Pages

Tuesday, August 30, 2016

വിജയ് മല്യയുടെ 6,630 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടി

വിജയ് മല്യയുടെ 6,630 കോടിയുടെ
വസ്തുവകകള്കണ്ടുകെട്ടി
വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ 6,630 കോടിയുടെ വസ്തുവകകളും ഓഹരികളും എന്‍ഫോഴ്സ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.മഹാരാഷ്ട്രയിലെ 200 കോടി വിലയുള്ള ഫാംഹൗസ്, ബംഗളുരുവിലെ 800 കോടിരൂപ വിലമതിക്കുന്ന കെട്ടിടങ്ങള്‍, മാളുകള്‍, 3000 കോടിയുടെ യു.ബി.എല്‍, യു.എസ്.എല്‍ ഷെയറുകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.2010-ലെ വിലനിലവാരം കണക്കാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് വസ്തുവകകളുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നതെങ്കിലും അവയുടെ നിലവിലെ മൂല്യം 6600 കോടിയാണ്. ഇത് മല്യയെ സംബന്ധിച്ചിടിത്തോളം കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വെട്ടിച്ച്  മുങ്ങിയ മല്യ ഇപ്പോള്‍ ലണ്ടനിലാണ്. മല്യക്കെതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.
Prof. John Kurakar

No comments: