MAHA SWETA DEVI PASSED AWAY
മഹാശ്വേതാ ദേവി അന്തരിച്ചു
Eminent
litterateur and social activist Mahasweta Devi passed away on 28th
July,2016,Thursday afternoon at a private hospital in Kolkata.The 90-year-old
Magsaysay awardee was admitted to the hospital in south Kolkata on June 22,
2016 with septicemia and urinary infection. She was also suffering from
diabetes. She passed away at around 3 p.m. on Thursday.Chief Minister Mamata
Banerjee tweeted: "India has lost a great writer. Bengal has lost a
glorious mother. I have lost a personal guide. Mahasweta Di rest in
peace."The condition of the author — who has played a significant role to
uplift the extremely backward community, Kheria Sabar — deteriorated over the
last few weeks, following which an eight-member medical board was formed for
her treatment. She was put on ventilator support.
Wife of
one of Bengal’s most prolific playwrights and litterateurs, Bijon Bhattacharya,
the activist-writer grew up in the family of Bengal’s leading writers, poets
and filmmakers. Filmmaker Ritwick Ghatak was her uncle. Influenced by the
Communist movement of the 1940s, she chose to work among the poorest of the
poor in the tribal areas of southern West Bengal and in other parts of the
country.“And the people whom she came across in real life slowly made their
place in her stories and novels,” said Joya Mitra, a prominent writer and a
close associate of Devi.“There are very few writers who are capable of
narrating – directly – what they experience. She [Mahasweta Devi] is one such
writer who routinely described what she witnessed,” Ms. Mitra told The Hindu last week.Earlier in the year,
Mahasweta Devi was admitted to the private health facility and was discharged
after her health improved.
പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാശ്വേതാ ദേവിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.ജ്ഞാനപീഠം, പത്മവിഭൂഷണ്‍, മഗ്‌സസെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള മഹാശ്വേതാ ദേവി ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പൊതുകാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.1926 ല്‍ ധാക്കയിലാണ് മഹാശ്വേത ജനിച്ചത്. പിതാവ് മനീഷ് ഘട്ടക് പ്രശസ്തനായ കവിയും നോവലിസ്റ്റുമായിരുന്നു. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു. പിതാവിന്റെ ഇളയ സഹോദരനായിരുന്നു പ്രശസ്ത ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്. ധാക്കയിലായിരുന്നു മഹാശ്വേതാ ദേവിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. വിഭജനത്തിനു ശേഷം ബംഗാളിലെത്തിയ അവര്‍ ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഇംഗ്ലിഷ് ബിരുദത്തിനു ചേര്‍ന്നു. പിന്നെ കല്‍ക്കട്ട സര്‍വകലാശാലയില്‍നിന്ന് എംഎ പൂര്‍ത്തിയാക്കി. പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. 1959 ല്‍ വിവാഹമോചനം നേടി. മകന്‍ നബാരുണ്‍ ഭട്ടാചാര്യ അറിയപ്പെടുന്ന നോവലിസ്റ്റാണ്.
1964
ല്‍ ബിജോയ്ഗര്‍ കോളജില്‍ അധ്യാപികയായി ഔദ്യോഗികജീവിതം തുടങ്ങിയ മഹാശ്വേത സാഹിത്യ രചനയും പത്രപ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോയി. ബംഗാളിലെ ആദിവാസികളും ദലിതരും സ്ത്രീകളും നേരിട്ടുകൊണ്ടിരുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും അവര്‍ തന്റെ രചനകള്‍ക്കു പ്രമേയമാക്കി.എഴുത്തിനൊപ്പം സാമൂഹിക പ്രവര്‍ത്തനവും തുടര്‍ന്ന മഹാശ്വേതാ ദേവി ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലകളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പോരാടി. ഇടതുപക്ഷ അനുഭാവിയായിരുന്ന അവര്‍, പക്ഷെ ബംഗാളിലെ ഇടതുസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. കാര്‍ഷിക സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകര്‍ക്കൊപ്പം അവര്‍ സമരം ചെയ്തു.ബംഗാളില്‍ നന്ദിഗ്രാം വെടിവെപ്പിനു ശേഷം മഹാശ്വേതാ ദേവി പ്രതിഷേധത്തിന്റെ മുന്‍നിരയിലായിരുന്നു മഹാശ്വേതാ ദേവി. ഇടതുപക്ഷ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു.
കേരളവുമായും നല്ല ബന്ധത്തിലായിരുന്നു മഹാശ്വേതാ ദേവി. പ്രകൃതിസംരക്ഷണത്തിനായുള്ള പോരാട്ടങ്ങളില്‍ സാറാ ജോസഫ് അടക്കമുള്ളവര്‍ക്കൊപ്പം കേരളത്തില്‍ പ്രവര്‍ത്തിച്ചു. ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഭാര്യ കെ.കെ. രമയ്ക്ക് ആശ്വാസം പകരാനും അവരെത്തിയിരുന്നു. മുലമ്പിള്ളി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടമക്കുടി ഗ്രാമസംരക്ഷണമുന്നണിക്കും കാതിക്കുടം നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെയുള്ള സമരത്തിനും മാള പൈതൃക സംരക്ഷണസമരത്തിനുമൊക്കെ പിന്തുണയുമായി മഹാശ്വേതാ ദേവി കേരളത്തിലെത്തി.ഝാന്‍സി റാണിയാണ് (1956) മഹാശ്വേത ദേവിയുടെ ആദ്യ കൃതി ഹസാര്‍ ചൗരാസി കി മാ, അരണ്യേര്‍ അധികാര്‍, തിത്തു മിര്‍, അഗ്‌നിഗര്‍ഭ, ദ്രൗപദി, രുധാലി തുടങ്ങിയവയാണ് പ്രധാനകൃതികള്‍.ഇന്ത്യയ്ക്ക് വലിയൊരു എഴുത്തുകാരിയെയാണ് നഷ്ടപ്പെട്ടത്. ബംഗാളിന് തന്റെ വിഖ്യാത അമ്മയെ നഷ്ടപ്പെട്ടു. തനിയ്ക്ക് മാര്‍ഗദര്‍ശിയെയാണ് നഷ്ടപ്പെട്ടത്. മഹാശ്വേത ദീയ്ക്ക് ആദരാഞ്ജലികള്‍ എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി.
1926ല്‍ ധാക്കയിലെ സമ്പന്ന ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് മഹാശ്വേതാ ദേവിയുടെ ജനനം. സ്വാതന്ത്ര്യാനന്തരം കുടുംബം ബംഗാളിലേക്ക് ചേക്കേറുകയായിരുന്നു. ദേവിയുടെ അഛന്‍ മനീഷ് ഘട്ടക് ബംഗാളിലെ അറിയപ്പെടുന്ന കവിയും, കഥാകൃത്തുമാണ്. ഇംഗ്ലീഷ് ഭാഷയില്‍ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍
നിന്നും ബിരുദവും, കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍
നിന്നും ബിരുദാനന്തര ബിരുദവും നേടിയ ദേവിയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് കൊല്‍ക്കത്തയിലെ ബിജോയ്ഗ്രാഹ് കലാശാലയിലെ അദ്ധ്യാപികയായിട്ടായിരുന്നു. അവിടെ സ്ത്രീകള്‍ക്ക്
വേണ്ടിയുള്ള ചര്‍ച്ചാവേദിയില്‍
പങ്കെടുത്തുകൊണ്ടായിരുന്നു സാമൂഹികവിഷയങ്ങളില്‍ അവര്‍
ഇടപെടല്‍ ആരംഭിക്കുന്നത്.
അദ്ധ്യാപനത്തിനിടയില്‍
പത്രപ്രവര്‍ത്തനത്തിലും,
എഴുത്തിലും
ശ്രദ്ധപുലര്‍ത്തിയിരുന്ന
ദേവി
ബംഗാളിലെ ഗോത്രവര്‍ഗ്ഗങ്ങളായ
ലോധാസ്,
ഷബാര്‍സ്
എന്നീ
വിഭാഗങ്ങളെകുറിച്ച്
നടത്തിയ
പഠനം
വളരെയധികം
പ്രസിദ്ധമാണ്.
അരനൂറ്റാണ്ടായി
എഴുത്തില്‍
മുഴുകിയിരിക്കുന്ന
ദേവിയുടെ
ആദ്യരചന
സ്വാതന്ത്ര്യസമരചരിത്രത്തില്‍
നിന്നും
അടര്‍ത്തിയെടുത്ത
തിളക്കമുള്ള
ഏടായിരുന്നു
1956ല്‍
പുറത്തിറങ്ങിയ
‘ഝാന്‍സി
റാണി’.
അതിന്
ശേഷം
നിരവധി
രചനകള്‍.
എഴുതിയതിലെല്ലാം
നിറഞ്ഞ്
നിന്നത്
ഭരണാധികാരികളുടേയും,
ഭൂപ്രഭുക്കളുടെയും
നിഷ്ഠൂര
പ്രവൃത്തികള്‍ക്ക്
നിര്‍ദ്ദയം
ഇരയായവരുടെ
രോദനങ്ങള്‍.
യാത്രകളിലൂടെ
ജീവിതസത്യങ്ങളെ
തേടിയിറങ്ങിയ
ദേവി
താന്‍
കണ്ടറിഞ്ഞ
യാഥാര്‍ത്ഥ്യങ്ങളെ പേനതുമ്പിലൂടെ
പുറംലോകത്തെത്തിച്ചു.
20ഓളം
ചെറുകഥാസമാഹാരങ്ങളും,നൂറോളം
നോവലുകളും
രചിച്ച
ദേവിയുടെ
രചനകളില്‍
പലതും
പലഭാഷകളിലേക്കും
മൊഴിമാറ്റം
ചെയ്തിട്ടുണ്ട്.
ബീഹാറിലെയും,മധ്യപ്രദേശിലെയും,
ഛത്തീസ്ഗഡിലേയും
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
ജനവിഭാഗങ്ങളുടെ
സമരങ്ങള്‍ക്ക് നേത്യത്വം
നല്‍കിയ
ദേവി
എഴുത്തിന്റെ
ധാര്‍മ്മികത
പുലര്‍ത്തുന്നതില്‍
അങ്ങേയറ്റം
ശ്രദ്ധാലുവായിരുന്നു.1930
കളിലും,
40 കളിലും
ബംഗാളിലെ
ഗ്രാമങ്ങളിലെ
സാമൂഹികവും,രാഷ്ട്രീയപരവുമായ
വളര്‍ച്ച
ലക്ഷ്യം
വെച്ച്
നടത്തിയ
‘ഗണനാട്ട്യ’
എന്ന
പരിപാടിയുടെ
മുഖ്യസംഘാടകരില്‍
ഒരാളായിരുന്ന
ദേവി
ഒരു
ഇടതുപക്ഷ
സഹയാത്രികയുമായിരുന്നു.
നവലിബറല്‍
നയങ്ങളുടെ
പേരില്‍
ബംഗാളിലെ
കമ്മ്യൂണിസ്റ്റ്
സര്‍ക്കാര്‍
സിംഗൂരിലെയും,
നന്ദിഗ്രാമിലേയും
കൃഷിഭൂമി
തുച്ഛമായ
വിലയ്ക്ക്
കോര്‍പ്പറേറ്റുകള്‍ക്ക്
വില്‍ക്കാനൊരുങ്ങിയപ്പോള്‍,
ജനിച്ച
മണ്ണിന്
വേണ്ടി
പോരാടുന്നവരുടെ
കൂടെയായിരുന്നു
അവര്‍.എല്ലായ്‌പ്പോഴും
ജനാധിപത്യത്തിനും
മനുഷ്യാവകാശത്തിനും
വേണ്ടിയാണ്
ദേവി
നിലകൊണ്ടത്.
കേരളത്തിലെ
സാമൂഹ്യപ്രശ്‌നങ്ങളിലും
മഹാശ്വേതാ
ദേവി
ഇടപ്പെട്ടിരുന്നു.
കടമക്കുടി
സമരത്തിലും
കാതിക്കുടം
നീറ്റ
ജലാറ്റിന്‍
കമ്പനിക്കെതിരെയുള്ള
സമരത്തിലും
മാള
പൈതൃക
സംരക്ഷണസമരത്തിലും
ദേവിയുടെ
സാന്നിദ്ധ്യമുണ്ടായി.
ജനജീവിതങ്ങളെ
വേരോടെ
പിഴുതെറിഞ്ഞ്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഒരുങ്ങിയ
വ്യവസായവല്‍ക്കരണ
നയങ്ങള്‍ക്കെതിരായി
എഴുത്തുകാരും,
സാമൂഹികപ്രവര്‍ത്തകരും
ഉള്‍പ്പെടെ
വലിയൊരു
ജനവിഭാഗത്തെ
അണിനിരത്തിയ
ദേവി
ബംഗാളിലെ
കമ്മ്യൂണിസ്റ്റ്
സര്‍ക്കാരിന്റെ
കണ്ണിലെ
കരടായി.
കമ്മ്യൂണിസ്റ്റ്
സര്‍ക്കാരിന്റെ
ജനവിരുദ്ധ
നയങ്ങള്‍ക്കെതിരെ
തൃണമൂല്‍
കോണ്‍ഗ്രസ്സ്
നടത്തിയ
സമരങ്ങള്‍ക്ക്
മഹാശ്വേതാദേവി
പിന്തുണ
നല്‍കിയിരുന്നു.അവഗണിക്കപ്പെടുന്ന
ജനവിഭാഗങ്ങള്‍ക്ക്
വേണ്ടി
വാര്‍ധക്യത്തിലും
യുവത്വത്തിന്റെ
പ്രസരിപ്പോടെ
പോരാടിയ
ദേവിയുടെ
പേര്,
സാമൂഹികവിഷയങ്ങളില്‍
നിന്നും
മുഖം
തിരിക്കുന്ന
എഴുത്തുകാരുടെ
പേരുകള്‍ക്കൊപ്പം
ഒരിക്കലും
ചേര്‍ത്ത്
വായിക്കാന്‍
സാധിക്കില്ല.
സാമൂഹികപ്രവര്‍ത്തനങ്ങളിലെ
സമഗ്രസംഭാവനകള്‍
മാനിച്ച്
2006ല്‍
പദ്മ
വിഭൂഷണ്‍
നല്‍കി
രാഷ്ട്രം
മഹാശ്വേത ദേവിയെ
ആദരിച്ചു.
കേന്ദ്രസാഹിത്യ
അക്കാദമിയുടെ
പരമോന്നത
സാഹിത്യബഹുമതിയായ
ജ്ഞാനപീഠവും
മഗ്‌സസെ
പുരസ്‌കാരവും
ദേവിയെ
തേടിയെത്തി.
ഹജാര്‍
ചുരാഷിര്‍
മാ,
അഗ്‌നി
ഗര്‍ഭ,
ആരേണ്യര്‍
അധികാര്‍,
ബ്യാധ്
ഖണ്ട,
ചോട്ടി
മുണ്ട,
ബാഷി
ടുണ്ടു
എന്നിവയാണ്
പ്രധാന
കൃതികള്‍.
അഞ്ച്
കൃതികള്‍
സിനിമയാക്കിയിട്ടുണ്ട്.
ദേവിയുടെ
‘ദി
വൈ
വൈ
ഗേള്‍’
എന്ന
കൃതി
‘എന്തിനെന്തിനു
പെണ്‍കുട്ടി’
എന്ന
പേരില്‍
സക്കറിയയും
‘ഹസാര്‍
ചൗരാസി
കി
മാ’
എന്ന
നോവല്‍
1048ന്റെ
അമ്മ
എന്ന
പേരില്‍
കെ
അരവിന്ദാക്ഷനും
‘ബ്യാധ്ഖണ്ടാ’
എന്ന
നോവല്‍
‘മുകുന്ദന്റെ
താളിയോലകള്‍’
എന്ന
പേരില്‍
ലീലാ
സര്‍ക്കാരും
മലയാളത്തിലേക്ക്
വിവര്‍ത്തനം
ചെയ്തിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment