FIRST FACE
TRANSPLANT PATIENT ISABELLE DINOIRE DIES IN FRANCE
ആദ്യ മുഖം മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക്
വിധേയയായ ഫ്രഞ്ച് വനിത മരിച്ചു
വിധേയയായ ഫ്രഞ്ച് വനിത മരിച്ചു
The first-ever person to have a face
transplant, Frenchwoman Isabelle Dinoire, has died, French doctors say.In 2005, surgeons gave her a new nose and
mouth after she was disfigured by her pet dog.But heavy use of
immunosuppressant drugs weakened her and she succumbed to cancer in April at
the age of 49, the BBC's Hugh Schofield in Paris says.News of her death,
announced by a hospital in Amiens, was delayed to respect her family's privacy.
She told the BBC in 2009 that when she looked
in the mirror she saw a mixture of herself and the donor. "The donor is
always with me," she said.Figaro newspaper said she had suffered another
transplant rejection. The strong anti-rejection treatment she was receiving led
to two cancers, it added.In her BBC interview she said her disfigurement by her
dog had come as a result of an attempt to end her life.After taking an overdose
of sleeping pills, she awoke lying beside a pool of blood, with her pet Labrador
at her side. The dog had apparently found her unconscious, and desperate to
rouse her, had gnawed away at her face.The injuries to her mouth, nose and chin
were so extreme that doctors ruled out a routine face reconstruction. Instead
they proposed a ground-breaking face transplant.She was happy with the surgery
but expressed distress at the attention from the media and passers-by that the
operation brought her.In recent years, face transplants have been performed in
several countries, including the US, Spain, Turkey, China and Poland.
ആദ്യ മുഖം മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഫ്രഞ്ച് വനിത ഇസബെല്ലെ ഡൈനോയര്‍ (49) മരിച്ചു. ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച അവയവങ്ങളോട് ശരീരം പ്രതികരിക്കാതിരുന്നതോടെ അമിതമായി മരുന്നുകളെ ആശ്രയിച്ച ഇസബെല്ല കാന്‍സര്‍ രോഗിയായി മാറിയിരുന്നു.കഴിഞ്ഞ ഏപ്രിലിലാണ് ഇസബെല്ലെയുടെ മരണം സംഭവിച്ചത്. എന്നാല്‍ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് മരണവിവരംപുറത്തു വിടാതിരുന്നതെന്ന് അമീന്‍സിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
വളര്‍ത്തുപട്ടിയുടെ കടിയേറ്റ് മുഖം വികൃതമായ ഇസബെല്ലയുടെ മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത് 2005ലാണ്. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ മൂക്കും കവിളും ചുണ്ടും പ്ലാസ്റ്റിക
സര്‍ജറിയിലൂടെ പുതുതായി തുന്നിച്ചേര്‍ക്കുകയായിരുന്നു. മൂന്നു മാസങ്ങള്‍ക്ക് ശേഷം2006 ഫെബ്രുവരിയില്‍ ഡൈനോയര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടതോടെ സംഭവം ലോകശ്രദ്ധ നേടി.
യുദ്ധത്തിലോ മറ്റു അപകടങ്ങളിലോ മുഖം നഷ്ടമാകുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു ഇസബെല്ലെയ്ക്ക് നടത്തിയ ശസ്ത്രക്രിയയുടെ വിജയം. ഇതിനുശേഷം യുഎസ്, സ്‌പെയിന്‍, ചൈന, ബെല്‍ജിയം, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭാഗികമായോ പൂര്‍ണമായോ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. 2010ല്‍ സ്പാനീഷ് സംഘത്തിന്റെ നേതൃത്വത്തില്‍ പൂര്‍ണ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി.
എന്നാല്‍ കഴിഞ്ഞവര്‍ഷം ഇസബെല്ലെയുടെ ശരീരം ദാതാവിന്റെ ശരീര കോശങ്ങളെ തിരസ്‌കരിച്ചു. അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നില്ല. ഇതിനെ പ്രതിരോധിക്കാന്‍ ഇസബെല്ലെ മരുന്നുകളെ ആശ്രയിച്ചു. എന്നാല്‍ അമിതമായ മരുന്നുകളുടെ ഉപയോഗം ഇസബെലിനെ കാന്‍സര്‍ രോഗത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ രോഗികളുടെയും ശരീരം ദാതാവിന്റെ ശരീര അവയവങ്ങള്‍ തിരസ്‌കരിക്കാനുള്ള സാധ്യത ഏറെയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Prof. John Kurakar
No comments:
Post a Comment