കൊല്‍ക്കത്തയിലെ
വിശുദ്ധ തെരേസ'
ഇന്നത്തെ മാസിഡോണിയ എന്ന
രാജ്യത്ത് 1910 ആഗസ്റ്റ് ഇരുപത്തിയാറിന് ജനിച്ച
ആഗ്നസ് എന്ന പെൺകുട്ടിയാണ് ഇന്നത്തെ
മദർ തെരേസ. സാമാന്യം
നല്ല സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിലായിരുന്നു
ജനനം. ആഗ്നസിന്റെ എട്ടാം വയസിൽ
അപ്പൻ മരിച്ചു. അതോടെ സാമ്പത്തികമായി
കുടുംബം പ്രയാസത്തിലായി. സമർപ്പിത ജീവിതം തെരഞ്ഞെടുക്കുവാൻ
പന്ത്രണ്ടാം വയസിൽ ആഗ്നസ് തീരുമാനിച്ചു.
പതിനെട്ടാം വയസിൽ ഈ ആഗ്രഹം
നിറവേറ്റിക്കൊണ്ട് അയർലണ്ടിലുള്ള സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ
എന്ന സന്യാസിനി സഭയിൽ
ചേർന്നു.
87-ാം വയസിലാണ്
സിസ്റ്റർ മരിച്ചത്. വീടുവിട്ട് അയർലണ്ടിലേക്ക്
പോയശേഷം മരിക്കുന്നിടംവരെ വീട്ടിൽ പോവുകയോ അമ്മയെയോ
സഹോദരിയെയോ കാണുകയോ ചെയ്തിട്ടില്ല. അയർലണ്ടിൽ
ഒരു വർഷം ഇംഗ്ലീഷ്
പഠനം കഴിഞ്ഞപ്പോൾ ഇന്ത്യയിൽ
ഡാർജിലിങ്ഹ് എന്ന സ്ഥലത്തേക്ക് അയക്കപ്പെട്ടു.
1831-ൽ ആദ്യവ്രതം ചെയ്തു. അന്ന്
തെരേസ എന്ന പേര് സ്വീകരിച്ചു.
അമ്മ ത്രേസ്യാ, ലിസ്യുവിലെ
കൊച്ചുത്രേസ്യാ എന്നിവരോടുള്ള ആദരവുകൊണ്ടാണ് ഈ പേര്
സ്വീകരിച്ചത്.
ഇന്ത്യയിലെ സേവനം ആരംഭിച്ചത്
കൽക്കത്തയിലെ സെന്റ് മേരീസ് സ്കൂളിൽ
ഹിസ്റ്ററി, ജോഗ്രഫി എന്നിവ പഠിപ്പിച്ചുകൊണ്ടാണ്.
സമ്പന്നരുടെ മക്കൾ ആയിരുന്നു ഇവിടെ
പ്രധാനമായും പഠിച്ചിരുന്നത്. 15 വർഷം ഇവിടെ പഠിപ്പിച്ചു.
ഇക്കാലത്ത് ചുറ്റുമുള്ള ആളുകളുടെ കഷ്ടപ്പാടുകൾ കാണുകയും
അത് മനസിൽ ഒരു
വേദനയായി രൂപപ്പെടുകയും ചെയ്തു. 1946-ൽ ഡാർജിലിലേക്ക്
ഒരു ധ്യാനത്തിനായി പോകുമ്പോൾ,
ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കണം എന്ന ശക്തമായ പ്രചോദനം
ഉണ്ടായി. രണ്ട് വർഷത്തോളം പ്രാർത്ഥിച്ച്
ദൈവഹിതം കണ്ടെത്തുവാൻ ശ്രമിച്ചു. പിന്നീട് അത്
ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞു.
ലൊറേറ്റോ സന്യാസിനീസഭയിൽനിന്ന് പുറത്തുവരുവാൻ
അപേക്ഷിച്ചു. ആ സന്യാസിനീസഭയും
കൽക്കത്ത ആർച്ച് ബിഷപ്പും അതിനുള്ള
അനുവാദം നൽകി. രണ്ടുവർഷത്തെ ഈ
കാലത്ത് ഒരു നഴ്സിങ്ങ്
കോഴ്സും പഠിച്ചു. 1948-ൽ ലൊറേറ്റോ
സഭയിൽനിന്നും പുറത്തുവന്നു. വെള്ളയിൽ നീലകരയുള്ള സാരി
ഔദ്യോഗിക വസ്ത്രമായി സ്വീകരിച്ചു. ഒരു
വാടകക്കെട്ടിടത്തിൽ താമസം തുടങ്ങി. ചേരികളിൽ
പ്രവർത്തനം തുടങ്ങി. ആദ്യത്തെ ഒരു
വർഷം കഠിനമായിരുന്നു. ഭക്ഷണത്തിനുവേണ്ടി
ഭിക്ഷ യാചിക്കേണ്ടി വന്നിട്ടുണ്ട്. മഠത്തിലേക്ക് തിരിച്ചുപോയാലോ എന്ന ശക്തമായ ചിന്തയും
ഉണ്ടായിട്ടുണ്ട്.
ചേരിയിലെ കുട്ടികളെ എഴുത്തും
വായനയും പഠിപ്പിക്കുക എന്നതായിരുന്നു ആദ്യസേവനം. പഠനോപകരണങ്ങൾ ഇല്ലാതിരുന്നതുകൊണ്ട്
ചെളിയിൽ കമ്പുകൊണ്ട് എഴുതിയാണ് അക്ഷരങ്ങൾ പഠിപ്പിച്ചതും
കുട്ടികൾ പഠിച്ചതും. അക്ഷരം പഠിപ്പിക്കുന്നതോടൊപ്പം
അടിസ്ഥാന ആരോഗ്യസംരക്ഷണ, ശുചിത്വകാര്യങ്ങളും പഠിപ്പിച്ചിരുന്നു.

സഭ പ്രവർത്തനം
തുടങ്ങിയതുമുതൽ വീടില്ലാത്തവർക്ക് വീടുവച്ചു നൽകുക, അനാഥർ,
ഭവനരഹിതരായ യുവജനങ്ങൾ എന്നിങ്ങനെയുള്ളവർക്കായി വീടുകൾ ഉണ്ടാക്കി
നൽകാൻ തുടങ്ങി. ശുചീകരണ തൊഴിലാളികളുടെ
വേഷമായ നീലക്കരയുള്ള വെള്ളസാരിയാണ് മദർ സഭാംഗങ്ങളുടെ
ഔദ്യോഗിക വസ്ത്രമായി തെരഞ്ഞെടുത്തത്. പാവങ്ങളോടുള്ള
പക്ഷം ചേരലിന്റെ പ്രതീകമായിട്ടാണ് ഇങ്ങനെയൊരു
വസ്ത്രം തെരഞ്ഞെടുത്തത്. മിഷനറീസ് ഓഫ് ചാരിറ്റി
സന്യാസിനീ സഭയിൽ ഇപ്പോൾ 4000-ത്തിലധികം
സിസ്റ്റർമാരുണ്ട്. അവർ 697 സ്ഥാപനങ്ങളിലായി 131 രാജ്യങ്ങളിൽ
സേവനം ചെയ്യുന്നു.
♦ പദ്മശ്രീ – 1962
♦ പോപ്പ് ജോൺ
23-ാമൻ പീസ് പ്രൈസ് – 1971
♦ ജോൺ എഫ്.
കെന്നഡി ഇന്റർനാഷണൽ അവാർഡ് – 1971
♦ ജവഹർലാൽ നെഹ്റു
അവാർഡ് ഫോർ ഇന്റർനാഷണൽ
അണ്ടർ സ്റ്റാൻഡിങ്ങ് – 1972
♦ ടെബിൾട്ടൺ അവാർഡ്
ഫോർ പ്രോഗ്രസ് ഇൻ
റിലിജിയൻസ് – 1973
♦ സമാധാനത്തിനുള്ള നൊബേൽ
സമ്മാനം – 1979
♦ ഭാരത് രത്ന
– 1980
♦ ഓർഡർ ഓഫ്
ആസ്ത്രേലിയ – 1982
♦ ഓർഡർ ഓഫ്
മെറിറ്റ് ഓഫ് ക്വീൻ
എലിസബത്ത് – 1983
♦ അമേരിക്കൻ കോൺഗ്രസിന്റെ
സ്വർണമെഡൽ – 1997
നൊബേൽ സമ്മാനദാന ചടങ്ങിനെ
തുടർന്ന് സാധാരണയായി ഒന്നാംതരം ഡിന്നർപാർട്ടികൂടി
നടത്താറുണ്ട്.
മദറിന് നൊബേൽ സമ്മാനം
നൽകിയ വേളയിൽ മദർ പറഞ്ഞു:
ഡിന്നർപാർട്ടി ഒഴിവാക്കി ആ പണം
ഇന്ത്യയിലെ പാവങ്ങളെ സഹായിക്കാനായി നൽകണം.
സംഘാടകർ അത് സമ്മതിക്കുകയും
192000 അമേരിക്കൻ ഡോളറിന്റെ ഡിന്നർ വേണ്ടെന്നുവച്ച്
പണം മദറിന് നൽകുകയും
ചെയ്തു.
1997 സെപ്റ്റംബർ അഞ്ചിന് മദറിന്റെ
ആത്മാവിനെ ദൈവം സ്വർഗത്തിലേക്ക് കൊണ്ടുപോയി.
മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പുവരെ
മദർ മിഷനറീസ് ഓഫ്
ചാരിറ്റി സഭയുടെ സുപ്പീരിയർ ജനറൽ
ആയിരുന്നു. മരണകാരണം ഹൃദയാഘാതം ആയിരുന്നു.
സെപ്റ്റംബർ 13-നായിരുന്നു സംസ്കാരം.

ഈ പത്തുലക്ഷത്തോളം
വരുന്ന ജനങ്ങളിൽ മഹാഭൂരിപക്ഷവും ഇതര
മതവിഭാഗങ്ങളിൽപെടുന്നവരായിരുന്നുവെന്നത്
മദറിന്റെ സ്വീകാര്യതയുടെ തെളിവായിരുന്നു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ
നടന്ന ദിവ്യബലിയിൽ 15000-ത്തോളം പേർ സംബന്ധിച്ചു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ
ആഞ്ചലോ സൊഡാനോ ആയിരുന്നു മുഖ്യകാർമികൻ.
ദിവ്യബലിക്കുള്ള വീഞ്ഞ് ബലിവേദിയിലേക്ക് കൊണ്ടുവന്നത്
ഒരു കുഷ്ഠരോഗിയും വെള്ളം
കൊണ്ടുവന്നത് ഒരു തടവുകാരിയും
ഓസ്തി കൊണ്ടുവന്നത് ഒരു വികലാംഗനുമായിരുന്നു.
മദറിന്റെ ശുശ്രൂഷകൾ സ്വീകരിച്ചവരുടെ പ്രതിനിധികളെത്തന്നെ
കാഴ്ചവപ്പിനായി തെരഞ്ഞെടുത്തത് ഏറ്റവും മനോഹരവും വിവേകം
നിറഞ്ഞതുമായി.



മൃതസംസ്കാര ശുശ്രൂഷയ്ക്ക് ഇടയിൽ
കൽക്കത്ത ആർച്ച് ബിഷപ് ഹെൻറി
ഡിസൂസ പറഞ്ഞു: മദറിന്റെ കൈയിലെ
ചൂട് മദറിന്റെ ഹൃദയത്തിലെ
ചൂടിന്റെ അടയാളമാണ്. ദിവ്യബലിയിൽ മുഖ്യകാർമികൻ
ആയിരുന്ന വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി
ആഞ്ചലോ സൊഡാന പറഞ്ഞു: കൊടുക്കുന്നതാണ്
കിട്ടുന്നതിലും ആനന്ദം എന്ന് പഠിപ്പിച്ചവൾ
ആണ് മദർ. ഇൻഡോർ
സ്റ്റേഡിയത്തിലെ ശുശ്രൂഷകൾക്കുശേഷം സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ
ജനറാൾ ഹൗസിൽ മൃതദേഹം സംസ്കരിച്ചു.
മരിച്ച് ആറുവർഷം കഴിഞ്ഞ്
2003-ൽ ജോൺ പോൾ
രണ്ടാമൻ മാർപാപ്പ മദറിനെ വാഴ്ത്തപ്പെട്ടവളായി
പ്രഖ്യാപിച്ചു. മോണിക്ക ബെസ്റാ എന്ന
ഒരു ഇന്ത്യക്കാരിയുടെ വയറിലെ
ട്യൂമർ മദറിന്റെ മധ്യസ്ഥതവഴി മാറിയതായിരുന്നു
ഈ പ്രഖ്യാപനത്തിലേക്ക് നയിച്ച
അത്ഭുതം. മദറിന്റെ ചിത്രമുള്ള മെഡൽ
ഈ രോഗിയുടെ ശരീരത്തിൽവച്ച്
പ്രാർത്ഥിച്ചപ്പോൾ സൗഖ്യം കിട്ടുകയായിരുന്നു. മദർ
മരിച്ച് ഒരു വർഷം
കഴിഞ്ഞ് 1998 സെപ്റ്റംബർ അഞ്ചിനാണ് ഈ
അത്ഭുതം സംഭവിച്ചത്.

ഇരുപതാം നൂറ്റാണ്ടിലെ ഫ്ളോറൻസ്
നൈറ്റിംഗ്രൽ എന്ന് മദറിനെ വിശേഷിപ്പിക്കുന്നവർ
ഉണ്ട്. ദരിദ്രരോടും അവശരോടുമുള്ള പരിഗണനയും ശുശ്രൂഷകളും പരിഗണിച്ചായിരിക്കും
ഈ പേര് നൽകിയത്.
പ്രോ-ലൈഫിന്റെ പ്രേഷിത കൂടിയായിരുന്നു
മദർ.
ഏറ്റവും ദരിദ്രയായി ജീവിക്കുകയും
അനേകം ദരിദ്രർക്കും നിസഹായർക്കും കുഷ്ഠരോഗികൾക്കും അതിനായി സന്യാസസഭകൾ (മിഷനറീസ്
ഓഫ് ചാരിറ്റി സിസ്റ്റേഴ്സ്;
ബ്രദേഴ്സ്) സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടും മദറിനെ
കരിവാരി തേക്കാൻ ശ്രമിച്ചവർ ണ്ട്.
മതപരിവർത്തനം നടത്താൻ വേണ്ടിയാണ് സാധുജനസേവനം
ചെയ്യുന്നതെന്ന് വിമർശിച്ചവരുണ്ട്. അത് സത്യമായിരുന്നില്ല
എന്ന് ലോകത്തിന് മുഴുവൻ അറിയാം.
സത്യമായിരുന്നെങ്കിൽ എത്രയോ പേരെ മദർ
മാമോദീസ മുക്കുമായിരുന്നു. ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തുന്നത്
ഗൂഢലക്ഷ്യങ്ങളോടെയാണ്. മദർ ചെയ്ത
കാര്യങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ കാണാനും വിലയിരുത്താനും ശ്രമിച്ചവരും
മദറിനെ വിമർശിച്ചിട്ടുണ്ട്.

മദർ നമുക്ക്
തരുന്ന ഒരു സന്ദേശമായി
നമുക്ക് ഇങ്ങനെ ചിന്തിക്കാം. മരണത്തിലൂടെ
എല്ലാം നഷ്ടപ്പെടും. അന്ന് സ്വർഗത്തിൽ എത്തിക്കൽ
അതുമാത്രം ബാക്കിയുണ്ടാകും. അവിടെ എത്തണമെങ്കിൽ ദൈവത്തെ
സ്നേഹിച്ചും മനുഷ്യരെ സഹായിച്ചും ജീവിക്കണം.
പ്രഭാഷകൻ പറയുന്നു: മരിക്കുംമുമ്പ് ആരെയും
ഭാഗ്യവാൻ എന്ന് വിളിക്കരുത്. എന്തെന്നാൽ,
മരണത്തിലൂടെയാണ് മനുഷ്യനെ അറിയുന്നത്.”
മരണത്തിലൂടെ, മദർ തെരേസ
ഒരു വിശുദ്ധയാണ് എന്ന്
നാം തിരിച്ചറിഞ്ഞിരിക്കുന്നു. മദറിന്റെ പ്രചോദനം
സ്വീകരിക്കാം; മധ്യസ്ഥത തേടാം.
Prof. John Kurakar
No comments:
Post a Comment