Pages

Saturday, September 3, 2016

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ വത്തിക്കാന്‍ ഒരുങ്ങി

മദര്തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാന്വത്തിക്കാന്ഒരുങ്ങി
കാരുണ്യവതിയായിരുന്ന മദര്‍ തെരേസെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മദര്‍ ലോകത്തോടു വിടചൊല്ലിയെങ്കിലും ആ ചൈതന്യം ഇന്നും പ്രകാശം പരത്തി നില്‍ക്കുന്നു. വത്തിക്കാനില്‍ ഞായറാഴ്ച നടക്കുന്ന മദര്‍ തെരേസായുടെ വിശുദ്ധപദ പ്രഖ്യാപനത്തിനു മുന്നോടിയായി ജാഗരണ പ്രാര്‍ഥനാ ദിനമായി ആചരിച്ചു. ലോകത്തിനു ത്യാഗത്തിന്റെ പ്രകാശം ചൊരിഞ്ഞ മദറിന്റെ സ്മരണയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ ജാഗരണപ്രാര്‍ഥനയില്‍ പങ്കുചേരും.

റോമിലെ സെന്റ് അനസ്താസീയ ബസലിക്കയിലാണു ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രാദേശിക സമയം രാവിലെ ഒന്‍പതിന് റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ ഇംഗ്ലീഷില്‍ ദിവ്യബലി അര്‍പ്പിക്കുന്നതോടെ ദിനാചരണത്തിനു തുടക്കമാകും. പത്തരയ്ക്ക് സ്പാനിഷില്‍ ബിഷപ് ഡോ. എമിലിയോ ബെര്‍ളിയെയും പന്ത്രണ്ടിന് ഇറ്റാലിയനില്‍ കര്‍ദിനാള്‍ ആഞ്ചലോ കോമാസ്റ്ററിയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഓരോ ദിവ്യബലികള്‍ക്കു മുമ്പും ശേഷവും കുമ്പസാരത്തിനും മദര്‍ തെരേസയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അവസരം ഉണ്ട്. വൈകുന്നേരം അഞ്ചിനു മിഷനറിസ് ഓഫ് ചാരിറ്റി സന്യാസ സഭ സമൂഹങ്ങളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും സഹോദരങ്ങളുടെയും വ്രതനവീകരണം നടക്കും. സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാലയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലി മധ്യേയാണ് വ്രതനവീകരണം.

രാത്രി എട്ടര മുതല്‍ പത്തു വരെ റോമാരൂപതയുടെ കത്തീഡ്രല്‍ സാന്‍ ജോവാന്നി ലാറ്ററാന്‍ ബസിലിക്കയില്‍ ദിവ്യകാരുണ്യ ആരാധന നടക്കും. വചനവിചിന്തനത്താല്‍ നയിക്കപ്പെടുന്ന ആരാധനയ്ക്കു വികാരി ജനറല്‍ കര്‍ദിനാള്‍ അഗസ്റ്റിനോ വല്ലീനി നേതൃത്വം നല്‍കും. വിവിധഭാഷകളില്‍ കുമ്പസാരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10.30നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലി മധ്യേയാണു ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.
Prof. John Kurakar



No comments: