Pages

Monday, July 11, 2016

TERRORISM HAS NO RELIGION (ഭീകരതക്ക് മതമില്ല)

ഭീകരതക്ക് മതമില്ല
India is one of the worst victims of terrorism. The Father of the Nation, two prime ministers and thousands of innocent people were killed by practitioners of violence over the years. The terrorists involved in these activities belonged to all religions and caste groups. But, it is improper to see terrorism as Hindu or Muslim or Sikh or Christian. The scriptures of these religions do not support any act that kills innocent people. In fact, they seek to guide the faithful to remain on the right path. 
ഭീകരതയ്ക്ക് മതമില്ലെന്നും ഐ.എസുമായി ബന്ധപ്പെട്ട് മുസ്‌ലിംകളെയാകെപുകമറക്കുള്ളില്‍ നിറുത്താന്‍ ചിലര്‍ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഐ.എസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ സബ്മിഷന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥാപിത താല്‍പര്യക്കാര്‍ സാഹചര്യം മുതലെടുക്കുന്നുവെന്നും മുസ്‌ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ അത്തരത്തിലുള്ള നീക്കം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശവിരുദ്ധ നിലപാട് എടുക്കുന്നവരെ ഒറ്റപ്പെടുത്തണം, മലയാളികളായ 21 പേരെ കാണാതായത് അതീവ ഗൗരവമുള്ള വിഷയമാണ്, കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.
കേരളത്തില്‍ ഏതാനും ചെറുപ്പക്കാരുടെ തിരോധാനത്തില്‍ ചില ശക്തികള്‍ സാമുദായിക ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ് കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റണി. ഐഎസ് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ മുസ്‌ലീം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. നാടുവിട്ടവരെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്നും ആന്റണി പറഞ്ഞു.

ഐഎസ് എന്നത് പുതിയ ഒരു ശക്തിയല്ല. ഇവരുടെ ആക്രമണങ്ങള്‍ക്ക് എപ്പോഴും ഇരകളാകുന്നത് മുസ്‌ലീംകളാണ്. ലോകത്തിന് തന്നെ ഭീഷണിയായ ഇവര്‍ ഏറ്റവും കൂടുതല്‍ ഭീഷണിയാകുന്നത് മുസ്‌ലീം രാഷ്ട്രങ്ങള്‍ക്കാണ്. ഐഎസിനെ എതിര്‍ക്കുന്നതും അവര്‍ക്കെതിരെ രംഗത്തെത്തുന്നതും മുസ്‌ലീം രാഷ്ട്രങ്ങള്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ ഒരു സമുദായത്തെ മാത്രം ഐഎസ് ബന്ധമെന്നാരോപിച്ച് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണ്. ചിലര്‍ ഇതിന് ശ്രമിക്കുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ചെറുപ്പക്കാരുടെ തിരോധാനത്തില്‍ ആശങ്കയുണ്ട്. ഒരു സമുദായത്തെ മാത്രം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താതെ എല്ലാവരും ഒറ്റക്കെട്ടായി ഭീകരശക്തികള്‍ക്കെതിരെ പോരാടണമെന്നും ആന്റണി പറഞ്ഞു.
കേരളത്തില്‍ നിന്നും കാണാതായവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ അവര്‍ക്കെതിരെ യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തും. ദുരൂഹസാഹചര്യത്തില്‍ 21 പേരെ കേരളത്തില്‍ നിന്നും കാണാതായിട്ടുണ്ട്. അതില്‍ 11പേര്‍ കാസര്‍കോഡ് ജില്ലക്കാരാണ്. ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ യുഎപിഎ ചുമത്താനാണ് തീരുമാനം.

കാസര്‍കോഡ് തൃക്കരിപ്പൂരില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കുടുംബങ്ങളെ കാണാതായ കേസിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനിടെ, പാലക്കാട്ട് നിന്ന് ഒരാളെക്കൂടി കാണാനില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കഞ്ചിക്കോട് സ്വദേശിയായ ഷിബിയെയാണ് കാണാതായത്. മതപഠനത്തിനായി ഒമാനിലേക്ക് പോയതാണ് വിവരം. നേരത്തെ കാണാതായ യഹിയയുടെ സുഹൃത്താണ് ഷിബി.അതേസമയം, കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന പ്രചാരണത്തെ നിഷേധിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Prof. John Kurakar


No comments: