ശബരിമല അയ്യപ്പനും വാവരും
ശബരിമല അയ്യപ്പനുമായി ചേര്‍ത്ത് പറയുന്ന വാവര്‍
സ്വാമി മുസ്‌ലിം അല്ലെന്ന ചിലരുടെ
പരാമര്‍ശത്തിനെതിരെ ശബരിമല തന്ത്രി കുടുംബാംഗം
രാഹുല്‍ ഈശ്വര്‍ രംഗത്ത്.
വാവര്‍
ഇസ്‌ലാംമത വിശ്വാസി
തന്നെയാണെന്ന് ആവര്‍ത്തിച്ച രാഹുല്‍
ഈശ്വര്‍ ഇതിന് കൃത്യമായ തെളിവുണ്ടെന്നും
വ്യക്തമാക്കി. വാവര്‍-അയ്യപ്പന്‍ സൗഹൃദം
സത്യമാണെന്നും 1950ല്‍ കോടതിയില്‍
നടന്ന കേസില്‍ ശബരിമലയിലെ അന്നത്തെ
തന്ത്രി കണ്ഠരര് ശങ്കരര്‍ വാവര്‍
മുസ്‌ലിം ആണെന്ന
വാദം ശരിവെച്ചിരുന്നുവെന്നും രാഹുല്‍
ഈശ്വര്‍ പറയുന്നു.പാത്തുമ്മയുടെയും സെയ്താലിയുടെയും
മകനാണ് വാവര്‍ എന്നാണ് പറയുന്നത്.
ശബരിമലയുടെ ഉള്ളില്‍ തന്നെ വാവര്‍ക്കായി ഒരു പ്രാര്‍ത്ഥന സ്ഥലം ഉണ്ട്.
അവിടെ വിഗ്രഹങ്ങളോ മറ്റോ ഇല്ല എന്നത്
തന്നെ അദ്ദേഹം ഒരു മുസ്‌ലിം ആണെന്നതിന്
തെളിവാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
എരുമേലിയിലെ കാഴ്ചകള്‍ തന്നെ വാവര്‍
ആരാണെന്നതിന് തെളിവാണെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി.
എരുമേലി അമ്പലത്തിലെ ഉത്സവം നടക്കുന്നത് തന്നെ
അവിടുത്തെ മുസ്‌ലിം പള്ളിക്ക്
ചുറ്റുമാണ്. ഇത്തരം തെളിവുകള്‍ മതി
വാവര്‍ മുസ്‌ലിം ആണെന്ന്
വ്യക്തമാകാനെന്നും രാഹുല്‍ പഞ്ഞു. വാവര്‍
മുസ്‌ലിം അല്ലെന്ന
വിധത്തിലുള്ള വാദങ്ങള്‍ ഉയർത്തുന്നത് ശരിയല്ല..മുസ്‌ലിംകളുടെ നെഞ്ചത്ത്
കയറിയാല്‍ മാത്രമേ ഹിന്ദു ഐക്യം
നടപ്പിലാകൂവെന്ന ചിന്തയാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍. ഇത്തരത്തിലുള്ള
വാദങ്ങള്‍ മുന്‍പും ഉയര്‍ത്താന്‍ ശ്രമമുണ്ടായിട്ടുണ്ട്. വാവര്‍
എന്നത് വാപരന്‍ എന്ന ശിവഭൂത
ഗണമാണെന്ന തരത്തിലുള്ള പ്രചരണങ്ങളും ചില ഭാഗങ്ങളില്‍
ഉയര്‍ന്നുവരുന്നുണ്ടെന്നും അദ്ദേഹം
പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment