TAMIL NADU VILLAGES TO GET AMMA
GYMNASIUMS, AMMA PARKS
തമിഴ്‌നാട്ടില്‍ അമ്മ ജിമ്മുകളും
അമ്മ പാര്‍ക്കുകളും വരുന്നു
Tamil Nadu chief minister J Jayalalithaa on Monday announced
that Amma parks and Amma gymnasiums will be set up in rural areas."Amma
parks would be established in village panchayats at a cost of Rs 100 crore in
this financial year. The parks would have good drinking water facility,
toilets, play equipment, cement benches. Children, women and senior citizens
can spend time in these parks which will also contain green grass,"
Jayalalithaa said in the assembly.The government will set up 500 Amma
gymnasiums in rural areas for the benefit of rural youths at a cost of Rs 10
lakh each.
കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കി അമ്മ കാന്റീനുകള്‍ പ്രശസ്തിയാര്‍ജ്ജിച്ചതിന് പിന്നാലെ പുതിയ പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍.യുവാക്കള്‍ക്ക് ഗുണകരമാകും വിധം 500 അമ്മ ജിംനേഷ്യങ്ങളും അമ്മ പാര്‍ക്കുകളും കൊണ്ടു വരാനൊരുങ്ങുകയാണ് ജയലളിത സര്‍ക്കാര്‍.ഗ്രാമീണ പഞ്ചായത്തുകളിലായി കൊണ്ടുവരാനുദ്ദേശിക്കുന്ന അമ്മ പാര്‍ക്കുകള്‍ക്ക് ഏകദേശം 100 കോടി മുതല്‍മുടക്ക് വേണ്ടി വരും. ഈ സാമ്പത്തിക വര്‍ഷം തന്നെ പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ്
സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ശുദ്ധമായ കുടിവെള്ള സൗകര്യം, ടോയിലറ്റുകള്‍,
കളിക്കാനുള്ള സാമഗരികള്‍, സിമന്റ് ബെഞ്ചുകള്‍ എന്നിവ പാര്‍ക്കില്‍ സജ്ജീകരിക്കും. കൂടാതെ കുടുംബത്തിന് സമയം ചെലവഴിക്കുന്നതിനായി പുല്‍തകിടിയോടെയുള്ള ഉദ്യാനങ്ങളും പാര്‍ക്കിലൊരുക്കും.500 അമ്മ ജിംനേഷ്യങ്ങളാണ് ഗ്രാമീണ മേഖലകളില്‍ കൊണ്ടു വരാനുദ്ദേശിക്കുന്ന മറ്റൊരു സര്‍ക്കാര്‍ പദ്ധതി. ഓരോ ജിമ്മുകള്‍ക്കും 10 ലക്ഷം രൂപ വീതം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.ശാരീരികമായും മാനസികമായും യുവാക്കള്‍ക്ക് ഗ്രാമീണ മേഖലകളിലുള്ള ജിംനേഷ്യം സ്ഥാപനങ്ങള്‍ ഗുണകരമാകുമെന്ന്
സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Prof. John Kurakar
No comments:
Post a Comment