Pages

Wednesday, September 14, 2016

കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ ഇന്ത്യക്കാരാണ് .

കര്ണാടകയിലെയും തമിഴ്നാട്ടിലെയും  ജനങ്ങള്ഇന്ത്യക്കാരാണ് എന്ന ചിന്ത എല്ലാവർക്കും ഉണ്ടാകണം
കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ കാവേരി നദീജലം പങ്ക് വെക്കുന്നത് സംബന്ധിച്ചുളള തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.സുപ്രീം കോടതി  13 ടി.എം.സി അടി വെള്ളം കര്‍ണാടക തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന വിധി  വന്നതോടെ , ഇത്രയും വെളളം വിട്ടുകൊടുത്താല്‍ തങ്ങളുടെ കൃഷി അവതാലളത്തിലാവുമെന്ന് പറഞ്ഞാണ് കര്‍ണാടകക്കാര്‍ തെരുവ് യുദ്ധത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി കര്‍ണാടക സ്വീകരിക്കുന്ന സമീപനം അക്രമത്തിന്റേതാണ്. രണ്ട പേര്‍ മരിക്കുകയും നിരവധി തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ അഗ്നികിരയാവുകയും ചെയ്തു.
കേരളവും തമിഴ് നാടും തമ്മിലുള്ള മുല്ലപെരിയാർ പ്രശ്‌നം പോലെ ചരിത്രപരമായ കരാറുകൾ കാവേരി നദീജലം പങ്ക് വെക്കുന്നതിലും ഉണ്ട് .മദ്രാസ് പ്രസിഡന്‍സിയും മൈസൂര്‍ ഭരണക്കൂടവും ഇത് സംബന്ധമായി 1892 ലും 1924 ലും ഒപ്പിട്ട കരാറുകളില്‍ തുടങ്ങിയ തര്‍ക്കം പലപ്പോഴും അതിക്രമങ്ങളിലേക്ക് കടക്കുമ്പോള്‍ അത് ദക്ഷിണേന്ത്യയുടെ പ്രശ്‌നമായി മാറുകയാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി 1990 ല്‍ കാവേരി ട്രൈബ്യൂണല്‍ രൂപീകരിച്ചിരുന്നു. പക്ഷേ അവിടെയും പ്രശ്‌നം അവസാനിച്ചില്ല. 2007 ല്‍ ട്രൈബ്യുണല്‍ അന്തിമവിധി പ്രകാരം പ്രശ്‌ന പരിഹാരത്തിന് കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡും കാവേരി ജലനിയന്ത്രണ സമിതിയും രൂപവത്കരിക്കണമെന്ന് അന്തിമമായി നിര്‍ദ്ദേശിച്ചെങ്കിലും ഇത് രണ്ടും ഇത് വരെ നിലവില്‍ വന്നിട്ടില്ല.
കര്‍ണാടകയിലും  തമിഴ്നാട്ടിലും ജലത്തിൻറെ പേരിൽ യുദ്ധം നടക്കുകയാണ് .രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള  ആക്രമങ്ങക്കിടയിൽ  കേരളം  വീർപ്പുമുട്ടുകയാണ് .ബക്രീദ്-ഓണം ആഘോഷിക്കാന്‍ കേരളത്തിലേക്ക്  പുറപ്പെടാനിരുന്ന പല കുടുംബങ്ങളും വാഹനങ്ങള്‍ ലഭിക്കാതെ നട്ടം തിരിഞ്ഞു. പലര്‍ക്കും അക്രമ സംഭവങ്ങളില്‍ പരുക്കേറ്റു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പലതും നിര്‍ത്തി വെച്ചു.മലയാളികൾ നട്ടം തിരിയുകയാണ് .ഭരണകൂടം നിശ്ചലമായി നില്‍ക്കുന്നു.
പൊതുവെ ശാന്തമായ ഒരു സംസ്ഥാനമാണ് കർണാടക .ഉദ്യാന നഗരമെന്ന് വിളിക്കുന്ന ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ എല്ലാ സംസ്ഥാനക്കാരും തിങ്ങിപ്പാര്‍ക്കുന്നു. ആയിരകണക്കിന് വിദേശ വിനോദ സഞ്ചാരികള്‍ ദിവസവുമെത്തുന്ന സ്ഥലങ്ങളാണ് ബാംഗ്ലൂർ മൈസൂർ എന്നിവ .വാഹനങ്ങള്‍ കത്തിക്കുന്ന ഭീദീതമായ ദൃശ്യങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം നല്ലതല്ല. ലോകം ഒന്നടങ്കം ഇത്തരം കാഴ്ച്ചകള്‍ കാണുമ്പോള്‍ രാജ്യത്തിന്റെ സല്‍പ്പേരിനെയും അത് ബാധിക്കും.
 പ്രധാനമന്ത്രി  ഉള്‍പ്പെടെ എല്ലാവരും പ്രശ്‌നത്തില്‍ ഇടപെടുകയും സംയമനം പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തതിനാല്‍ സ്ഥിഗതികളില്‍ നേരിയ മാറ്റം വന്നിട്ടുണ്ട്. കേന്ദ്രം ഉടൻ തന്നെ കാര്യമായി ഇടപെടണം .തമിഴ്‌നാട്ടിലും അക്രമങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു . തമിഴ്‌നാടും ജാഗ്രത പാലിക്കണം.പൊതുമുതല്‍ നശിപ്പിക്കുന്നതു കാരണം പാവപ്പെട്ടവൻ വീണ്ടും ദാരിദ്രത്തിലേക്കു കൂപ്പുകുത്തിവീഴും .രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഇന്ത്യക്കാരാണ് എന്ന ചിന്ത എല്ലാവർക്കും ഉണ്ടാകണം .കേന്ദ്ര സര്‍ക്കാർ  ഉടനെ  ശക്തമായി ഇടപെടണം . കാവേരി ട്രൈബ്യുണലിന്റെ അന്തിമ വിധി പ്രകാരമുള്ള കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡും കാവേരി ജലനിയന്ത്രണ സമിതിയും ഉടന്‍ രൂപീകരിക്കണം. നിയമം കൈയിലെടുക്കാൻ  ആരെയും അനുവദിക്കരുത് .സമാധാന ജീവിതം  ഉടനെ അവിടെ പുനഃസ്ഥാപിതമാകണം .


പ്രൊഫ്.ജോൺ കുരാക്കാർ

No comments: