Pages

Tuesday, September 13, 2016

ONAM WISHES (എല്ലാ സുഹൃത്തുകൾക്കും ഓണം ആശംസിക്കുന്നു.)

എല്ലാ സുഹൃത്തുകൾക്കും ഓണം ആശംസിക്കുന്നു.
മലയാളി കളുടെ മനസ്സില്‍ ഗൃഹാതുരമായ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി പൂവിളിയുമായി ഒരു പൊന്നോണം കൂടി വന്നിരിക്കുന്നു.പൊന്നിന് ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞ്ഞിരുന്ന  ആ  ഓർത്തെടുക്കുകയാണ് .  ചോരനിരാക്കി പാടത്തും പറമ്പിലും കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു. ഇടവപ്പാതിയിലെ തോരാത്ത പെരുമഴയും കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില് ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന് ചിങമാസം ,കാര്‍ഷിക കേരളത്തില് ഉത്സവത്തിന്റെ നാളുകളായിരുന്നു.
ഇന്ന് സ്വന്തം വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.നാട്ടിലെ കിണറുകളിലേക്കു  ജലവും മലയാളിക്ക്  അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു.കഴിഞ്ഞ കാലത്തിന്റെ മധുരസ്മരണകൾ  ഇന്ന് മലയാളിയുടെ മനസ്സിൽ  ഒരു നീറ്റലായി അനുഭവപ്പെടുന്നു .പൂക്കളത്തിനുവേണ്ടി  പൂവറുക്കാന് കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള് നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില് നിന്നുപോലും അത്തരം ആവേശം പടിയിറങിയിരിക്കുന്നു.ഗ്രമാന്തരങളില് പോലും പൂക്കളമൊരുക്കാന് പൂവറുക്കാന് പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല.ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള് ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.

പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന് മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും അക്രമവും അഴിമതിയും സ്ത്രീ പീഡനവും മാത്രമുള്ള നാടായി നമ്മുടെ കേരളം  മാറിയിരിക്കുന്നു.എല്ലാ മതങ്ങ ളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങളുണ്ടാക്കാന്‍ വര്‍ഗ്ഗിയ വാദികളും മതതിവ്രവാദികളും കിണഞ്ഞു പരിശ്രമിക്കുന്നു .കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ങച്ചം  കാട്ടാന് ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില് അഭയം തേടുകയാണ്.വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില് കേരളമിന്ന് ഏറെ മുന്നിലാണ്.
ദിനം പ്രതി കേരളത്തിൽ  നടക്കുന്ന അതിക്രമവും  സ്ത്രീപീഡനവും ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ  വൃദ്ധസദനങളില്‍ കൊണ്ട് ചെന്ന് തള്ളുന്ന മക്കൾ വർദ്ധിച്ചു വരുന്നു.പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള് മനുഷ്യമനസ്സുകളില് സ്നേഹവും സഹോദര്യവും ഉണര്‍ത്താനും കാര്‍ഷികസമൃദ്ധിയിലേക്ക് മനസ്സുകൊണ്ടേങ്കിലും മടങ്ങിപോകാനും  കഴിഞ്ഞിരുന്നെങ്കിൽ  എന്ന് ആശിക്കുകയാണ് .
എല്ലാ സുഹൃത്തുകൾക്കും ഓണം ആശംസിക്കുന്നു.

പ്രൊഫ്. ജോൺ കുരാക്കാർ





No comments: