Pages

Friday, September 23, 2016

PAKISTAN PREPARES OPERATIONAL PLAN,SELECTS TARGETS IN INDIA

PAKISTAN PREPARES OPERATIONAL PLAN,SELECTS TARGETS IN INDIA
പാക്ക് സൈന്യം തിരിച്ചടിക്കാന് തയാറെടുക്കുന്നു
Pakistan's armed forces have reportedly selected targets in India in case the latter decides to move first with strikes against the country. In a Geo TV report, it is stated that an operational plan has also been prepared by the military establishment to retaliate against any possible offensive from across the border.
Quoting sources placed in the defense establishment, the news report states that targets in 'war-mongering' India+ have been selected in case of 'aggression or surgical strikes from the enemy.' One such source has said that Pakistan is fully prepared to counter India. "Pakistan is fully prepared to meet any military challenge from India. Our operational plan is ready, quid pro quo targets are finalised and forces have been dedicated."
ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ പാക്ക് സൈന്യം തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏതൊക്കെ ഭാഗങ്ങളിലാണ് ആദ്യം ആക്രമണം നടത്തേണ്ടതെന്ന കൃത്യമായ രൂപരേഖ തയാറായി കഴിഞ്ഞതായി പാക്ക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ഏതു സൈനിക നടപടിയെയും പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ പൂര്‍ണമായും സജ്ജമായിട്ടുണ്ട്.ഇന്ത്യയിലെ ലക്ഷ്യസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്നു തീരുമാനിച്ചതായും ഇതിനായി മുഴുവന്‍ പാക്ക് സേനയെയും തയാറാക്കി നിര്‍ത്തിയതായും ജിയോ ടിവി റിപ്പോര്‍ട്ടിലുണ്ട്. പാക്ക് സൈന്യം ഒന്നടങ്കം കനത്ത ജാഗ്രതയിലാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നും ഒരു ചെറിയ തിരിച്ചടി ഉണ്ടായാല്‍പ്പോലും അതിനെ നേരിടാന്‍ സൈന്യം തയാറായിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ സൈനികശേഷിയെക്കുറിച്ച് ഇന്ത്യയ്ക്ക് വ്യക്തമായി അറിയാം. രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈന്യത്തെ പല ഭാഗങ്ങളിലും വിന്യസിച്ചിരിക്കുകയാണ്.
എന്നാല്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും എന്തു വെല്ലുവിളി ഉണ്ടായാലും അതിനെ നേരിടാന്‍ പാക്ക് സൈന്യം സജ്ജമാണെന്നും ജിയോ ടിവിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇന്ത്യ തിരിച്ചടിച്ചേക്കുമെന്ന ഭീതിയില്‍ പാക്ക് സൈനിക വിമാനങ്ങള്‍ പരീക്ഷണപ്പറക്കലുകള്‍ നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാന്റെ എഫ്7, മിറാഷ് യുദ്ധ വിമാനങ്ങള്‍ പെഷാവര്‍ – റാവല്‍പിണ്ടി ഹൈവേ(എം1)യിലും ഇസ്‌ലാമാബാദ് – ലാഹോര്‍ ഹൈവേ(എം2)യിലും പരിശീലനപ്പറക്കല്‍ നടത്തിയതായി വ്യോമസേന വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിനു നേര്‍ക്കു നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ- പാക്ക് ബന്ധം ഏറെ വഷളായത്. ആക്രമണത്തില്‍ ഇന്ത്യയുടെ 18 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Prof. John Kurakar


No comments: