Pages

Wednesday, October 19, 2016

കേരളം നേരിടാന്‍ പോകുന്നത് കൊടും വരള്‍ച്ചയെന്ന് പഠനങ്ങള്‍

കേരളം നേരിടാന് പോകുന്നത് കൊടും വരള്ച്ചയെന്ന് പഠനങ്ങള്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഉണ്ടായ മഴയുടെ കുറവ് കേരളത്തെ കൊടും വരള്‍ച്ചയിലേയ്ക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ കൊടും വരള്‍ച്ചയ്ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ ശക്തമായ തുലാമഴ ലഭിച്ചാലും ജലലഭ്യത കുറയാനിടയുണ്ടെന്നാണ് കേന്ദ്ര ജലവിഭവ കേന്ദ്രം നടത്തിയ പഠനത്തിലും സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ ലഭിക്കേണ്ട കാലവര്‍ഷത്തില്‍ 34 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2039 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1352.3 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത് . കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതീക്ഷിച്ചതിലും കുറവ് മഴയാണ് ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. 59 ശതമാനം മഴയാണ് ഇവിടെ കുറഞ്ഞത്.
കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ഇരുപത്തിയഞ്ച് ശതമാനത്തിലധികം മഴ കുറഞ്ഞാല്‍ പലയിടങ്ങളിലും അത് വരള്‍ച്ചയ്ക്ക് കാരണമായി തീരും. ഇത്തവണ 34 ശതമാനമാണ് കുറവ്. കുന്നുകളും മരങ്ങളുമെല്ലാം നശിപ്പിക്കുന്നത് ഭൂമിയുടെ ജല സംഭരണശേഷിയെ തന്നെയാണ് ബാധിച്ചിരിക്കുന്നത്. ഇതുമൂലം നിലവില്‍ കാണപ്പെടുന്ന അളവില്‍ നിന്ന് ഭൂഗര്‍ഭജലം മൂന്ന് മീറ്റര്‍ വരെ താഴ്ന്നു പോയേക്കാനുള്ള സാധ്യതയിലേയ്ക്കാണ് ഇത് വിരള്‍ ചൂണ്ടുന്നത്.
Prof. John Kurakar


No comments: