Pages

Friday, September 9, 2016

സിദ്ധാര്ഥ് ശിവ യുടെ തനി തനിമയുള്ള ചിത്രംകൊച്ചൗവ്വ പൗലോ അയപ്പ കോയ്ലോ

സിദ്ധാര്ഥ് ശിവ യുടെ തനി തനിമയുള്ള  ചിത്രംകൊച്ചൗവ്വ പൗലോ അയപ്പ കോയ്ലോ
കുഞ്ചാക്കോ ബോബന് അഭിനയിക്കുന്ന എഴുപത്തിയഞ്ചാം ചിത്രമാണ്  സിദ്ധാര്ഥ് ശിവ സംവിധാനം ചെയ്യുന്ന "കൊച്ചൗവ്വ പൗലോ അയപ്പ കോയ്ലോ"നൂറ്റിയൊന്ന് ചോദ്യങ്ങള്, സഹീര്, ഐന് എന്നിങ്ങനെ ശ്രദ്ധേയവും പ്രേക്ഷകപ്രീതി നേടിയതുമായ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്ഥ് ശിവ. സമാന്തരസിനിമയോട് ചേര്ന്ന് നില്ക്കുമ്പോഴും ഏതുതരം പ്രേക്ഷകരേയും രസിപ്പിക്കുന്നവയായിരുന്ന നൂറ്റിയൊന്ന് ചോദ്യങ്ങള് പോലെയുള്ള ചിത്രങ്ങള്.  ലേശം പോലും കൃത്രിമം ഇല്ലാത്ത സിനിമകളാണ് അദ്ദേഹത്തിന്റേത് . തന്റെ പതിവ് ശൈലിയില് നിന്നും മാറിയുള്ള സിദ്ധാര്ഥ് ശിവയുടെ സംവിധാനസംരഭമാണ് കൊച്ചൗവ്വ പൗലോ അയപ്പ കോയ്ലോ എന്ന ചിത്രം. ഉദയ കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ കുഞ്ചാക്കോ ബോബന്റെ 75-ാം ചിത്രം കൂടിയാണ് ഇത്.  പ്രമുഖ സിനിമാനിര്മാതാക്കളായിരുന്ന ഉദയയുടെ ബാനറില് കുഞ്ചാക്കോ തന്നെയാണ് കൌച്ചാവ്വ പൗലോ നിര്മിച്ചിരിക്കുന്നത്.  നീണ്ട മുപ്പത് വര്ഷങ്ങള്ക്ക് ശേഷമാണ് ഉദയായുടെ ബാനറില് ഒരു ചിത്രം തീയേറ്ററുകളിലെത്തുന്നത്.
"നിങ്ങള് തീവ്രമായി എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില് അത് യഥാര്ത്ഥ്യമാക്കുവാന് ഈ പ്രപഞ്ചം മുഴുവന് നിങ്ങള്ക്കൊപ്പം നില്ക്കും.". വിശ്വപ്രസിദ്ധ സാഹിത്യകാരന് പൗലോ കോയ്ലോയുടെ ദ ആല്ക്കമിസ്റ്റ് എന്ന നോവലിലെ പ്രശസ്തമായ ഒരു വാചകമാണിത്.  ഈ ഒരു വാചകം ഒരു വിജയമന്ത്രമാക്കി മാറ്റാന് ശ്രമിക്കുന്ന രണ്ട് പേരുടെ കഥയാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കോയ്ലോ പറയുന്നത്. കൊച്ചൗവ്വ എന്ന അജയ്കുമാറും അജയ്ദാസ് എന്ന അപ്പുവും ഇവരുടെ സ്വപ്നങ്ങളും ഇവരുടെ ജീവിതവുമാണ് ഈ സിനിമയിൽ  നിറയുന്നത്. അപ്പു എന്ന കുട്ടിയുടെ കണ്ണിലൂടെയാണ് സിനിമ വികസിക്കുന്നത്. തന്റെ വീടിനും നാടിനും മേലെ ആകാശത്തൂടെ പറക്കുന്ന വിമാനം അവനെ വല്ലാതെ കൊതിപ്പിക്കുന്നു. ഒരിക്കല്ലെങ്കിലും ആ വിമാനത്തില് പറക്കണമെന്നുള്ളത് അവന്റെ സ്വപ്നമാണ്. എന്നാല് അവന്റെ ആഗ്രഹങ്ങള്ക്കും സ്വപ്നങ്ങള്ക്കും മേലെ വിധി വീഴ്ത്തുന്നു. എന്നാല് അതിലൊന്നും തളരാതെ  കുഞ്ഞുമനസ്സിലെ നിഷ്കളങ്കമായ വിശ്വാസങ്ങളിലൂടെ അവന് സ്വപ്നസാക്ഷാത്കാരത്തിനായി പ്രയത്നിക്കുന്നു. ഒടുവില് അപ്പുവിന്റെ സ്വപ്നങ്ങളിലേക്ക് കൊച്ചൗവ എന്ന നാട്ടിന്പുറത്തുകാരന് കടന്നു വരുന്നു. തുടര്ന്ന് ഇവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്പോട്ട് പോകുന്നത്.
ഇടവേളയ്ക്കുശേഷം മലയാള സിനിമയില് നാട്ടിന്പുറവും പച്ചപ്പുമെല്ലാം നിറയുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ ഒരു സവിശേഷത. ചിത്രത്തില് അഭിനയിച്ചവരെല്ലാം കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലര്ത്തി. ...... എങ്കിലും എടുത്തു പറയേണ്ടത് കൊച്ചൗവ്വയായി എത്തിയ കുഞ്ചാക്കോ ബോബന്റേയും അപ്പുവായി വേഷമിട്ട മാസ്റ്റര് രുദ്രാക്ഷിന്റേയും പ്രകടനമാണ്. (നടന് സുധീഷിന്റെ മകനാണ് രുദ്രാക്ഷ്) ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കൊച്ചൗവ്വ എന്ന് നിസ്സംശയം പറയാം. അപ്പു എന്ന സ്കൂള് വിദ്യാര്ഥിയായി അസാമാന്യ പ്രകടനമാണ് രുദ്രാക്ഷ് സുധീഷും കാഴ്ചവച്ചത്.
തങ്ങളുടെ ആഗ്രഹങ്ങള്ക്കപ്പുറം മറ്റുള്ളവരുടെ സ്വപ്നങ്ങള്ക്ക് വേണ്ടിയും പരിശ്രമിക്കാന് തയ്യാറാവുന്ന മനുഷ്യരുടെ നന്മയാണ് ചിത്രം യര്ത്തിപ്പിടിക്കുന്നത്.  ആ സന്ദേശം മനോഹരമായി പ്രേക്ഷകരിലേക്കെത്തിക്കുവാന് സംവിധായകന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയുടെ നടപ്പുരീതികളില് നിന്ന് ഒരല്പ്പം മാറിയുള്ള സിനിമാ അനുഭവമാണ് കൊച്ചൗവ പൗലോ പ്രേക്ഷകന് സമ്മാനിക്കുന്നത്. അൽപം പോലും കൃത്രിമം ഇല്ലാത്ത  ഒരു സിനിമയാണിത് .ഈ സിനിമ അനുവാചകരെ  പുതിയ അനുഭൂതിയിലേക്കു നയിക്കും


പ്രൊഫ്. ജോൺ കുരാക്കാർ

No comments: