Pages

Monday, September 26, 2016

TRIBUTE PAID TO K.MADHAVAN, FREEDOM FIGHTER

TRIBUTE PAID TO K.MADHAVAN,THE FREEDOM FIGHTER
പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കെ.മാധവന്അന്തരിച്ചു
Freedom fighter and communist leader K Madhavan died at hospital late Sunday(25th September,2016) night. He was 101 years old. 
He was one of the yongest volunteers to participate in the Salt Satyagraga under the leadership of K Kelappan in 1932. He was 15 years old then.
On the eve of Independence Day, Union minister Rajiv Pratap Rudy called on him and and honoured him at his house in Kanhangad.
 ഉപ്പുസത്യാഗ്രഹസമരത്തിലും ഗുരുവായൂര്സത്യാഗ്രഹസമരത്തിലും പങ്കെടുത്ത സമര വോളന്റിയര്മാരില്അവസാനകണ്ണിയും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ കെ. മാധവന്‍ (102) അന്തരിച്ചു. ഞായറാഴ്ച രാത്രി 10.20-ഓടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം....... കാഞ്ഞങ്ങാട്ടെ പ്രമുഖ ജന്മികുടുംബമായ ഏച്ചിക്കാനം തറവാട്ടില്.സി.രാമന്നായരുടെയും കൊഴുമ്മല്ഉണ്ണാങ്ങ അമ്മയുടെയും മകനായി 1915 ആഗസ്ത് 26-നാണ് കെ.മാധവന്ജനിച്ചത്. തളിപ്പറമ്പ് മുത്തേടത്ത് ഹൈസ്കൂള്‍, നീലേശ്വരം രാജാസ് ഹൈസ്കൂള്‍, വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം  എന്നിവിടങ്ങളില്പഠനം. എറണാകുളം കോളേജില്നിന്ന് ഹിന്ദി വിശാരദ് പാസായി
ദേശീയപ്രസ്ഥാന സമരപോരാളികളായ .സി.കണ്ണന്നായരുടെയും വിദ്വാന്പി.കേളുനായരുടെയും പ്രവര്ത്തനങ്ങളില്ആകൃഷ്ടനായി 12-ാം വയസ്സില്ത്തന്നെ സമരരംഗത്തെത്തി. ... സൈമണ്കമ്മീഷന്ബഹിഷ്കരണം, മദ്യവര്ജനം തുടങ്ങിയ പ്രക്ഷോഭങ്ങളില്പങ്കെടുത്തു. പയ്യന്നൂരില്‍ 1928-ല്നെഹ്രുവിന്റെ അധ്യക്ഷതയില്നടന്ന നാലാം കോണ്ഗ്രസ് സമ്മേളനത്തില്വോളന്റിയറായി പ്രവര്ത്തിച്ചു. 1930-ല്കെ.കേളപ്പന്റെ നേതൃത്വത്തില്കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രഹജാഥയില്അംഗമായി. 1931-ല്ഗുരുവായൂര്സത്യാഗ്രഹസമരത്തിലും വോളന്റിയറായി.കോണ്ഗ്രസിന്റെ കാസര്കോട് താലൂക്ക് സെക്രട്ടറി, കെ.പി.സി.സി. അംഗം, കോണ്ഗ്രസ് സോഷ്യലിസ്റ്റ് പാര്ട്ടിയുടെയും കര്ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാര്ട്ടിയുടെയും ആദ്യത്തെ കാസര്കോട് താലൂക്ക് സെക്രട്ടറി എന്നീ നിലകളില്പ്രവര്ത്തിച്ചു. കയ്യൂര്സമരം നടക്കുമ്പോള്കമ്യൂണിസ്റ്റ് പാര്ട്ടി കാസര്കോട് താലൂക്ക് സെക്രട്ടറിയായിരുന്നു. അന്ന് കാസര്കോട് താലൂക്ക് എന്നാല്ഇന്നത്തെ കാസര്കോട് ജില്ലയാണ്. കാസര്കോട്-മലബാര്സമ്മേളനം, ഐക്യകേരള പ്രക്ഷോഭം എന്നീ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. കാസര്കോടന്ഗ്രാമങ്ങളില്‍  കര്ഷകസംഘം രൂപവത്കരിക്കുന്നതിനും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്ത്തുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു
ജന്മിത്വ-നാടുവാഴിത്വത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങള്ക്ക് നേതൃത്വം നല്കി. മടിക്കൈ വിളകൊയ്ത്ത് സമരം, രാവണേശ്വരം നെല്ലെടുപ്പ് സമരം എന്നിവയ്ക്കും നേതൃത്വം കൊടുത്തു. കണ്ണൂര്സെന്ട്രല്ജയിലിലും വെല്ലൂര്‍, കടല്ലൂര്ജയിലിലും വിവിധ ഘട്ടങ്ങളിലായി ശിക്ഷയനുഭവിച്ചു. ആദ്യം ഗാന്ധിയനും പിന്നീട് കമ്യൂണിസ്റ്റുകാരനുമായിരുന്നു കെ.മാധവന്‍. 1957-ലും 65-ലും ഹൊസ്ദുര്ഗില്നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 64-ല്പാര്ട്ടി പിളര്ന്നപ്പോള്സി.പി..യില്നിലയുറപ്പിച്ചു. 16 വര്ഷം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി. 87-ല്സി.പി.. വിട്ട് സി.പി.എമ്മില്ചേര്ന്നു. 96-ല്സി.പി.എമ്മും വിട്ടു.
. ഭാര്യ: കോടോത്ത് മീനാക്ഷിയമ്മ. മക്കള്‍: ഇന്ദിര (ബെംഗളൂരു), അഡ്വ. സേതുമാധവന്‍, ആശാലത, ഡോ. അജയകുമാര്‍ (പി.എസ്.സി. മുന്അംഗം). മരുമക്കള്‍: ഗോപിനാഥന്നായര്‍ (വിജയ ബാങ്ക് മുന്ഡയറക്ടര്‍, ബെംഗളുരു), ലേഖ (അധ്യാപിക, ദുര് ഹയര്സെക്കന്ഡറി സ്കൂള്‍,കാഞ്ഞങ്ങാട്), പ്രൊഫ. തമ്പാന്നമ്പ്യാര്‍, കെ.പ്രേമജ (മാനേജര്‍, ഗ്രാമീണ്ബാങ്ക്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പരേതരായ ബാരിസ്റ്റര്എം.കെ.നമ്പ്യാര്‍, കുഞ്ഞിക്കേളു നമ്പ്യാര്‍. ... തിങ്കളാഴ്ച രാവിലെ 10 മണി മുതല്ഒരുമണിവരെ കാഞ്ഞങ്ങാട് ടൗണ്ഹാളില്പൊതുദര്ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് നാലിന് വീട്ടുവളപ്പില്സംസ്കരിക്കും.
Prof. John Kurakar


No comments: