Pages

Sunday, September 18, 2016

SOUMYA MUDER-GOVT TO SUBMIT REVIEW PETITION THIS WEEK

SOUMYA MUDER-GOVT TO SUBMIT REVIEW PETITION THIS WEEK

സൗമ്യ വധക്കേസില് പുനഃപരിശോധന സര്ക്കാരിനു വേണ്ടി അറ്റോര്ണി ജനറല് മുകുള് റോത്തഗി ഹാജരാകും

Law Minister A K Balan said on Sunday that the government would submit the review petition against the Supreme Court verdict of quashing the death sentence awarded to Govindachamy, this week itself.  In a news conference, the minister said that Attorney General Mukul Rohatgi will make a  statement in the open court Pointing out that the Supreme Court had made it clear that life imprisonment means jail term for entire life, Balan said that Govindachamy will not come out of jail without the state government taking a decision in this regard.
സൗമ്യ വധക്കേസിൽ ഈയാഴ്ച തന്നെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് നിയമമന്ത്രി എ.കെ.ബാലൻ. തുറന്നകോടതിയിൽ വാദം കേൾക്കാൻ അപേക്ഷ നൽകും. മന്ത്രി എ.കെ.ബാലൻ അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും ടെലിഫോണിലൂടെ അറ്റോർണി ജനറലുമായി ചർച്ച നടത്തി. അറ്റോർണി ജനറൽ മുകുൾ റോഹ്ത്ഗി കേസിൽ സർക്കാരിനുവേണ്ടി ഹാജരാകും. ഐപിസി 302 തിരികെ കൊണ്ടുവരാന്‍ എല്ലാശ്രമവും വാഗ്ദാനം ചെയ‍്തു. ജീവപര്യന്തമെന്നാൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന തടവെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിധിക്കുശേഷം യുഡിഎഫ് നടത്തുന്നത് തരംതാണ രാഷ്ട്രീയക്കളിയാണ്. നിയമത്തിന്റെ മുറ്റം കാണാത്തവരാണ് വിളിച്ചുകൂവുന്നത്. സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന സുരേശന്റെ സേവനം ആവശ്യമില്ലായിരുന്നുവെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് ഗോവിന്ദചാമിയെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത നിരവധി കേസുകള്‍ പ്രോസിക്യൂഷന്റെ മിടുക്കുകൊണ്ട് തെളിയിക്കപ്പെടുന്ന കാലത്ത് സൗമ്യ കേസില്‍ ഇത്തരമൊരു വീഴ്ച്ച വലിയ വിമര്‍ശനത്തിനിടയാക്കി. സുപ്രീം കോടതിയില്‍ കേസെത്തിയപ്പോള്‍ ഒന്നും അറിയാത്ത വക്കീലിനെ കൊണ്ടുനിര്‍ത്തി കേസ് കൂട്ടികൊഴച്ചുവെന്നാണ് കേസിലെ വിധിക്ക് പിന്നാലെ സൗമ്യയുടെ അമ്മ പ്രതികരിച്ചത്. കേസില്‍ വിധി വന്നതിന് പിന്നാലെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കേസ് വാദിക്കാന്‍ രാജ്യത്തെ പ്രഗല്‍ഭരായ അഭിഭാഷകരെ തന്നെ അണിനിരത്തുമെന്നും വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണു സൗമ്യ കേസില്‍ സര്‍ക്കാരിനായി സുപ്രീംകോടതിയില്‍ ഹാജരായത്. സൗമ്യയെ ഗോവിന്ദചാമി ട്രെയിനില്‍നിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്താന്‍ ഇവര്‍ക്കായില്ല. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ആവശ്യപ്പെട്ട ബെഞ്ച് ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന് അഭിഭാഷകരെ താക്കീത് ചെയ്യുകയുമുണ്ടായി. കേസ് വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശനെ മാറ്റിനിര്‍ത്തിയതാണ് കോടതിയില്‍ സര്‍ക്കാരിന് ഉത്തരംമുട്ടാന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്.
സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സുപ്രീംകോടതിയില്‍ സൗമ്യ കേസ് നടത്താന്‍ പ്രോസിക്യൂഷനു സഹായം ലഭിച്ചില്ലെന്നാണ് ആരോപണം. സുപ്രീംകോടതിയില്‍ കേസ് നടത്തിയ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിനെ സഹായിക്കാന്‍ എ. സുരേശനെ നിയമിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് 2015 ഫെബ്രുവരി 18ന് ഉത്തരവിറക്കിയെങ്കിലും അതു നടപ്പായില്ല. സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സലുമായി ചര്‍ച്ച നടത്താന്‍ സുരേശന്‍ തയാറായില്ലെന്നാണു മന്ത്രി എ.കെ ബാലന്റെ പ്രതികരണം. സുരേശന്‍ അസൗകര്യം അറിയിച്ചതായി അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദും പറയുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പിനു സഹായിക്കാനോ സംശയങ്ങള്‍ ദൂരീകരിക്കാനോ തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു സുരേശന്റെ വിശദീകരണം.
Prof. John Kurakar


No comments: