Pages

Tuesday, September 20, 2016

ഡല്‍ഹിയില്‍ അധ്യാപികയെ നടുറോഡില്‍ കുത്തികൊന്നു

ഡല്ഹിയില്അധ്യാപികയെ നടുറോഡില്കുത്തികൊന്നു
ഡല്‍ഹിയിലെ കൊലപാതകങ്ങള്‍ വീണ്ടും വാര്‍ത്തയാവുന്നു. ചൊവ്വാഴ്ച രാവിലെ യുവതിയെ യുവാവ് റോഡിലിട്ട് അതിദാരുണമായി കുത്തികൊന്നതാണ് മഹാനഗരത്തെ വീണ്ടും വിറപ്പിച്ചിരിക്കുന്നത്.
ബൈക്കിലത്തെിയ യുവാവ് 21 കാരിയെ തടഞ്ഞുനിര്‍ത്തി് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കരുണ എന്ന അധ്യാപികയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വകാര്യ സ്‌കൂളില്‍ അധ്യാപന ജോലിക്ക് പോകുന്ന വഴിയാണ് കരുണ അക്രമത്തിനിരയായത്. യുവതിയെ 20 ഓളം തവണ കുത്തുന്നതും നിലത്തിട്ട് ചവിട്ടുന്നതും മര്‍ദിക്കുകയും ചെയ്യുന്ന സിസി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ അയല്‍വാസിയായ സുരേന്ദ്രനെ(34) പൊലീസ് അറസ്റ്റു ചെയ്തു. നിരവധി തവണ കുത്തിയ ശേഷം മരിച്ചെന്ന ഉറപ്പാക്കാന്‍ റോഡരികില്‍ നിന്നും കല്ലെടുത്ത് തലക്കടിക്കുകയും പിന്നീട് ശരീരം തട്ടിതെറിപ്പിക്കുയും ചെയ്തു.
എന്നാല്‍ ഇത്ര ഭീകരമായ കൊലപാതകം നടക്കുന്നത് കാണുമ്പോഴും വഴിയാത്രക്കാര്‍ സഹായിക്കാതെ കടന്നുപോകുന്ന സി.സി. ടിവി ദൃശ്യങ്ങള്‍ നഗരത്തെ കൂടുതല്‍ ഭയാനകമക്കുകയാണ്. അടുത്തിടെ രണ്ടാമത്തെ കൊലപാതകത്തിനാണ് ഡല്‍ഹി സാക്ഷിയാവുന്നത്. തിങ്കളാഴ്ച മുപ്പത്തിരണ്ടു കാരി കൊല്ലപ്പെട്ടിരിരുന്നു.

കരുണയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നു. വിവാഹമോഹിതനായ ഇയാള്‍ കരുണയെ ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ അഞ്ചുമാസം മുമ്പ് കേസ് കൊടുത്തിരുന്നതായി പോലീസ് അറിയിച്ചു.
എന്നാല്‍ സംഭവത്തിന് ദൃസാക്ഷിയായ മനീഷ് കുമാര്‍ പൊലീസിന്റെ അലംഭവത്തില്‍ കുറ്റപ്പെടുത്തി. യുവതിയെ കൊലപാതകത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചതായും പൊലീസ് സഹായത്തിനായി 100 നമ്പറിലേക്ക് തുടരെ വിളിച്ചതായും എന്നാല്‍ പൊലീസോ ആംബുലന്‍സോ സ്ഥലത്ത് എത്തിയില്ലെന്നും മനീഷ് വ്യക്തമാക്കി.

Prof. John Kurakar




No comments: