Pages

Tuesday, September 13, 2016

തിരക്കിന്റെ പേരില്‍ റെയില്‍വേയുടെ പകല്‍ക്കൊള്ള

തിരക്കിന്റെ പേരില്
റെയില്വേയുടെ പകല്ക്കൊള്ള

തിരക്കിന്റെ പേരില്‍ റെയില്‍വേനടത്തുന്ന  പകല്‍ക്കൊള്ള അവസാനിപ്പിക്കണം .ഫ്ളെക്സി നിരക്ക് എന്ന ഓമനപ്പേരിൽ  രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലെ 90 ശതമാനം ടിക്കറ്റുകളുടെയും നിരക്ക് കുത്തനെ വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കാന്‍  റെയില്‍വേ ഇതുവരെയും തയ്യാറായിട്ടില്ല.. ഫ്ളെക്സി സംവിധാനം വരുംനാളുകളില്‍ മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് ഈ നിഷേധാത്മക നിലപാടില്‍ പ്രതിഫലിക്കുന്നത്. വര്‍ധനയ്ക്ക് ആധാരമായി റെയില്‍വേ പറയുന്ന ന്യായങ്ങള്‍ വിചിത്രമാണ്. 'സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്കുണ്ടെന്ന പേരില്‍ രാത്രി അടിയന്തര ശസ്ത്രക്രിയക്ക് രണ്ട് ലക്ഷം രൂപ അധികം ഈടാക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെയിരിക്കും'  അതുപോലെയാണ്  റയിൽവേയുടെ നടപടി എന്നാണ്  യെച്ചൂരിയുടെ അഭിപ്രായം

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും പൊതു യാത്രാസൌകര്യം ഒരുക്കാനും കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും സീറ്റുകളുടെ എണ്ണം കൂട്ടാനും റെയില്‍വേക്ക് അധികാരമുണ്ട്. അത് ചെയ്യാതെ തിരക്കിന്റെ പേരില്‍ നിരക്ക് കൂട്ടുന്ന അന്യായം അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു. റെയില്‍വേയില്‍ സമ്പൂര്‍ണ കച്ചവടവല്‍ക്കരണമാണ്‌ ഇപ്പോൾ നടക്കുന്നത് .ലോകത്തെ ഏറ്റവും ബൃഹത്തായ  പൊതുമേഖലാസ്ഥാപനമായ  ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥാനം അദ്വിതീയമാണ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ തുടങ്ങിയതെങ്കിലും ഇന്നും രാഷ്ട്രത്തിന്റെ ബഹുസ്വര പാരമ്പര്യത്തിന്റെ നട്ടെല്ലാണ് ഇന്ത്യന്‍ റെയില്‍വേ.
.സാധാരണകാർക്ക് അപ്രാപ്യമായി മാറുകയാണ് ഇന്ന് റെയിൽവേ . സാധാരണ ചാര്‍ജില്‍ സഞ്ചരിക്കണമെങ്കില്‍ മാസങ്ങള്‍ക്കുമുമ്പ് റിസര്‍വ് ചെയ്യണമെന്ന സ്ഥിതിയായി. സൌകര്യങ്ങള്‍ കൂടുതല്‍ പണംകൊടുക്കുന്നവര്‍ക്കുമാത്രം എന്ന തത്വശാസ്ത്രത്തിലേക്ക് റെയില്‍വേ പൂര്‍ണമായുംമാറി കഴിഞ്ഞു .  സമ്പന്നതാല്‍പ്പര്യത്തിനായി സേവനമേഖലയെ  തീറെഴുതാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ സംഘടിക്കേണ്ടിയിരിക്കുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: