Pages

Sunday, September 18, 2016

ATTACK ON MILITARY CAMP –A SERIOUS LAPSE- AK ANTONY

ATTACK ON MILITARY CAMP-A SERIOUS LAPSE- AK ANTONY

ഉറി ഭീകരാക്രമണം: വലിയ സുരക്ഷാ വീഴ്ചയെന്ന് 

.കെ ആന്റണി

The attack on the military camp in Jammu and Kashmir on18th September,2016, Friday that left 17 soldiers dead is "a serious security lapse", former Defence Minister and Congress leader A K Antony said."This incident comes close on the heels of what happened in Pathankot. At both these places militants managed to enter the military camps and this is a huge security lapse," Mr Antony told the media."The Kashmir issue is drifting and reaching dangerous propositions. All this is happening with the knowledge of Pakistan," he added.Terrorists shot dead seven military personnel at an Indian Air Force base at Pathankot in Punjab in January. 

കശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണം വലിയ സുരക്ഷാ വീഴ്ചയെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഭീകരാക്രമണത്തിന് പാകിസ്താന്റെ സഹായമുണ്ടെന്ന് ഉറപ്പാണ്. പത്താൻകോട്ട് സൈനിക താവള ആക്രമണത്തിന് സമാനമാണ് ഉറിയിലെ ആക്രമണവും. ഭീകരരെ നേരിടാൻ സൈന്യത്തിന് കൂടുതൽ സ്വാതന്ത്ര്യം നൽകണം. ശക്തമായ സൈനിക നീക്കത്തിലൂടെ മാത്രമേ തീവ്രവാദികളെ അമർച്ച ചെയ്യാൻ സാധിക്കൂവെന്നും ആന്റണി വ്യക്തമാക്കി.
കശ്മീരിലെ സ്ഥിതിഗതികൾ കൈവിട്ടു പോകുകയാണെന്ന് ആന്റണി പറഞ്ഞു. ശ്രീനഗറിലെ സംഭവ വികാസങ്ങൾ കശ്മീർ മുഴുവൻ വ്യാപിച്ചു. കശ്മീരിലെ പ്രശ്ന പരിഹാരത്തിന് നിരന്തര ചർച്ചയാണ് ഏക പരിഹാര മാർഗം. ഒരു തവണ സർവകക്ഷി സംഘത്തിന്റെ സമാധാന ശ്രമം പരാജയപ്പെട്ടിരിക്കാം. എന്നാൽ, ചർച്ച തുടരുക തന്നെ വേണമെന്നും ആന്റണി ആവശ്യപ്പെട്ടു.
താഴ്വരയിലെ ചെറുപ്പക്കാർ രോഷാകുലരാണ്. സമരങ്ങളുടെ മുൻപന്തിയിൽ വിദ്യാർഥികളും യുവജനങ്ങളുമാണ്. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സൈനിക നടപടി ഉചിതമല്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

ഉറിയിൽ കരസേനയുടെ ബേസ് ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഈ ഭീരുത്വം നിറഞ്ഞ പ്രവർത്തിക്കു പിന്നിൽ പ്രവർത്തിച്ചവരെ രാജ്യം ശിക്ഷിക്കാതിരിക്കില്ലെന്ന് മോദി ഉറപ്പുനൽകി. ആക്രമണത്തിൽ രക്തസാക്ഷികളായ സൈനികരെ അഭിവാദ്യം ചെയ്ത  മോദി രാഷ്ട്രം അവരുടെ സേവനത്തെ എല്ലായ്പ്പോഴും ഓർക്കുമെന്നും വ്യക്തമാക്കി. ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ കശ്മീരിലെ സാഹചര്യം സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹർ പരീക്കർ എന്നിവരുമായി സംസാരിച്ചതായും മോദി വ്യക്തമാക്കി.
ഉറി ആക്രമണം ജമ്മുകശ്മീരിൽ അസ്വസ്ഥതകൾ പ്രചരിപ്പിക്കാനുള്ള പാക് ശ്രമത്തിൻെറ ഭാഗമായാണെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ  മരണത്തോടെ കശ്മീരിൽ ആംരഭിച്ച പ്രതിഷേധത്തിൽ ഇതുവരെ 80 പേരാണ് മരിച്ചത്. 10,000 ലധികം പേർക്ക് പരിക്കേറ്റു. 
കശ്മീരിൽ അസ്വസ്ഥതകൾ വിതക്കുന്നത് പാക്കിസ്ഥാൻ ആണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. കശ്മീരിലെ പ്രതിഷേധങ്ങളെ പാകിസ്താൻ പരസ്യമായി പിന്തുണക്കുകയും ബുർഹാൻ വാനിയെ വീരപുരുഷനാക്കുകയും ചെയ്തിരുന്നു. ഉറിയിലെ കരസേനയുടെ അഡ്മിനിസ്ട്രേറ്റീവ് ബേസിലാണ് ഭീകരർ ഇന്ന് രാവിലെ ആക്രമണം നടത്തിയത്. പ്രതിഷേധങ്ങൾ അവാനിപ്പിക്കാൻ കേന്ദ്രം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
തീവ്രവാദികളെയും ഭീകരസംഘനകളെയും നേരിട്ട് സഹായിക്കുന്ന പാകിസ്താെൻറ നടപടിയിൽ നിരാശയുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാകിസ്താൻ ഭീകരരാഷ്ട്രമാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഉറിയിൽ നടന്ന ഭീകരാമ്രകണം വിശകലനം ചെയ്യാൻ അടിയന്തരമായി ചേർന്ന ഉന്നതതലയോഗത്തിനുശേഷം ട്വിറ്ററിലൂടെയാണ് രാജ്നാഥ് സിങ് പ്രതികരണമറിയിച്ചത്.
ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ രാജ്നാഥ് സിങ് നടത്താനിരുന്നു റഷ്യ, യു.എസ് സന്ദർശനം മാറ്റിവെച്ചു. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്നു റഷ്യയിലേക്കു തിരിക്കേണ്ടതായിരുന്നു രാജ്നാഥ് സിങ്. ജമ്മുകശ്മീർ ഗവർണർ എൻ.എൻ. വോറ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാവിലെ ചർച്ച നടത്തിയിരുന്നു.  കശ്മീരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയോടും മുതിർന്ന ഉദ്യോഗസ്ഥരോടും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Prof. John Kurakar


No comments: