WORLD CYCLING CHAMPIONSHIPS TO BE
HELD IN QATAR
വേള്ഡ് സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പിന് ഖത്തര്‍ വേദിയാകുന്നു
More than 1,000
cyclists from 75 countries will battle for a coveted rainbow jersey during
a competition in Qatar in October.The UCI Road World
Championship will run
from Oct. 9 to 16, and this will be the first time in
its 95-year history that it will be held in an Arab country.The
week-long competition will feature around a dozen events,
including individual time trials, team time trials and road races in
junior, under-23 and elite categories for men and women.It will take in some of
the country’s key landmarks, including Aspire Zone,Education City and the Pearl-Qatar.Roads
will be shut during the event, but organizers told Doha News that proposed closures were still
being approved by authorities. One of the
highlights of the event will be the elite men’s road race on Oct. 16.
75 രാജ്യങ്ങളില്‍നിന്നായി ആയിരത്തോളം
സൈക്കിളോട്ടക്കാര്‍ പങ്കെടുക്കുന്ന
യു.സി.ഐ വേള്‍ഡ് സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പിന് ഖത്തര്‍ വേദിയാകുന്നു. ‘യൂനിയന്‍ സൈക്ളിസ്റ്റേ
ഇന്‍റര്‍നാഷനലെ (യു.സി.ഐ) - റെയിന്‍ബോ ജെയ്സി’ക്കായുള്ള ലോക ചാമ്പ്യനെ കണ്ടത്തെുന്ന മത്സസരമാണ് വരുന്ന ഒക്ടോബര്‍ ഒമ്പതു മുതല്‍ 16 വരെ ദോഹയില്‍ നടക്കുക. 95 വര്‍ഷങ്ങള്‍ക്കുശേഷമാണ്
ഇത്തരമൊരു ചാമ്പ്യന്‍ഷിപ്പ് ഒരു അറബ് രാജ്യത്തത്തെുന്നത്. ഒരാഴ്ച നീളുന്ന മല്‍സരങ്ങളില്‍ വ്യക്തിഗത ടൈം ട്രെയല്‍സ്, ടീം ട്രയല്‍, റോഡ് റേസ് ജൂനിയര്‍, അണ്ടര്‍ 23, കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള ദീര്‍ഘദൂര റേസുമുണ്ടാകും. ഖത്തറിലെ പ്രധാന സ്ഥലങ്ങള്‍ക്കുപുറമെ ആസ്പയര്‍ സോണ്‍, എജുക്കേഷന്‍ സിറ്റി, പേള്‍ ഖത്തര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പ്. ഈ സ്ഥലങ്ങളിലെ റോഡുകള്‍ അടച്ചിട്ടായിരിക്കും മല്‍സരങ്ങള്‍ അരങ്ങേറുക. ഇതിനായുള്ള അനുമതികള്‍ക്ക് മന്ത്രാലയത്തില്‍നിന്നുള്ള പ്രതികരണം കാത്തിരിക്കുകയാണ് സംഘാടകര്‍.
ഒക്ടോബര്‍ 16 നാണ് മുതിര്‍ന്ന ഗ്രൂപ്പിലെ പുരുഷന്മാരുടെ
257.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റേസ് നിശ്ചയിച്ചിട്ടുള്ളത്. ആസ്പയര്‍ സോണിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍നിന്ന് തുടങ്ങി പേള്‍ ഖത്തറിലെ മാര്‍സ മലാസ് കെമ്പന്‍സ്കി ഹോട്ടല്‍ പരിസത്ത് സമാപിക്കുംവിധമാണ് മല്‍സരം. ദോഹക്കു പുറത്ത് വടക്കന്‍ മേഖലകളില്‍കൂടി നീങ്ങുന്ന സൈക്കിളോട്ടക്കാര്‍ അല്‍ ഖോര്‍, ലുസൈല്‍ സിറ്റി എന്നിവ പിന്നിട്ടായിരിക്കും പേള്‍ ഖത്തറിലത്തെുക. വിമന്‍സ് എലീറ്റ് റോഡ് റേസ് 134.5 കിലോമീറ്റര്‍ ദൂരമായിരിക്കും താണ്ടുക.
ഒക്ടോബര്‍ 15നാണ് റേസ് നിശ്ചയിച്ചിട്ടുള്ളത്. എജുക്കേഷന്‍ സിറ്റിയില്‍നിന്ന് തുടങ്ങി പേള്‍ ഖത്തറില്‍ അവസാനിക്കും പ്രകാരമാണ് മല്‍സരം ക്രമീകരിച്ചിട്ടുള്ളത്. മല്‍സരങ്ങള്‍ക്ക് വേണ്ടിയുള്ള വളന്‍റിയര്‍മാരെ കണ്ടത്തൊനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈയാഴ്ച തുടക്കമായിട്ടുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഥാനി പ്രസ്താവനയില്‍ അറിയിച്ചു. യു.സി.ഐ ചാമ്പ്യന്‍ഷിപ്പിന് പുറമെ എല്ലാവര്‍ഷവും ഫെബ്രുവരി മാസത്തില്‍ ഖത്തറില്‍ ‘ടൂര്‍ ഓഫ് ഖത്തര്‍’ സൈക്ളിങ് ചാമ്പ്യന്‍ഷിപ്പും അരങ്ങേറാറുണ്ട്. ഈ വര്‍ഷം 18 ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്.
ബ്രിട്ടന്‍ മാര്‍ക്ക് കാവെന്‍ഡിഷാണ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. 13 മണിക്കൂര്‍ 47 മിനിറ്റില്‍ 625 കിലോമീറ്റര്‍ സൈക്കിളില്‍ താണ്ടിയാണ് താരം ഗോള്‍ഡന്‍ ജേയ്സിയണിഞ്ഞത്. യു.സി.ഐ മല്‍സരങ്ങളില്‍ സീനിയര്‍ വ്യക്തിഗത ടൈം ട്രെയല്‍സിലും റോഡ് റേസിലും ചാമ്പ്യനാകുന്നവരാണ് റെയിന്‍ബോ ജയ്സിക്ക് അര്‍ഹരാവുക.

Prof. John Kurakar
No comments:
Post a Comment