Pages

Saturday, September 3, 2016

മലപ്പുറത്ത് തെരുവുനായ ആക്രമണം; പിഞ്ചു കുഞ്ഞിനെ കടിച്ചുകീറി

മലപ്പുറത്ത് തെരുവുനായ ആക്രമണം; പിഞ്ചു കുഞ്ഞിനെ കടിച്ചുകീറി
തെരുവുനായയുടെ അക്രമണത്തില്‍ ഒരു വയസായ കുഞ്ഞിനു ഗുരുതര പരിക്കേറ്റു. മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍ ഇന്നു രാവിലെ ഒന്‍പതിനാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വീടിനകത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പട്ടര്‍ക്കടവ് റിയാസിന്റെ മകള്‍ ഇഷയെയാണ് നായ കടിച്ചുകീറിയത്.
കുട്ടിയുടെ മുഖത്തും തലക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. നായ കുട്ടിയെ കടിച്ചു വലിച്ചുകൊണ്ടുപോകുന്നതുകണ്ട അമ്മ കസേരകൊണ്ട് നായയെ എറിഞ്ഞു ഓടിക്കുകയായിരുന്നു. തെരുവുനായകള്‍ പരിസരത്തു വിലസുന്നതുകണ്ടപ്പോള്‍ വാതിലടച്ചു ഭയന്നുകഴിയുകയായിരുന്നു വീട്ടുകാര്‍.
ഇതിനിടെ ഒന്‍പതോടെ വാതില്‍ തുറന്നപ്പോള്‍ വീണ്ടും തെരുവു നായ വീടിനകത്തുകയറി കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായശല്യം രൂക്ഷമാണ്. ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
Prof. John Kurakar


No comments: