Pages

Monday, September 12, 2016

BABA RAMDEV LOYALIST AND PATANJALI PROMOTER BALAKRISHNA ENTERS INDIA RICH LIST

BABA RAMDEV LOYALIST AND PATANJALI PROMOTER BALAKRISHNA ENTERS INDIA RICH LIST
പതഞ്ജലി സിഇഒ ഇനി കോടീശ്വരന്മാരുടെ പട്ടികയില്

പതഞ്ജലിയുടെ സിഇഒ ആചാര്യ ബാലകൃഷ്ണ 25,600 കോടിയുടെ സ്വത്തുമായി കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംനേടി. അതിസമ്പന്നരുടെ 2016ലെ ഹുറൂണ്‍ പട്ടികയിലാണ് ബാലകൃഷ്ണ സ്ഥാനംനേടിയത്. ഡാബര്‍ ഇന്ത്യയുടെ ആനന്ദ് ബര്‍മന്‍ ആണ് എഫ്എംസിജി വിഭാഗത്തില്‍ ഒന്നാമന്‍. 41,800കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സ്വത്ത്. ബ്രിട്ടാനിയയുടെ നുസ് ലി വാഡിയയ്ക്ക് 20,400 കോടി രൂപയും മാരികോയുടെ ഹാര്‍ഷ് മാരിവാലയ്ക്ക് 19,600 കോടിയും സ്വത്തുണ്ട്. 2017ല്‍ 10,000 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്ന പതഞ്ജലിയുടെ നിലവിലെ വരുമാനം 5000 കോടിയാണ്.
Prof. John Kurakar

No comments: