Pages

Saturday, September 3, 2016

മൃഗമല്ല, മനുഷ്യജീവനാണ് വലുതെന്ന് കേന്ദ്രമന്ത്രി അനില്‍ മാധവ് ധവെ

മൃഗമല്ല, മനുഷ്യജീവനാണ് വലുതെന്ന് കേന്ദ്രമന്ത്രി അനില്മാധവ് ധവെ
തെരുവ് നായ്ക്കള്‍ക്കുവേണ്ടി ഇപ്പോള്‍ നടക്കുന്നത് പരിഹാസ്യമായ ചര്‍ച്ചയാണെന്ന് കേന്ദ്രമന്ത്രി അനില്‍മാധവ് ധവെ. മൃഗമല്ല, മനുഷ്യ ജീവന്‍ തന്നെയാണ് വലുതെന്നും മൃഗക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രി പറഞ്ഞു.

അപകടകാരികളായ തെരുവുനായ്ക്കളുടെ ശല്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരെടുക്കുന്ന എന്ത് നിലപാടും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.അപകടകാരികളായ തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി മേനകാഗാന്ധി രംഗത്തെത്തി. നായ്ക്കളെ കൊല്ലാന്‍ അനുവദിക്കില്ലെന്ന മേനകാഗാന്ധിയുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രി അനില്‍മാധവ് ധവെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Prof. John Kurakar


No comments: