ഇന്ത്യന്‍ സൈന്യത്തെ തരം താഴ്ന്ന രാഷ്ട്രിയത്തിലേക്ക് വലിച്ചിഴക്കരുത്
പാക് താരങ്ങൾ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്കില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ അഞ്ച് കോടി രൂപ സൈനിക ക്ഷേമ നിധിയിലേക്ക് സംഭാവന നല്കണമെന്ന എംഎന്എസ് നേതാവ് രാജ് താക്കറെയുടെ നിർദേശം തള്ളി സൈനിക നേതൃത്വം. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ രാഷ്ട്രിയത്തില്‍ ഭാഗമാകാനില്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരും വിരമിച്ച സൈനികരും വിവിധ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തെ തരം താഴ്ന്ന രാഷ്ട്രിയത്തിലേക്ക് വലിച്ചിഴക്കരുത്. സൈനിക ക്ഷേമ നിധിയിലേക്ക് ആര്ക്കും സംഭാവന നല്കാം എന്നാല്‍ നിര്‍ബന്ധിത സംഭാവനകള്‍ സ്വീകരിക്കാന്‍ കഴിയില്ല- ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന് വ്യക്തമാക്കി
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന് ബന്ധം മോശമായിരിക്കുന്നതിനാല്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് നവനിര്‍മ്മാണ്‍ സേന നിലപാടെടുത്തിരുന്നു. പിന്നീടാണ് പാക് താരത്തെ വച്ചു സിനിമയെടുത്തതിന് നിര്മാതാക്കള് പ്രായശ്ചിത്തം ചെയ്യണമെന്ന് സേന ആവശ്യപ്പെടുന്നത്. ചിത്രത്തിന്റെ നിര്മാതാക്കള് ഈ നിബന്ധന അംഗീകരിക്കുകയും ചെയ്തിരുന്നു. രാജ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും സംവിധായകന് കരണ്‍ ജോഹറും നടത്തിയ ചര്ച്ചയിലാണ് ഒത്തുതീര്പ്പുണ്ടായത്.എന്നാല്‍ നവനിര്‍മാണ്‍ സേനയുടെ നീക്കത്തിനെതിരെ മുന്‍ സൈനികരടക്കമുള്ളവര്‍ കടുത്ത വിമര്ശനമായി രംഗത്തുവന്നിരിരുന്നു. രാഷ്ട്രീയം പറഞ്ഞ് സിനിമയുടെ റിലീസ് തീരുമാനിക്കാന്‍ സേനക്കെന്ത് അവകാശമുണ്ടെന്നാണ് ഭൂരിഭാഗവും ചോദിക്കുന്നത്
Prof. John Kurakar
No comments:
Post a Comment