ്രചാരണം കാരണം ഈ വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടം പിടിച്ചിരിക്കുകയാണ്.
തെക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള അയ്യോ, അയ്യാ എന്നീ രണ്ടു പദങ്ങളാണ് ഒക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ പുതുതായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അസ്വസ്ഥത, അത്ഭുതം, വിഷമം, നിരാശ തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് അയ്യോ എന്നു നാം അറിയാതെ പറഞ്ഞു പോകുന്നത്. അയ്യോ എന്ന വാക്ക് യഥാര്‍ഥത്തില്‍ ഉത്ഭവിച്ചതു ചൈനയില്‍ ആണെന്നും സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഡിക്ഷ്ണറിയില്‍ പറയുന്നുണ്ട്.
ശരിയായ ഇംഗ്ലീഷിന്റെ ബൈബിള്‍ എന്നു പരക്കെ വിശേഷിപ്പിക്കുന്ന ഒഇഡിയില്‍ ‘അയ്യോ’യും ഇടം നേടിയതില്‍ നമുക്ക് അഭിമാനിക്കാം. എന്തായാലും തമിഴ്‌നാട്ടിലെയും കേരളത്തിലെയും അയ്യോ പ്രേമികള്‍ക്ക് ഇനി ധൈര്യമായി തന്നെ സായിപ്പന്മാരുടെ മുന്നില്‍ അയ്യോ എന്നു പറയാം.
Prof. John Kurakar


No comments: