Pages

Monday, September 12, 2016

യുപിയെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധി

യുപിയെ ഇളക്കി മറിച്ച്
 രാഹുല്ഗാന്ധി 
യുപി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അണികളെ ആവേശഭരിതരാക്കി രാഹുല്‍ ഗാന്ധിയുടെ പുതിയ മുഖം. ജനക്കൂട്ടത്തെ കൈയിലെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പതിവ് പോരായ്മകളെ മറികടക്കുന്ന പ്രസംഗങ്ങളാണ് യുപിയില്‍ രാഹുല്‍ നടത്തുന്നത്. രാഹുലിന്റെ ഓരോ വാക്കുകളും രാഷ്ട്രീയ എതിരാളികളെ ശരിക്കും മുറിപ്പെടുത്തുന്നു.യുപിയിലെ ദിയോറ മുതല്‍ ഡല്‍ഹി വരെ നടത്തുന്ന കര്‍ഷക മഹാ യാത്രയിലാണ് അക്രമോത്സുകനായ ഗാന്ധിയുടെ പുതിയ അവതാരം. രാലിക്ക് അഭൂത പൂര്‍വമായ പിന്തുണയാണ് ഗ്രാമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രാഹുല്‍ ഗാന്ധിയുടെ മുഖ്യ പരിഹാസപാത്രം. മോദിയുടെ അമിത വിദേശ യാത്രകളും കോര്‍പറേറ്റ് അടുപ്പവും മുതലെടുത്തുമാണ് ഓരോ വേദികളിലും രാഹുല്‍ ഗാന്ധി ജനക്കൂട്ടത്തെ കൈയിലെടുക്കുന്നത്.

യാത്രക്ക് തുടക്കമിട്ട ദിയോറയില്‍ കര്‍ഷകര്‍ കട്ടിലുകളെടുത്ത് കൊണ്ടുപോയതിനെ എതിരാളികള്‍ പരിഹസിച്ചപ്പോള്‍ അടുത്ത ദിവസം രാഹുലിന്റെ മറുപടിയെത്തി:'കട്ടിലുകളെടുക്കുന്ന പാവപ്പെട്ട കര്‍ഷകരെ ചിലര്‍ മോഷ്ടാക്കളെന്ന് വിളിക്കുുമ്പോള്‍ മല്യയെപ്പോലെ കോടികള്‍ കട്ടവരെ കുടിശ്ശികക്കാരെന്നാണ് വിളിക്കുന്നത്്. അതോടെ പരിഹാസം തിരിച്ചടിക്കുമോ എന്ന ഭയത്തിലായി ബിജെപിയടക്കമുള്ളവര്‍.


മോദിയുടെ നിരന്തരമുള്ള വിദേശയാത്രകളെയും രാഹുല്‍ വെറുതെ വിടുന്നില്ല. ' മോദിജി തന്റെതായ ലോകത്ത് വളരെ ഹാപ്പിയാണ്. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ, പൊതുജനം പൊറുതിമുട്ടിയിരിക്കുകയാണ്, എന്നാല്‍ മോദിജിയോ സന്തുഷ്ടനാണ്. അദ്ദേഹത്തിന്റെ ശ്രദ്ധ ഒന്നുകില്‍ ജപ്പാനിലോ അല്ലെങ്കില്‍ അമേരിക്കയിലോ ആണ്'.'എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷമെത്തിക്കുമെന്നതായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം. യുവാക്കള്‍ക്ക് തൊഴിലും ബുള്ളറ്റ് ട്രെയിനുകളുമായിരുന്നു മറ്റു ഓഫറുകള്‍. ചെറുപ്പക്കാര്‍ക്ക് 15 ലക്ഷം ലഭിച്ചോ? എപ്പോഴാണ് ബുള്ളറ്റ് ട്രെയിനുകളും യുവാക്കള്‍ക്ക് തൊഴിലും ലഭിക്കുക. സാധാ ട്രെയിന്‍ ചാര്‍ജുകള്‍ വരെ വര്‍ധിപ്പിച്ചിരിക്കുകയാണ് അദ്ദേഹം'.

്അതിനിടയില്‍ കര്‍ഷകര്‍ക്ക് യുപിയെ സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ അവരെ ഓര്‍മിപ്പിക്കാനും രാഹുല്‍ മറക്കുന്നില്ല: ' യു.പി.എ സര്‍ക്കാര്‍ കര്‍ഷകരുടെ എഴുപത് ലക്ഷം കോടിയോളം കടം എഴുതിത്തള്ളുകയാണ് ചെയ്തത്. മോദി സര്‍ക്കാര്‍ 1.10 ലക്ഷത്തോളം കോടി രൂപയുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളിയിട്ടുണ്ട്. എന്നാലത് രാജ്യത്തെ 15ഓളം വരുന്ന കോര്‍പറേറ്റുകളുടേതാണ്. തെരഞ്ഞെടുപ്പ് സമയത്ത് പരസ്യങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കുമായി കോര്‍പറേറ്റുകള്‍ നല്‍കിയ പണമാണ് മോദി എഴുതിത്തള്ളുന്നതെന്നും രാഹുല്‍ പറഞ്ഞു.പ്രസംഗത്തിനിടയില്‍ സംസ്ഥാനത്തെ പ്രബലകക്ഷികളായ എസ്പിയെയും ബിഎസ്പിയെയും കടന്നാക്രമിക്കാനും രാഹുല്‍ മറന്നക്കുന്നില്ല:' കഴിഞ്ഞ തവണ ആനയെ ഒഴിവാക്കി യുപി ജനങ്ങള്‍ അധികാരത്തിലേറ്റിയ സൈക്കിള്‍ മുന്നോട്ടു പോവാതായെന്നും രാഹുല്‍ പരിഹസിച്ചു.


Prof. John Kurakar

No comments: