Pages

Wednesday, September 14, 2016

ഓണവരവിനായി ഇനിയും നമുക്ക് കാത്തുകൊണ്ടിരിക്കാം .

ഓണവരവിനായി ഇനിയും നമുക്ക് 
കാത്തുകൊണ്ടിരിക്കാം .

ഇന്ന് 2016  സെപ്റ്റംബർ 14 , തിരുവോണം. നാടെങ്ങും ഓണത്തിന്റെ ആഘോഷങ്ങള്അലയടിക്കുകയാണ്. ലോകത്ത് മലയാളി എവിടെയുണ്ടോ അവിടെയൊക്കെ ഓണവുമുണ്ട് .‘ നാടും നഗരവും ഓണത്തിന്റെ ആഘോഷത്തിമിര്പ്പില്മുങ്ങുന്നു. ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിലേക്ക് ഗൃഹാതുര സ്മരണകള്ചേക്കേറുകയാണ് ഓണക്കാലത്ത്. ഓണത്തിനുമുന്നേ അതിന്റെ വരവറിയിച്ച് പ്രകൃതിയില്ചില മാറ്റങ്ങള്കാണാനാകും. പൂക്കള്വിടരും. ഓണവെയില്പരക്കും. ഓണക്കിളികള്ചിലയ്ക്കും. വീട്ടുമുറ്റങ്ങള്ക്ക് പൂക്കളങ്ങള്ഐശ്വര്യമാകും. തുമ്പി തുള്ളലും കൈകൊട്ടിക്കളിയും കിളിത്തട്ടും കരടികളിയും പുലികളിയും ഓണപ്പടയും ഓണത്താറും ഓണപ്പൊട്ടനു. ഇതെല്ലാം ഓണത്തിന്റെ സാംസ്കാരിക പെരുമയാണറിയിക്കുന്നത്.
ഓണം വിപണിയുടെ ഉത്സവമായി ഇപ്പോള്‍. പണ്ട് സ്വന്തം പുരയിടത്തില്വിളഞ്ഞ പച്ചക്കറികള്കൊണ്ടും, സ്വന്തംപാടത്തുനിന്ന് കൊയ്തെടുത്ത നെല്ലുകൊണ്ടുമായിരുന്നു ഓണസദ്യ ഒരുക്കിയിരുന്നത്. എന്നാല്ഇപ്പോള്സദ്യപോലും റെഡിമെയ്ഡായി ലഭിക്കുന്നു. പച്ചക്കറിയും അരിയുമെല്ലാം അന്യനാട്ടില്നിന്ന് വിരുന്നെത്തി നമ്മുടെ വീടുകളിലെ ഓണത്തിന് മാറ്റുകൂട്ടുന്നു. കാലത്തിന്റെ അനിവാര്യതയോ ഒരു ജനതയുടെ പരാജയത്തിലേക്കുള്ള വഴിയോ ആകാമത്. അഭിപ്രായങ്ങള്നിരവധിയുണ്ടെങ്കിലും ഓണം അനുഭവമാണ്. ഓരോ ഓണം കഴിയുമ്പോഴും അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്.
തിരുവോണം വന്നുപോകുമ്പോള്‍, മനസ്സില്ശൂന്യത. മലയാളി അത്രയ്ക്ക് ഇഷ്ടപ്പെടുന്നു, ഓണത്തെ; ഓണാഘോഷങ്ങളെ. ഓര്മ്മകളാണ് ഓണത്തിന്റെ പ്രത്യേകത. ‘ഓര്മ്മയ്ക്കു പേരാണിതോണംഎന്ന് കവി പറഞ്ഞതും അതിനാലാണ്. ഓണത്തിന്റെ ഓര്മ്മകള്പങ്കുവയ്ക്കാന്ആരോടുപറഞ്ഞാലും ചെറുപ്പകാലത്തെ ഓണത്തിലേക്കാണ് ഊളിയിടുക. ഊഞ്ഞാലാടിയത്, കുളത്തിലെ വെള്ളത്തില്നീന്തിത്തുടിച്ചത്. ഓണക്കളികള്കളിച്ചത്. പുത്തനുടുപ്പിട്ട് ഗമയില്നടന്നത്. വീട്ടുകാരെല്ലാവരും ഒന്നിച്ചിരുന്ന് ഇലയിട്ട് ഊണുകഴിച്ചത്അങ്ങനെ നൂറുനൂറു കാര്യങ്ങള്ഓര്മ്മയിലേക്കെത്തും.ഓണക്കാലത്ത് ബന്ധുക്കളെല്ലാവരും ഒന്നിച്ചുകൂടും. ഉത്രാടം മുതല്ഓണം തുടങ്ങുമെങ്കിലും തിരുവോണമാണ് പ്രധാനം. ഉത്രാടം മുതല്തിരുവോണത്തിനായുള്ള ഒരുക്കങ്ങളാരംഭിക്കും. അച്ചാറും ഉപ്പേരിയുമൊക്കെ നേരത്തെ തയ്യാറാക്കി വയ്ക്കും. ഇഞ്ചിക്കറിയും നാരങ്ങാ അച്ചാറുമെല്ലാം ഭരണിയിലാക്കും. ഭരണി പൊട്ടിക്കുമ്പോഴെ മണം മനസ്സു നിറയ്ക്കും. വായില്വെള്ളം നിറയും.
ഇന്ന് ഓണത്തിന് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .ഓണം ടിവിക്കുമുന്നില്ആഘോഷിക്കാനാണ് മലയാളികളിലേറെപ്പേരും ഇന്ന് ഇഷ്ടപ്പെടുന്നത്. ഓണക്കളികളെ അവര്മറന്നുകഴിഞ്ഞുകള്ളവും ചതിയുമില്ലാത്ത, എല്ലാവരും ആമോദത്തോടെ വസിച്ചിരുന്ന സുവര്ണകാലത്തെ ഓര്ത്തുകൊണ്ടാണ് നാം ഓണം ആഘോഷിക്കുന്നത്. അത് ജീവിതത്തിനുള്ള സന്ദേശം കൂടിയാണ്. കള്ളവും ചതിയുമില്ലാത്ത ഒരുകാലം മുമ്പ് ഉണ്ടായിരുന്നുവെന്ന് പറയുമ്പോള്‍, കാലത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് ലക്ഷ്യം. ചതിയും അഴിമതിയും കള്ളവുമൊന്നുമില്ലാത്ത സമത്വസുന്ദരമായൊരു ലോകത്ത് ജീവിക്കുക എന്നത് എത്ര മനോഹരവും ആഹ്ലാദകരവുമാണ്. മാറ്റങ്ങൾ വന്നെങ്കിലും മലയാളികൾക്ക് ഓണം വേണം ഓരോ വര്ഷവും ഓണത്തിന്റെ ആഹ്ലാദം ഏറിവരികയാണ്. എല്ലാ ഓണത്തിനും പഴയകാല ഓണത്തെ ഓര്ത്തെടുക്കാന്ശ്രമിക്കുന്ന മലയാളിയുടെ ശീലത്തിനും മാറ്റമുണ്ടായിട്ടില്ല. ഓര്മ്മകളില്ലാതെ ഒരോണവും നമുക്കാഘോഷിക്കാനാകില്ല. ഓണം വന്നുകൊണ്ടേയിരിക്കട്ടെ. ഓണവരവിനായി ഇനിയും നമുക്ക് കാത്തുകൊണ്ടിരിക്കാം .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: