Pages

Friday, September 9, 2016

സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിപ്പിക്കുന്നത്-- ചെന്നിത്തല

സുപ്രീം കോടതിയുടെ ചോദ്യം 
ഞെട്ടിപ്പിക്കുന്നത്-- ചെന്നിത്തല
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ തെളിവുണ്ടോയെന്ന സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിക്ക് അനുകൂല പാര്‍മര്‍ശം സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായത് സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും വാദിച്ച അഭിഭാഷകനെ തന്നെ സുപ്രീം കോടതിയിലും നിയോഗിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നതായാണ് സൗമ്യയുടെ അമ്മ പറഞ്ഞത്. ഇക്കാര്യത്തില്‍ പിന്നീട് എന്ത് സംഭവിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.കീഴ്‌ക്കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി അത് ശരിവെക്കുകയും ചെയ്‌തെങ്കിലും സുപ്രീം കോടതിയിലെത്തിയപ്പോള്‍ പ്രതിക്ക് അനുകൂല പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് നമ്മെ ഭയപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വളരെ അവധാനതയോടെ പ്രവര്‍ത്തിക്കേണ്ടതായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഇത്തരത്തിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചെന്നിത്തല വ്യക്തമാക്കി.
Prof. John Kurakar


No comments: