Pages

Monday, September 19, 2016

പാക്ക് മുദ്രയോടെയുള്ള ഭക്ഷണവും, മരുന്നുകളും ഭീകരരില്‍ നിന്ന് കണ്ടെത്തി

പാക്ക് മുദ്രയോടെയുള്ള ഭക്ഷണവും, മരുന്നുകളും ഭീകരരില്‍ നിന്ന് കണ്ടെത്തി
ജമ്മു കശ്മീരിലെ ഉറിയില്‍ സൈന്യം വകവരുത്തിയ ഭീകരരില്‍ നിന്ന് പാക്ക് മുദ്രയോടെയുള്ള ഭക്ഷണവും, മരുന്നുകളുടെ പാക്കറ്റും കണ്ടെടുത്തെന്ന് സൈന്യം.  ഡിജിഎംഒ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങാണ് ഇതു സംബന്ധിച്ച കാര്യം മാധ്യമങ്ങളോട് പങ്കുവച്ചത്.പ്രദേശത്ത് പരിശോധന അവസാനിച്ചപ്പോള്‍ നാല് എ.കെ 47 തോക്കുകള്‍, നാല് ഗ്രനേഡുകള്‍, 39 അണ്ടര്‍ ബാരല്‍ ഗ്രനേഡുകള്‍, അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, രണ്ട് റേഡിയോകള്‍, രണ്ട് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റംസ്, രണ്ട് ഭൂപടങ്ങള്‍, രണ്ട് മെട്രിക്ക് ഷീറ്റുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ടെന്ന് രണ്‍ബീര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചതായും രണ്‍ബീര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം 17 പ്രാവശ്യം ഭാരതത്തിലേയ്ക്ക് ഭീകരര്‍ നുഴഞ്ഞു കയറ്റം നടത്തി. വിവിധ ഓപ്പറേഷനുകളിലായി ഈ വര്‍ഷം 110 ഭീകരരെയാണ് സൈന്യം വധിച്ചത്. അതില്‍ തന്നെ 31 പേര്‍ കൊല്ലപ്പെട്ടത് അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞു കയറിയതിനാണെന്നും രണ്‍ബീര്‍ വ്യക്തമാക്കി.
Prof. john Kurakar

No comments: