ഏറ്റവും വലിയ മുതലയെ
അമേരിക്കയിലെ മിസ്സിസിപ്പിയില്‍ ഇതു മുതല വേട്ടയുടെ സമയമാണ്. ഇത്തവണ വേട്ടയാടപ്പെട്ട മുതലകളില്‍ ഒന്ന് മിസ്സിസിപ്പിയില്‍ ഇതുവരെ വേട്ടയാടിയതില്‍ വച്ച് ഏറ്റവും വലിയ മുതലയാണ്. വിക്സ്ബർഗിൽ നിന്നുള്ള ടിഫാനി വിയന്‍കെ എന്ന സ്ത്രീയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഈ ഭീമൻ മുതലയെ വേട്ടയാടിയത്. 700 പൗണ്ടോളം ഭാരം വരുന്ന മുതലയുടെ നീളം 13 അടി 8 ഇഞ്ചാണ്.
എല്ലാ വർഷവും ഏറ്റവും വലിയ മുതലയെ വേട്ടയാടുന്നവര്‍ക്ക് വന്യജീവി വകുപ്പിന്‍റെ വക സമ്മാനമുണ്ടാകും. ഇത്തവത്തെ സമ്മാനാർഹർ ടിഫാനിയും സംഘവുമാണ്. മുതലക്കുഞ്ഞുങ്ങളെ വേട്ടയാടുന്നതും വലിയ മുതലകളില്‍ നിന്നുള്ള ഭീഷണിയും ഒഴിവാക്കാനാണ് ഈ നീക്കം. 20 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ടിഫാനിയും സംഘവും വേട്ടയാടാന്‍ പറ്റിയ മുതലയെ കണ്ടെത്തിയത്. തലയുടെ അസാധാരണമായ വലിപ്പം കണ്ടപ്പോഴേ വേട്ടയാടാനുള്ള മുതല ഇതുതന്നെയെന്ന് സ്റ്റിഫാനിയും സംഘവും ഉറപ്പിച്ചു. പിന്നീട് രണ്ടു മണിക്കൂറോളം പിന്തുടര്‍ന്ന ശേഷമാണ് മുതലയെ കീഴ്പെടുത്താന്‍ സംഘത്തിനായത്. കുരുക്കിട്ട ശേഷമാണു മുതലയെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇതിനു മുന്‍പ് വെടി വച്ചാല്‍ മുതല രക്ഷപ്പെടാനോ അല്ലെങ്കില്‍ ഒഴുക്കില്‍പ്പെട്ടു പോകാനോ സാധ്യതയുണ്ട്. കുരുക്കു വീണ ശേഷം 6 പേരടങ്ങുന്ന ബോട്ടുമായി ഏറെ സമയം മുതല മുന്നോട്ടു നീന്തി. ഇത്രയും വലിയ ബോട്ട് ഒട്ടും ഭാരമില്ലാത്ത രീതിയിലായിരുന്നു മുതല വലിച്ചതെന്ന് ടിഫാനി വിയന്‍കെ പറയുന്നുവേട്ടയാടിയ മുതലയുടെ മാംസവും തോലും വില്ക്കുകയാണ് സാധാരണ വേട്ടക്കാര്‍ ചെയ്യുന്നത്. സാമാന്യം വലിയ മുതലയാണെങ്കില്‍ ലൈസന്‍സിനു ചിലവാക്കുന്ന തുക അതിലൂടെ ലഭിക്കും. മുതലകളുടെ അംഗസംഖ്യ നിയന്ത്രിക്കുന്നതിനായാണ് വര്ഷം തോറും മിസ്സിസിപ്പി വന്യജീവി വിഭാഗം മുതലവേട്ട നടത്തുന്നത്. നിശ്ചിതമായ എണ്ണം ലൈസന്‍സുകള്‍ ലേലത്തിലൂടെ സ്വന്തമാക്കുന്നവര്ക്കാണ് വേട്ട നടത്താന്‍ അനുവാദം ലഭിക്കുക. വേട്ടസംഘത്തില്‍ ഒരു ഡോക്ടറും ഉള്പ്പെട്ടിരിക്കണം എന്ന നിബന്ധനയുമുണ്ട്.
Prof. John Kurakar
No comments:
Post a Comment