Pages

Sunday, September 11, 2016

STUDENT SUICIE- TEACHER SUSPENDED

STUDENT SUICIE- TEACHER SUSPENDED
പ്ലസ്ടു വിദ്യാര്ത്ഥിനിയുടെ ആത്മഹത്യ: അധ്യാപികയെ സസ്പെന്ഡ് ചെയ്ത
A 17-year higher secondary student, who immolated herself after her teacher scolding her in Muvattupuzha, succumbed to burn injuries at government medical college in Kottayam on Saturday. The student Nandana, daughter of Anidharan at Kadalikad in Vazhakulam died this morning. The student made the suicide attempt on September 3 afternoon after she returned home from Muvattupuzha Government Model Higher Secondary School.
മൂവാറ്റുപുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അധ്യാപികയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിഎച്ച്എസ്ഇ ഡയറക്ടറുടേതാണ് ഉത്തരവ്. ഡപ്യൂട്ടി ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും.അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡി. കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ടി.എ.നന്ദന ആത്മഹത്യക്ക് ശ്രമിച്ചത്.
പരീക്ഷയ്ക്ക് വന്ന പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച എഴുത്താണ് ആക്ഷേപത്തിന് ഇടയാക്കിയത്. മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു നന്ദന. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ വിദ്യാര്‍ഥി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അധ്യാപിയുടെ ആക്ഷേപത്തെത്തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു
Prof. John Kurakar


No comments: