Pages

Saturday, September 10, 2016

റയിൽവേ നിരക്കു വർദ്ധന പിൻവലിക്കണം

റയിൽവേ നിരക്കു വർദ്ധന പിൻവലിക്കണം
ഇന്ത്യൻ റയിൽവേയിൽ നിലവിൽവന്ന യാത്രാക്കൂലി വർധന. യാത്ര അനിവാര്യമായി വരുമ്പോൾ മറ്റുമാർഗമില്ലാത്ത യാത്രക്കാരെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾ  അവലംബിക്കുന്ന മാർഗം റയിൽവേയിൽ  സർക്കാർ നടപ്പാക്കിയിരിക്കുന്നു. ടാക്സിസേവന രംഗത്ത്‌ ഇത്തരത്തിൽ കൂലി നിശ്ചയിക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതി രംഗത്തുവന്നതിനെ അവഗണിച്ചുകൊണ്ടാണ്‌ സുരേഷ്‌ പ്രഭുവിന്റെ നേതൃത്വത്തിൽ റയിൽവേ യാത്രക്കാരെ കൊള്ളയടിക്കാനുള്ള പദ്ധതിയുമായി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്‌.
രാജധാനി, ശതാബ്ദി, തുരന്തോ വിഭാഗത്തിൽപ്പെടുന്ന 81 ജോഡി ട്രെയിനുകൾക്ക്‌ 10 ശതമാനം മുതൽ 50 ശതമാനം വരെ വർധന ബാധകമാക്കിയിരിക്കുന്നു .. മേൽപറഞ്ഞ ട്രെയിനുകൾ സമൂഹത്തിലെ മേലേക്കിടക്കാർ മാത്രം ഉപയോഗിക്കുന്നവയാണെന്ന തെറ്റിദ്ധാരണ പരത്താനുംറെയിൽവേ  ശ്രമിക്കുന്നുണ്ട് . ഈ ട്രെയിനുകളിലെ ഒന്നാംക്ലാസ്‌, എക്സിക്യൂട്ടീവ്‌ ക്ലാസ്‌ യാത്രക്കാരെ നിരക്കുവർധനവിൽ നിന്നും ഒഴിവാക്കിയതിന്റെ യുക്തി എന്തെന്ന്‌ വിവരിക്കാൻ  റയിൽവേ തയാറാകുന്നില്ല .അതിന്റെ ഗുണഭോക്താക്കൾ ഉന്നത റയിൽവേ ഉദ്യോഗസ്ഥർ, പാർലമെന്റ്‌ അംഗങ്ങളടക്കം സൗജന്യ യാത്രക്കാരാണ് .വിമാനയാത്ര താങ്ങാനാവാത്ത ഇടത്തരക്കാരും അത്യാവശ്യങ്ങൾക്കായി താരതമ്യേന വേഗതകൂടിയ യാത്ര ചെയ്യേണ്ടി വരുന്ന സാധാരണക്കാരുമാണ്‌ ഈ ട്രെയിനുകളിലെ യാത്രക്കാരിലേറെയും.
 ഇപ്പോൾത്തന്നെ നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന ഇവയിൽ നിന്നും കൊള്ളലാഭം ഉണ്ടാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌.  പുതിയ നിരക്ക്‌ വരുന്നതോടെ 1.52 ലക്ഷം രൂപ, അതായത്‌ 48.63 ശതമാനം കണ്ട്‌ അധികവരുമാനം ഉണ്ടാക്കാനാവുമെന്ന്‌ വിദഗ്ധർ കണക്കാക്കുന്നു. ഈ ട്രെയിനിൽ അഞ്ച്‌ എസി ടൂ ടയർ കോച്ചുകളിലായി 82 സീറ്റുകളാണ്‌ ഉള്ളത്‌. അതിൽ 30 ശതമാനം തത്ക്കാൽ ടിക്കറ്റുകൾ, അതായത്‌ 24 സീറ്റുകൾ, ഒന്നര ഇരട്ടി നിരക്കിലാണ്‌ ഇപ്പോൾത്തന്നെ വിൽക്കുന്നത്‌. പത്ത്‌ ശതമാനം സീറ്റുകൾ വിവിധ ക്വാട്ടകൾക്കായി മാറ്റിവയ്ക്കപ്പെടുന്നു. ബാക്കിവരുന്നവയിൽ പത്ത്‌ ശതമാനം മാത്രമേ സാധാരണ നിരക്കിൽ യാത്രക്കാർക്ക്‌ ലഭ്യമാകൂ. തുടർന്നുവരുന്ന പത്ത്‌ ശതമാനം സീറ്റുകൾക്ക്‌ പത്ത്‌ ശതമാനം നിരക്കുവർധനയും തുടർന്നുള്ള ഓരോ പത്ത്‌ ശതമാനത്തിനും പത്ത്‌ ശതമാനം വീതം അമ്പത്‌ ശതമാനം വരെ നിരക്ക്‌ വർധനയും നൽകേണ്ടിവരും.
പിന്നീട്‌ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ അവയ്ക്കെല്ലാം ഒന്നരയിരട്ടി കൂടുതൽ കൂലി നൽകാൻ യാത്രക്കാർ നിർബന്ധിതരാകും. ഇത്‌ ഫലത്തിൽ വിമാനയാത്രാ നിരക്കോളമോ അതിലും ഉയർന്നതോ ആയിരിക്കും. കൂലിയിലെ ഈ അനിശ്ചിതത്വം യാത്രികരെ നിതാന്ത സമ്മർദത്തിന്റെ മുൾമുനയിൽ നിർത്തുകയെന്ന അധിക പീഡനം കൂടിയായിരിക്കും പുതിയ നിരക്ക്‌ വർധന ന നൽകുന്ന മറ്റൊരു ആനുകൂല്യം.യാത്രക്കാരുടെ വർധനയുടെ (ഡിമാന്റ്‌) അടിസ്ഥാനത്തിൽ നിരക്ക്‌ വർധിപ്പിക്കുക എന്ന വിപണിയുക്തിയാണ്‌ സുരേഷ്‌ പ്രഭുവും കൂട്ടരും റയിൽവേയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. സാധാരാണ ജനങ്ങളെ  നടത്താനുള്ള നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: