SELF-FINANCING MEDICAL COLLEGE-
YOUTH CONGRESS MARCH TURNS VIOLENT
. യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; സമരപ്പന്തലിലേക്ക് കണ്ണീർവാതകം
A march
staged by the youth congress in the self-financing issue turned violent in the
capital city. A clash broke out at the secretariat march soon after the
opposition stalled the assembly proceedings over the self-financing issue. Many
activists and cops sustained injuries. The march was staged in protest against
chief minister’s statement criticizing the strike conducted by the youth
congress. Stones and chairs were thrown at the police. The police fired tear
gas shells, resorted to lathicharge and used water cannons.
The clash broke out in front of the pandal where youth congress
state president Dean Kuriakose and vice president C R Mahesh are staging an
indefinite fast for the past few days. Kuriakose and Mahesh felt uneasiness after
the tear gas shells fell and broke near the pandal. Mahesh sustained injuries
and has been shifted to the hospital.KPCC chief V M Sudheeran reached the spot.
He squatted in front of the pandal in protest against the police action. The
chief minister has taken a stand of scorning the strike. The chief minister
should not stoop so low, he said. Opposition leader Ramesh Chennithala, former
chief minister Oommen Chandy, MLAs and many others reached the spot.
സ്വാശ്രയ കരാര്‍ വിഷയത്തില്‍ നിയമസഭയ്ക്കുപുറത്ത് സമരം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.എന്നാല്‍ ടിയര്‍ ഗ്യാസ് പതിച്ചത് സമരപ്പന്തലിലാണ്. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്, ശിവകുമാര്‍ എം.എല്‍.എ എന്നിവര്‍ സമരപ്പന്തലില്‍ ഇരിക്കവെയാണ് കണ്ണീര് വാതകം പൊട്ടിയത്.
തുടര്‍ന്ന് സുധീരന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. കെപിസിസി അധ്യക്ഷന്‍ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന് അധികാര ഭ്രാന്താണെന്നും അദ്ദേഹത്തെ സര് സിപിയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും സുധീരന് ആരോപിച്ചു. സമരപ്പന്തലിലേക്ക് കണ്ണീര്‍വാതകം പ്രയോഗിച്ചത് ഇതിന്റെ തെളിവാണ്. സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമമായിരുന്നു. പൊലീസിന് നേതൃത്വം കൊടുക്കുന്നവരാണ് ഇതിന്റെ ഉത്തരവാദികള്‍. കണ്ണീര് വാതകം കൊണ്ടോ ഗ്രനേഡ് കൊണ്ടോ യൂത്ത് കോണ്‍ഗ്രസിന്റെ സമരം അടിച്ചമര്‍ത്താനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. സുധീരന്റെയും ചെന്നിത്തലയുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിനു സുരക്ഷ വര്‍ധിപ്പിച്ചു. അതിനിടെ, നിരാഹാരമനുഷ്ഠിച്ചിരുന്ന ഡീന്‍ കുര്യാക്കോസിനെയും സി.ആര്. മഹേഷിനെയും അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കും മാറ്റി.
അതേസമയം, കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന വേദിക്കു മുന്നില്‍ കെഎസ്യുവിന്റെ പ്രതിഷേധം. കരിങ്കൊടിയുമായി എത്തിയ കെഎസ്യുക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.ഇന്നലെ ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം ശക്തമാക്കിയത്. സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും എം.ആര്.മഹേഷും നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേയ്ക്കു കടക്കുമ്പോഴും ഒരു ചര്‍ച്ച നടത്തിയെന്നല്ലാതെ അനുഭാവപൂര്‍വമായ ഒരു നിലപാടും സര്‍ക്കാര്‍ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.വിട്ടുവീഴ്ചയില്ലാത്ത നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് യൂത്ത്കോണ്‍ഗ്രസും നിലപാട് കടുപ്പിച്ചത്. സന്ധിയില്ലാസമരം നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചു. ഇന്നലെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
Prof. John Kurakar
No comments:
Post a Comment