Pages

Wednesday, September 14, 2016

ONAM WISHES(ലോകമെങ്ങുമുള്ള മലയാളികള്ക്ക് WINDOW OF KNOWLEDGE-ൻറെ ഓണാശംസകൾ)

ലോകമെങ്ങുമുള്ള മലയാളികള്ക്ക്
WINDOW OF KNOWLEDGE-ൻറെ ഓണാശംസകൾ



ലോകമെങ്ങുമുള്ള മലയാളികള്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിഓണാശംസകള് നേര്ന്നു.  ഈ ഉത്സവം നമ്മുടെ രാജ്യമെങ്ങും സമാധാനവും സന്തോഷവും വ്യാപിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി തന്റെ ഓണ സന്ദേശത്തില് പറഞ്ഞു
നന്മ നിറഞ്ഞതും സമത്വ പൂർണവുമായ ഒരു കാലവും ലോകവും സൃഷ്ടിച്ചെടുക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ പുരോഗമനകാംക്ഷികൾക്കും നിത്യ പ്രചോദനമാണ് മഹാബലിയും ഓണസങ്കല്പ്പവും. എല്ലാവർക്കും WINDOW OF KNOWLEDGE  ൻറെ ഓണാശംസകൾ
തിരുവോണത്തിന് കേരളീയര്ക്ക് വാമന ജയന്തി ആശംസിച്ച ബി.ജെ.പി അധ്യക്ഷന് അമിത്ഷാ മലയാളികളെ അവഹേളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
കള്ളവും ചതിയുമില്ലാത്ത ഒരു മാതൃകാ ലോകം സൃഷ്ടിച്ച് ഭരണം നടത്തിയിരുന്ന പ്രജാവത്സലനായിരുന്ന മഹാബലി ചക്രവര്ത്തി വര്ഷത്തിലൊരിക്കല് തന്റെ പ്രജകളെ കാണാനെത്തുന്ന സുദിനമെന്ന നിലയ്ക്കാണ് മലയാളികള് തിരുവോണമാഘോഷിക്കുന്നത്.മലയാളികൾക്ക് ഓണം ഒരനുഭവമാണ് .പിന്നിട്ടുപോയ നമ്മുടെ  ബാല്യകൗമാര്യങ്ങളെ ഓര്ക്കാതിരിക്കാനാകുമോ. മാതാപിതാക്കളുടെ വിരല്തുമ്പില് തൂങ്ങി പിച്ചവെച്ചു തുടങ്ങി വാര്ദ്ധക്യത്തില് ഒരു മരക്കമ്പ് ഉടഞ്ഞ് വടിയാക്കി അതില് താണ്ടിയുള്ള ദൂരം. അതിനിടയില് എത്രയോ ആഘോഷങ്ങള്. മാവേലിതമ്പുരാനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടതിന്റെ അടുത്തവര്ഷം മുതല് മാവേലിയെ വരവേല്ക്കാന് ഒരുങ്ങിയാണല്ലോ മലയാളികള് ഓണാഘോഷം തുടങ്ങിയത്. അന്ന്്ആദരവിനാലും ഭയഭക്തിബഹുമാനത്തോടെയാണ് ഓണം ആഘോഷിച്ചത്.
ഇന്ന് ഓണം ഒരു മത്സരാഘോഷമായി മാറിയിരിക്കുന്നു ‘കാണം വിറ്റും ഓണമുണ്ണണം’ മെന്ന ചൊല്ല് പകര്ത്തി ആധാരം പണയപ്പെടുത്തിയും ഓണക്കിഴിവില് സാധനങ്ങള് വാങ്ങിക്കൂട്ടാനുള്ള വ്യഗ്രതമാത്രം ബാക്കി. ബാല്യത്തിലെ ഓണ നാളുകള് അത്തം മുതല് തിരുവോണം വരെയും അതുകഴിഞ്ഞ് പതിനാറാംനാള് മകം വരെ പൂക്കളമൊരുക്കാനുള്ള ഉത്സാഹം, പൂക്കള് തേടാനുള്ള വ്രഗ്രത, പൂക്കുട നിറഞ്ഞാലുള്ള സന്തോഷം, പൂക്കളമൊരുക്കിയാലുള്ള സംതൃപ്തി, ഓര്മ്മയിലേ ഏടുകളില് വര്ണ്ണചിത്രങ്ങള് തന്നെ.
പൂക്കുടയുമായി കാലത്തും വൈകിട്ടും വഴിയിലും പറമ്പിലും പൂക്കള് തേടുന്ന ബാല്യങ്ങള്. വിവിധ തരം പൂക്കളും ഓണക്കാലത്തെ വരവറിയിച്ചുകൊണ്ട് മഞ്ഞ ചിത്രശലഭങ്ങള് കൂട്ടമായി പാറി കളിക്കുന്ന നയനമനോഹരമായ കാഴ്ചകള്, ചെമ്പരത്തിമൊട്ടുകളും മറ്റും പറിച്ചെടുത്തത്് കാരണം തേന് കുടിക്കാന് വരുന്ന കിളികള് പൂക്കള് കാണാതെ തിരയുന്ന കാഴ്ചകള് പേരറിയാത്ത എത്രതരം പൂക്കള്, ഒട്ടുമിക്കതും വംശനാശം കൊണ്ടിരിക്കുകയാണ്.

പുഴയോരങ്ങളും വയലും തൊടിയും ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനുപുറമെ അമിതമായ കീടനാശിനി പ്രയോഗത്താല് എല്ലാം നശിച്ചുകൊണ്ടിരിക്കുകയാണല്ലോ. തുമ്പ, മുക്കുറ്റി, ചെത്തി, മന്ദാരം, ചെമ്പരത്തി, പിച്ചി, ചെമ്പകം, അതിരാണി, കൈനാറി, കാക്കപ്പൂ, കാശിതുമ്പ, മുള്ളന്പൂര, വാടാമല്ലി, ജമന്തി, പൂച്ചാംവാല്, നാലുമണി, കനകാംബരം, ആമ്പല്, താഴാമ്പൂ, തകരപ്പൂ, മത്തന്പൂാ ഇങ്ങനെ എത്രതരം പൂക്കളാണ്.
പേരുകളും അതുപോലെ കോഴിപ്പൂ, കോളാമ്പിപ്പൂ, ശംഖ് പുഷ്പം, നന്ദ്യാര്വ്ട്ടം അങ്ങനെ പോകുന്നു. ഇന്നത്തെ ബാല്യത്തിന് കാലത്ത് എട്ടുമണിക്ക് സ്‌കൂള്വാപഹനം വന്ന് ഹോണ്മുുഴക്കുമ്പോള് പുസ്തകവും പേറി പോകുമ്പോള് എവിടെ പൂക്കളൊരുക്കാന് സമയം ? വൈകിട്ട് ട്യൂഷന് കഴിഞ്ഞ് ഏഴ്മണിക്ക് തിരിച്ച്‌വരുമ്പോള് പൂക്കള് പറിക്കാന് എവിടെ സമയം? ഫ്‌ളാറ്റിലും മറ്റും താമസിക്കുന്നവര്ക്ക്ക മുകളില്നിന്ന് താഴേക്ക് നോക്കുമ്പോള് ഒരു പൂന്തോട്ടം കാണാം. തോട്ടക്കാരന് പരിപാലിക്കുന്ന ഓര്ക്കിറഡും ആന്തൂറിയവും കുറ്റിമുല്ലയും പനിനീര് പൂക്കളും മറ്റും നിറഞ്ഞ തോട്ടം.

പണ്ടൊക്കെ വീടിനടുത്തതുള്ള പള്ളിക്കൂടത്തിലാണല്ലോ വിദ്യാഭ്യാസം. കാലത്ത് പത്ത് മണിക്ക് ബെല്ലടിക്കുമ്പോള് എത്തിയാല് മതി. മിക്കപ്പോഴും അസംബ്ലി തുടങ്ങിക്കാണും, ഓടി അവസാനവരിയിലെ അംഗമായാല് കാര്യം കഴിഞ്ഞു. നാല് മണിക്ക് സ്‌കൂള് വിട്ടാല് ഇഷ്ടം പോലെ സമയം.
അത്തം മുതല് തിരുവോണം വരെ പൂക്കളമൊരുക്കാന് ഒരു മത്സരം തന്നെ ക്ലബുകളും മറ്റും രജിസ്‌ട്രേഷന് ഫീസും മറ്റും ഏര്പ്പെസടുത്തി വലിയ സമ്മാനങ്ങളും നല്കിക സംഘടിപ്പിക്കുന്ന മത്സരങ്ങളല്ല, മറിച്ച് സന്തോഷകരമായവ. ഈ വര്ഷം‌ ഇത്തിരി അഭിനന്ദനങ്ങള് കുറഞ്ഞ് പോയാല് അടുത്തവര്ഷരത്തേക്ക് ഓര്ത്ത്ത വച്ച് അതിരിട്ടിയാക്കാനുള്ള കാത്തിരിപ്പ്. തിരുവോണ സദ്യയൊരുക്കാന് കുടുംബത്തിലുള്ള എല്ലാവരും ചേരും. ഇന്നത്തെ പോലെ മത്സരത്തില് പൂക്കള് മാത്രമേ ഉപയോഗിക്കാവൂ എന്നില്ല ആയതിനാല് കളര്ചെ്ടിയുടെ ഇല അരിയാനും പൂക്കളം വര്ണ്ണാനഭരിതമാക്കാന് പായസത്തിനും മറ്റും തേങ്ങാപ്പാല് പിഴിഞ്ഞതിന്റെ പീരയില് കളറുകള് ചേര്ത്ത്  അതായത് ഒന്നിന് കരിക്കട്ടപൊടിച്ച് ചേര്ത്ത്  കറുത്തകല്ലും കുങ്കുമം ചേര്ത്ത്  ചുവപ്പിച്ചും നീലം തിരുമ്മി നീലകളും പൂക്കള്ക്ക്ല ഭംഗി പകര്ന്നി രുന്നു.
പൂക്കളം ഒരുക്കിയാല് നിലവിളക്ക് കൊളുത്തി ഓണക്കോടിയില് നിന്നും ഒരു നൂലിഴ എടുത്ത് ഗൃഹനാഥനെയോ മറ്റോ പൂക്കളത്തില് സമര്പ്പി ക്കുന്ന മാവേലിയെ മനസ്സില് നമിച്ച് സദ്യവട്ടത്തിന്റെ അവസാനഭാഗത്തേക്ക് നീങ്ങുന്നു. പൂല്പ്പാ യില് ചമ്രം പടിഞ്ഞിരുന്ന് മുന്നില് വച്ച തൂശനിലയില് തിളങ്ങുന്ന വിഭവങ്ങളുടെ എണ്ണം പിടിക്കുമ്പോള് മറ്റൊരുപൂക്കളം ഇവിടെ വിടരുകയായി. മൂക്കറ്റം പായസവും കഴിച്ച് ഏമ്പക്കം വിട്ട് എഴുന്നേല്ക്കു മ്പോഴുള്ള സംതൃപ്തി. സദ്യക്കുശേഷം സിനിമയ്‌ക്കോ, കടല്കനരയിലേക്കോ, പാര്ക്കി ലോ ബന്ധുഗൃഹങ്ങളിലോ പോകും. ഗൃഹസന്ദര്ശൊനമാണേല് അവിടെ ഉണ്ടാക്കിയ പായസത്തിന്റെ സ്വാദും അറിയേണ്ടിവരും. നാട്ടിന്പുംറത്ത് ഗ്രാമാന്തരീക്ഷത്തില് താമസിക്കുന്ന ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അടുത്തുപോകാനാണ് താല്പര്യം. കാരണം വലിയ ഊഞ്ഞാലും തിരുവാതിരകളിയും  ഓണപ്പാട്ടുമൊക്കെ വേണ്ടുവോളം ആസ്വദിക്കാം.
ഓരോ മുറ്റത്തും മണ്ണ് കൊണ്ട് പൂത്തറ ഉണ്ടാക്കി ചാണകം മെഴുകി വൃത്തിയാക്കി പൂക്കളം തീര്ക്കു ന്നു. പിന്നീട് ഊഞ്ഞാലിന്റെ പണിത്തിരക്കിലാണ്. അത് കഴിയുമ്പോള് ഉത്രാട- തിരുവോണ സദ്യക്കുള്ള ഒരുക്കങ്ങളായി. പത്ത് നാള്നീ്ണ്ടു നില്ക്കു ന്ന ഒരു ഉത്സവം തന്നെ. ഇപ്പോള് മാസത്തില് രണ്ടെങ്കിലും സെലിബ്രേഷനുകള് കണ്ടെത്തുമ്പോള് അന്നൊക്കെ കൊല്ലത്തില് ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസും. പിന്നെ ഓര്ക്കാന് ഒഴിവുകാല വിനോദങ്ങള്.  പച്ചക്കറികള് മിക്ക പറമ്പുകളിലും ഉണ്ടാവും . ഇന്നത്തെ സ്ഥിതിയോ? കാശ് കൊടുത്ത് വിഷമയമായ ഭക്ഷ്യോല്പമന്നങ്ങള് വാങ്ങി രോഗങ്ങള്ക്ക്  അടിമപ്പെട്ട് ആശുപത്രികള് തോറും കയറിയിറങ്ങുമ്പോള് മറ്റെവിടെയെങ്കിലും പോവാന് എവിടെ സമയം. എത്ര വലിയ മാറ്റം. എല്ലാ മാറ്റങ്ങളും നമ്മള് ഉള്ക്കൊിള്ളുന്നു. എത്ര എത്രഓണങ്ങള് ഇനിയും എന്ത് എന്ത് മാറ്റങ്ങൾ .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: