Pages

Sunday, September 11, 2016

കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോയിലെ ഗാനങ്ങള്‍ റിലീസ് ചെയ്ത

കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോയിലെ ഗാനങ്ങള്‍ റിലീസ് ചെയ്ത

 കുഞ്ചാക്കോ ബോബന്‍ നായകനായി 30 വര്‍ഷങ്ങള്‍ക്ക് ശേഷംഉദയ 
പിക്‌ചേ‌ഴ്‌സിന്റെ തിരിച്ചുവരവിന്  സാക്ഷ്യം വഹിക്കുന്ന
 കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോ യിലെ ഗാനങ്ങള്‍ 
റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  
മ്യൂസിക് ലേബല്‍ ആയ മ്യൂസിക് 247 നാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. 
 ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന നാല് ഗാനങ്ങളും
 സൂരജ് എസ് കുറുപ്പിന്റെ ഒരു ഗാനവുമാണ് ആല്‍ബത്തിലുള്ളത്.
പാട്ടുകള്‍ കേള്‍ക്കാന്‍
 സിദ്ധാര്‍ത്ഥ ശിവ കഥയെഴുതി സംവിധാനം ചെയ്യുന്നകൊച്ചൌവ്വ പൌലോ 
അയ്യപ്പ കൊയ്ലോ ഉദയപിക്ചേഴ്സിന്റെ ബാനറില്‍
 കുഞ്ചാക്കോ ബോബനാണ്നിര്‍മ്മിച്ചിരിക്കുന്നത്. അനുശ്രീയാണ് നായിക.
 മുകേഷ്,സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്,നെടുമുടി വേണു, 
കെ പി എ സി ലളിത,സുധീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരും
അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണംനീല്‍ ഡി കൂഞയും 
ചിത്രസംയോജനംവിനീബ് കൃഷ്ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
പശ്ചാത്തല സംഗീതം ബിജിബാലിന്റേതാണ്.

                                                                 Prof. John Kurakar

No comments: