Pages

Wednesday, September 14, 2016

മലയാളികളുടെ രോഷപ്രകടനം

മലയാളികളുടെ രോഷപ്രകടനം
ഓണം ദിനത്തില്‍ മലയാളികള്‍ക്ക് വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് ബിജെപി ജേശീയാധ്യക്ഷന്‍ അമിത്ഷാക്കെതിരെ മലയാളികളുടെ രോഷപ്രകടനം.
അമിത്ഷായുടെ നീക്കത്തെ അപലപിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി.

സോഷ്യല്‍ മീഡിയയിലും മലയാളികളുടെ പ്രതിഷേധം കത്തുകയാണ്. മോഹന്‍ലാലിന്റെ പോമോനേ ദിനേഷാ ഡയലോഗ് കടമെടുത്ത് #pomone shaji ഹാഷ് ടാഗുമായണ് ട്വിറ്ററില്‍ മലയാളികളുടെ പ്രതിഷേധം. ഇതിപ്പോള്‍ ട്വിറ്റര്‍ ടോപ് ട്രെന്റായി മാറിയിട്ടുണ്ട്. നേരത്തെ, കേരളത്തെ സോമാലിയയോടുപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും മലയാളികള്‍ പോമോനേ ഹാഷ് ടാഗിലൂടെ പ്രതികരിച്ചിരുന്നു.
ഓണ ദിനത്തിൽ മലയാളികൾക്ക് വാമന ജയന്തിയാശംസ നേർന്ന ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷാക്കെതിരെ വി.എസ് അച്യുതാനന്ദനും. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനനെ മലയാളികൾ ശത്രുവായാണ് കാണുന്നതെന്നും വാമനജയന്തിയാഘോഷിക്കുക വഴിയ ബി.ജെ.പിയുടെ രോഷമാണ് പ്രകടമാകുന്നതെന്നും വി.എസ് പറഞ്ഞു.

ഓണത്തെ വാമനജയന്തിയാക്കാനുള്ള അമിത്ഷായുടേയും സംഘ്പരിവാറിന്റേയും ശ്രമങ്ങൾക്കെതിരെ ഇന്നലെ കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാളികൾ രംഗത്തെത്തിയിരുന്നു. സോഷ്യൽമീഡിയയിൽ പോമോനേ ഷാജി എന്ന ഹാഷ് ടാഗ് വൈറലാവുകയും ചെയ്തു.

Prof. John Kurakar



No comments: