Pages

Friday, September 2, 2016

ഏദൻ നഗർ ഭവന സന്ദർശനം സെപ്റ്റംബർ 2 മുതൽ ആരംഭിച്ചു

ഏദൻ നഗർ ഭവന സന്ദർശനം  സെപ്റ്റംബർ  2 മുതൽ  ആരംഭിച്ചു

ഐപ്പള്ളൂർ ഏദൻനഗർ റെസിഡന്റ്‌സ് അസോസിയേഷൻ  9 -മത് വാർഷിക സമ്മേളനവും  ഓണാഘോഷവും  2016 സെപ്റ്റംബർ  16 ന്  വെള്ളിയാഴ്ച (ചതയഓണദിനം ) നടത്തുന്നതാണ് . രാവിലെ 9 മണിമുതൽ ഏദൻനഗറിൽ വച്ച്  കായിക മത്സരങ്ങൾ ,ഉച്ചക്ക്  2 മണിമുതൽ കലാമത്സരങ്ങൾ . വൈകിട്ട് 5 മണിക്ക് പൊതുസമ്മേളനം  ആരംഭിക്കും . ഏദൻനഗർ പ്രസിഡന്റ്  പ്രൊഫ്. ജോൺ കുരാക്കാർ  അദ്ധ്യക്ഷത വഹിക്കും. ഡോ . പി.എൻ  ഗംഗാധരൻനായർ  ഉത്‌ഘാടനം ചെയ്യും..വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ നഗറിലെ  വിദ്യാർത്ഥികൾക്ക്  അവാർഡുകൾ  നൽകും . മത്സരവിജയികൾക്കും  സമ്മേളനത്തിൽ വച്ച്  സമ്മാനങ്ങൾ നൽകും .

 യോഗത്തിൽ ചെറിയാൻ പി. കോശി , ശ്രി കെ.ഒ രാജുക്കുട്ടി, ഡോ . എം.കെ.പി  റോയി , ശ്രി. മാത്യുസ് കോശി , ശ്രി. പണയിൽ പാപ്പച്ചൻ , ശ്രി, എം.അച്ചന്കുഞ്ഞു , ശ്രിമതി സരസു ശാമുവേൽ , എം. തോമസ് , ശ്രിമതി  ബീനാ ചെറിയാൻ , കെ. ജി മത്തായി കുട്ടി ,തുടങ്ങിയർ സംസാരിക്കും . രാത്രി 7 മണിമുതൽ  ഫ്‌ളവേഴ്‌സ് വിത്ത്   ഡാൻസ്   ഓഫ് ഡാര്ക്ക്നസ്  അവതരിപ്പിക്കുന്ന  സംഗീതകലാ സദ്യാ സായാഹ്നവും നടത്തുന്നതാണ് . ഏദൻ നഗർ ഭവന സന്ദർശനം  സെപ്റ്റംബർ  2 മുതൽ  ആരംഭിച്ചു

Secretary
Cherian P. Koshy

No comments: