Pages

Friday, September 9, 2016

MOTHER IN BIHAR ELOPED WITH LOVER AFTER THROWING DAIGHTERS IN TO FLOODED RIVER

MOTHER IN BIHAR ELOPED WITH LOVER AFTER THROWING DAIGHTERS IN TO FLOODED RIVER
പെൺകുഞ്ഞുങ്ങളെ നദിയിലെറിഞ്ഞ് അമ്മ കാമുകനോടൊപ്പം ഒളിച്ചോടി
A woman in Bihar threw her two little daughters into the flooded river and eloped with her lover on his motorcycle. In love with another man, a mother dumped her two little daughters into the flooded river after which she eloped with her lover on his motorcycle.The incident took place near Chandpura village in Begusarai district on Tuesday.According to a Gulf News report, the woman is in her 30s and has two daughters aged four and two. The woman left her parents' home along with her daughters, saying she is taking them to see a doctor.The local fishermen soon caught a glimpse of the children in distress and rushed to the spot with their boats and rescued the little girls.The children were soon taken to a local hospital.

നിറഞ്ഞൊഴുകുന്ന നദിയിലേക്കു പിഞ്ചുമക്കളെ വലിച്ചെറിഞ്ഞ ശേഷം അമ്മ കാമുകനോടൊപ്പം ഒളിച്ചോടി. ബിഹാറിലെ ബഗുസരായ് ജില്ലയിലുള്ള നിമചൻപുര ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം. സമീപത്തുണ്ടായിരുന്ന മീൻപിടിത്തക്കാരുടെ സമയോചിതമായ ഇടപെടലാണ് രണ്ടും നാലും വയസ്സുള്ള പെൺകുട്ടികളുടെ ജീവൻ രക്ഷിച്ചത്. മുങ്ങിത്താഴ്‌ന്ന കുഞ്ഞുങ്ങളെ മീൻപിടിത്തക്കാർ നദിയിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തുകയായിരുന്നു....
കുട്ടികൾ ആശുപത്രിയിൽ ചികിൽസയിലാണ്. കുഞ്ഞുങ്ങളെ ഡോക്‌ടറെ കാണിക്കാനെന്നു പറഞ്ഞാണു യുവതി കഴിഞ്ഞ ദിവസം വീട്ടിൽനിന്നിറങ്ങിയത്. കാലവർഷത്തിൽ നിറഞ്ഞൊഴുകുന്ന ഗൻഡക്ക് നദിക്കു സമീപമെത്തിയ യുവതി മക്കളെ നദിയിലേക് വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു. തുടർന്ന് സമീപത്തു കാത്തുനിന്ന കാമുകനോടൊപ്പം ബൈക്കിൽ സ്‌ഥലംവിടുകയായിരുന്നു.

കുട്ടികളുടെ മുത്തച്‌ഛനായ മനോജ് ശർമയുടെ പരാതിയിൽ യുവതിക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തിട്ടുണ്ട് യുവതി ഒളിവിലാണെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും നിമചൻപുര പൊലീസ് അറിയിച്ചു.
Prof. John Kurakar

No comments: