Pages

Friday, September 9, 2016

കശ്മീരിൽ കരസേനാ സാന്നിധ്യം ശക്തമാക്കുന്നു; പ്രക്ഷോഭകാരികൾക്ക് മുന്നറിയിപ്പ്

കശ്മീരിൽ കരസേനാ സാന്നിധ്യം ശക്തമാക്കുന്നു; പ്രക്ഷോഭകാരികൾക്ക് മുന്നറിയിപ്പ്
സർവകക്ഷിസംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടതോടെ കശ്മീരിൽ കരസേനയുടെ സാന്നിധ്യം ശക്തമാക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ. കൂടുതൽ പ്രശ്നബാധിതമായ ദക്ഷിണ കശ്മീരിലെ ഗ്രാമ പ്രദേശങ്ങളിലാകും കരസേനയെ പ്രധാനമായും നിയോഗിക്കുക. നിലവിൽ അർധ സൈനിക വിഭാഗങ്ങളെയാണ് ഇവിടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്....
ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻ‍ഡർ ബുർഹാൻ വാനിയുടെ വധത്തിനുശേഷം കശ്മീരീൽ ഇതുവരെ സംഘർഷത്തിന് അയവുവന്നിട്ടില്... അടുത്തിടെ സർവകക്ഷിസംഘം കശ്മീർ സന്ദർശിച്ചു പ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാത്രമല്ല സംഘർഷത്തിന്റെ മറവിൽ അതിർത്തി കടന്നെത്തുന്ന ഭീകരർ ഗ്രാമ പ്രദേശങ്ങളിലാണ് ഒളിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഗ്രാമപ്രദേശങ്ങളിൽ‌ കരസേനയുടെ സാന്നിധ്യം ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കശ്മീരിലെ പ്രക്ഷോഭകാരികളോട് ഇനി മൃദുസമീപനമില്ലെന്നു വ്യക്തമാക്കുക കൂടി ചെയ്യുകയാണു കേന്ദ്രസർക്കാർ. കരസേന നിയന്ത്രണം ഏറ്റെടുത്താൽ പൊലീസിന്റെയും മറ്റ് അർധസൈനിക വിഭാഗങ്ങളുടെയും പ്രസ്കതിയും കുറയും. ഭീകരരെ അതിർത്തി കടക്കാൻ സഹായിക്കുന്ന പാക്കിസ്ഥാനുള്ള മുന്നറിയിപ്പുകൂടിയാണ് ഇത്.

Prof. John Kurakar


No comments: